Local News

കാസര്‍കോട് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടരമീറ്റര്‍ വരെ താഴ്ന്നു; വരള്‍ച്ച ഉണ്ടാകുമോ എന്ന് ആശങ്ക

കാസർകോട് ‌ജില്ലയിലെ ഭൂജല നിരപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് രണ്ടര മീറ്റർ വരെ താഴ്ന്നതായി കണ്ടെത്തൽ. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് ജലവിതാനത്തിലെ കുറവ് കണ്ടെത്തിയത്. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിൽ 3 എണ്ണത്തിൽ മാത്രമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധന കണ്ടെത്തിയത്. ബാക്കി 18 എണ്ണത്തിലും കഴിഞ്ഞ 10 വർഷത്തെ...

തലപ്പാടിയില്‍ ഇന്നത്തേക്ക് ഇളവ്; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇന്നത്തേക്ക് ഇളവ്. ഇന്ന് ഒരു ദിവസം കൂടി അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. നാളെ മുതല്‍ അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകളൊഴികെ ബാക്കിയെല്ലാം ബാരിക്കേഡുകളും മറ്റും വെച്ച്...

അതിര്‍ത്തിയിൽ കര്‍ശന നിയന്ത്രണവുമായി കര്‍ണാടകം: തലപ്പാടിയിൽ റോഡ് ഉപരോധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധം

കാസർകോട്: കാസർകോട്-കർണാടക അതിർത്തിയിലെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കർണാടകത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ലീഗ്- കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തലപ്പാടിയിൽ ദേശീയ പാതയിലെ റോഡാണ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. കേരള പൊലീസെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തലപ്പാടി അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ഭരണകൂടം ഇന്ന് ഇളവ് നൽകി. നാളെ മുതൽ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊവിഡ് വ്യാപനം...

കുബണൂരിൽ വീട്ടിലെ കട്ടിലിനടിയിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത്​ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത്​ കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് ദേർജാലിലെ ജിക്കി എന്ന സക്കറിയ (33) ആണ് അറസ്റ്റിലായത്. കട്ടിലിന്‍റെ അടിയിൽ ചാക്കിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫിസർ...

അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

കാസര്‍കോട്: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു....

മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…

മംഗളൂരുവിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കാസർകോട് ജില്ലയുമായുള്ള അതിർത്തികളിൽ നിയന്ത്രണം. 5 അതിർത്തി ചെക്ക് പോസ്റ്റ് ഒഴിക്കെ മറ്റ് വഴികൾ നാളെ മുതൽ അടച്ച് പൂട്ടും. തലപ്പാടി, ജാൽസൂർ, സാറഡ്ക്ക, മേനല, നെട്ടണിഗെ എന്നീ പോയിന്റുകളിൽ പരിശോധന ശക്തമാക്കും. ഇത് വഴി കടന്നു പോകുന്നവർ 72 മണിക്കൂർ മുൻപേ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...

കാസർകോട് യോഗി ആദിത്യനാഥിനെതിരേ പോപുലർ ഫ്രണ്ട് പ്രതിഷേധം; അറസ്റ്റ്

കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് നഗരത്തില്‍ പ്രതിഷേധിച്ചത്. മതേതര ഇന്ത്യക്ക് അപമാനമായ യോ​ഗി ​ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോപുലർ ഫ്രണ്ട് പ്രതിഷേധം നടക്കുന്ന...

ദേശവിരുദ്ധ പ്രസംഗമെന്നാരോപണം: പോപ്പുലർ ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കാൻ നിർദേശം

മംഗളൂരു: ദേശവിരുദ്ധവും മതവിദ്വേഷമുണർത്തുന്നതുമായ പ്രസംഗം നടത്തിയെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവിനെതിരേ കേസെടുക്കാൻ പോലീസിനോട് കർണാടക ആഭ്യന്തരമന്ത്രിയുടെ നിർദേശം. ഫെബ്രുവരി 17-ന് പോപ്പുലർ ഫ്രണ്ട് യൂണിറ്റി ദിനത്തിൽ മംഗളൂരു ഉള്ളാളിൽ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ ദേശവിരുദ്ധവും വിദ്വേഷമുണർത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം. രാജ്യത്തിനും ഭരണഘടനയ്ക്കും പരമോന്നത നീതിപീഠത്തിനുമെതിരായാണ് അനീസ്...

അഷ്റഫ് കർളയുടെ ഇടപെടൽ ഫലം കണ്ടു; കുമ്പള പാലം മുതൽ പെറുവാട് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴി ഒരുങ്ങി

കുമ്പള: കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ആരിക്കാടി ഡിവിഷൻ ഉൾപ്പെട്ട ഷിറിയ പാലം മുതൽ മൊഗ്രാൽ പാലം വരെ നാഷണൽ ഹൈവേയുടെ ഇരു വശങ്ങളിലായി യാത്രക്കാർക്ക് കാൽനട യാത്രക്ക് പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്താൻ വേണ്ടി ഉന്നത അധികാരികളുമായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള നടത്തിയ സമയോചിതമായ ഇടപെടൽ...

നഗര വികസനത്തിനും കാർഷിക ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയും കുമ്പള പഞ്ചായത്ത് ബജറ്റ്

കുമ്പള: കുമ്പള നഗരത്തിൻ്റെ സമഗ്ര വികസനവും കാർഷിക- ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയും കുമ്പള പഞ്ചായത്തിന്റെ ജനകിയ ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു. കുമ്പള പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനാണ് ബജറ്റിൽ പ്രഥമ പരിഗണന. കുമ്പളയിൽ ഷോപ്പിംഗ് കോംപ്ലക്സും ബസ് സ്റ്റാൻഡും, ആധുനിക മൽസ്യ മാർക്കറ്റുമാണ് ലക്ഷ്യമിടുന്നത്. കാർഷിക മേഖലക്കും ടൂറിസം വികസനത്തിനും...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img