Local News

തൃക്കരിപ്പൂർ സീറ്റ് ജോസഫിന്: കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി, കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ

കാസർകോട്: സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങും മുൻപേ കാസര്‍കോട് ഡിസിസിയിൽ പൊട്ടിത്തെറി. ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതുമാണ് കാസര്‍കോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്. ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം...

മംഗളൂരു വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനി കസ്റ്റംസ് പിടിയില്‍

മംഗളൂരു: 1.10 കോടി രൂപയുടെ സ്വര്‍ണവും വിദേശ നിര്‍മിത സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശിനിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശിനി സമീറ മുഹമ്മദ് അലിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സമീറ വന്നത്. സമീറയെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സാനിറ്ററി പാഡുകളിലും സോക്‌സുകളിലുമായി സ്വര്‍ണം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി....

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം...

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം...

വാശിയേറും പോരാട്ടത്തിൽ മഞ്ചേശ്വരം; തുളുനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം

കാസർകോട് ∙ 2016ൽ 89 വോട്ടിനു ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മുസ്‌ലിം ലീഗിനെ പി.ബി. അബ്ദുറസാഖിനോട് തോറ്റ ചരിത്രമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ മത്സരത്തിനു വീറും വാശിയുമേറെയാണ്. പോത്തോട്ട മത്സരത്തിനു വേദിയാകുന്ന മഞ്ചേശ്വരത്ത് അതേ ആവേശത്തിലാണ് ഓരോ വോട്ടർമാരും. മുസ്‍ലിംലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീനു 7923 വോട്ടിന്റെ...

മത്സരിക്കാനില്ലെന്ന് നാല് പേര്‍; മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ സിപിഎം

അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിലും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. ഇന്ന് വീണ്ടും മണ്ഡലം കമ്മറ്റി ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് തീരുമാനം. സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ച 4 പേരും മത്സരിക്കാൻ സന്നദ്ധരാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. കെ.പി സതീശ് ചന്ദ്രൻ, വി.വി രമേശൻ, ഇ.പത്മാവതി, വി.പി.പി. മുസ്തഫ എന്നീ നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ...

ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ജൽസക്ക് വെള്ളിയാഴ്ച്ച തുടക്കമാകും

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ജൽസ വെള്ളി, ശനി ദിവസങ്ങളിലായി ബദ്‌രിയ നഗർ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി കാംപസിൽ വെച്ച് നടക്കും. വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് കെ. മുഹമ്മദ് അറബി കുമ്പള പാതക ഉയർത്തും. കെ.കെ. മാഹിൻ മുസ്‌ലിയാർ തൊട്ടി സിയാറത്തിന് നേതൃത്വം നൽകും. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നടക്കുന്ന ബാങ്ക് ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കും

കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് കാസര്‍കോഡ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ ടി ജി...

പഞ്ചായത്ത്‌ അംഗത്തെ ഭീഷണിപ്പെടുത്തിയതായി പരാതി; പത്ത്‌ പേര്‍ക്കെതിരെ കേസ്

കാസര്‍കോട്‌: പഞ്ചായത്ത്‌ അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മധൂര്‍ പഞ്ചായത്ത്‌ സി പി എം അംഗം പുളിക്കൂറിലെ ബഷീറിന്റെ പരാതി പ്രകാരം കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ്‌ കേസെടുത്തു. ഇന്നലെയാണ്‌ സംഭവം. ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മുംബൈ താരം റേഷന്‍ കടയില്‍ പോയി വീട്ടിലേയ്‌ക്ക്‌ മടങ്ങുന്നതിനിടയില്‍ ഒരു ബൈക്കും കാറും അപകടത്തില്‍പ്പെട്ടതായി...

ഉപ്പളയിലെ ബന്തിയോടും അഞ്ചര ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി

ഉപ്പള: ഉപ്പള കെഎസ്ഇബി സെക്ഷന് കീഴിലെ ഉപഭോക്താക്കളുടെ വീട്ടില്‍ നിന്നും വന്‍ വൈദ്യുതി മോഷണം പിടികൂടി. ഉപ്പള യുസഫ് അറബി എന്നയാളുടെ വീട്ടിലാണ് ഏകദേശം മൂന്നര ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടന്നത്. ബന്ദിയോട് ബി.കെ യുസഫിന്റെ വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തി എഴുപത്തഞ്ചായിരം രൂപയുടെ വൈദ്യതി മോഷണവും, ബി.കെ കാസിമിന്റെ വീട്ടില്‍ നിന്നും...
- Advertisement -spot_img

Latest News

ക്രിമിനല്‍ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍’, ഉടൻ രാജിവെക്കണം; പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...
- Advertisement -spot_img