കാസർകോട്: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തും സിപിഎമ്മിൽ തർക്കം. പാർട്ടിയുടെ സ്ഥാനാർത്ഥി നിർദ്ദേശം മണ്ഡലം കമ്മിറ്റി തള്ളി. കെ ആർ ജയാനന്ദൻ്റെ പേരാണ് മഞ്ചേശ്വരത്തെ സി പി എം മണ്ഡലം കമ്മിറ്റി തള്ളിയത്.
Also Read വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും; അറിയേണ്ടതെല്ലാം
കെ ആർ ജയാനന്ദൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുനപരിശോധനക്ക് വിട്ടു. മണ്ഡലം...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരുവിലെത്തിയ യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടതായി പരാതി. മംഗളൂരു കൊടിയാലിലെ നസ്മതബാസുംഅഷറഫിന്റെ ബാഗിലുണ്ടായിരുന്ന ഒരുലക്ഷം രൂപ വിലവരുന്ന ഫോൺ, കാൽലക്ഷം രൂപ വിലവരുന്ന വാച്ച്, വിലപിടിച്ച ചോക്ലേറ്റുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.
ദുബായിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ഫെബ്രുവരി 22-ന് പുലർച്ചെയാണ് ഇവർ മംഗളൂരുവിൽ എത്തിയത്. വിമാനത്തിൽ ഭാരം കൂടുതലായതിനാൽ ബാഗേജ് കയറ്റിയിട്ടില്ലെന്നും...
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ.ആർ. ജയാനന്ദയ്ക്കെതിരെ പോസ്റ്ററുകൾ. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന്...
കാസര്‍കോട്: കാര്‍ഷിക കണക്ഷനില്‍ വൈദ്യുതി ക്രമക്കേട് നടത്തിയ ഉപ്പള സ്വദേശിക്ക് മൂന്നേകാല്‍ ലക്ഷം രൂപ പിഴ. ഉപ്പള കെഎസ് ഇബി സെക്ഷന്‍ പരിധിയിലെ ബദ്രിയ മന്‍സിലില്‍ യൂസുഫില്‍ നിന്നാണ് പിഴയീടാക്കിയത്. ഇദ്ദേഹത്തിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കാര്‍ഷികാവശ്യത്തിനായി എടുത്ത കൃഷി വകുപ്പിന്റെ സബ്‌സിഡി ലഭിക്കുന്ന കണക്ഷനാണിത്. മീറ്ററിന്റെ ഇന്‍കമിങ് ടെര്‍മിനലില്‍ നിന്ന് ലൂപ്പ് ചെയ്ത്...
കുമ്പള: വീടും സ്ഥലവും വാങ്ങിയതിൻ്റെ പണം മുഴുവനായി കൊടുത്ത് തീർത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം എഴുതി നൽകാൻ തയ്യാറാവുന്നില്ലെന്നും കച്ചവടം ഉറപ്പിച്ച് എഗ്രിമെൻ്റ് തയ്യാറാക്കിയതിനു ശേഷം ഉടമ രണ്ട് തവണകളിലായി അഞ്ചര ലക്ഷം രൂപ വായ്പയെടുത്തതിനെ തുടർന്ന് ഇപ്പോൾ ജപ്തി ഭീഷണി നേരിടുന്നതായും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും മംഗൽപ്പാടി ഷിറിയ ബത്തേരിയിലെ പുഷ്പാവതിയും ഭർത്താവ്...
കാസർകോട്: ബജ്‌പെ വിമാനത്താവളത്തിൽ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനം തകർന്ന് വീണ് 158 യാത്രക്കാർ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ എയർ ഇന്ത്യക്കും എയർപോർട്ട് അതോറിറ്റിക്കും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ മംഗളൂരു മജിസ്ട്രേറ്റ് കോടതി ചുമത്തിയ ക്രിമനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.
പ്രതി ചേർക്കപ്പെട്ട ഉദ്യോഗസ്ഥരായ ആൻസ്‌ബെർട്ട് ഡിസൂസ, മലയാളിയായ പീറ്റർ എബ്രഹാം...
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനം ഉയർന്ന് 1,708.51 ഡോളർ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബിൽ യുഎസ് സെനറ്റിൽ വന്നതോടെയാണ് വിലയിൽ പെട്ടെന്ന് വർധനയുണ്ടായത്. അതേസമയം, ഉയർന്നുനിൽക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതൽ വർധനവിന് തടയിട്ടു.
കമ്മോഡിറ്റി വിപണിയായ...
മംഗളൂരു: സ്ഥിരം മദ്യപാനികളായ ദമ്പതികള്‍ തമ്മിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു. ബണ്ട്വാള്‍ നവൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെസപ്പ പൂജരി(60)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഭാര്യ ഉമാവതി(52)യെ അറസ്റ്റ് ചെയ്തു.
കൂലിതൊഴിലാളിയായ സെസപ്പ പൂജാരിയും ഭാര്യ ഉമാവതിയും സ്ഥിരം മദ്യപാനികളാണെന്നും മദ്യലഹരിയില്‍ ഇരുവരും വഴക്കുകൂടുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് മൂന്നിന് രാത്രി ഇരുവരും മദ്യപിച്ച്...
മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്തിന്റെ കുബണൂരില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാ വശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Also Read കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം
സംസ്‌ക്കരണം ശരിയായ രീതിയില്‍ നടക്കാത്തതിനെ തുടര്‍ന്ന് ഇവിടെ മാലിന്യം കുന്നുകൂടികിടക്കുന്നത് പരിസരവാസികളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്.എച്ച് ആര്‍ പി എം...
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
Also Read കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം
ആദ്യ മത്സരത്തില്‍ നാസ്‌ക് നായന്മാര്‍മൂല യുണൈറ്റഡ് പരവനടുക്കത്തെ നേരിടും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...