Local News

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. പത്വാടി സന്തടുക്കയിലെ മുനീര്‍ (46) ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ. എം.ബി ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട് അടുക്കയില്‍ നടത്തിയ പരിശോധനക്കിടെയാണ് മുനീറിനെ പിടിച്ചത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.     കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.670...

തലപ്പാടിയിൽ ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല; തീരുമാനം മാറ്റി കർണാടക

തലപ്പാടി: തലപ്പാടിയിൽ യാത്രക്കാർക്ക് ഇന്ന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയില്ല. ഇന്ന് മുതൽ കർശന പരിശോധന നടത്തുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു തീരുമാനം. കോടതിയിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയിലാണ് പരിശോധന ഒഴിവാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കാസർകോട് സ്വദേശി...

മഞ്ചേശ്വരം പാവൂരിൽ തോക്കും തിരകളുമായി രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തോക്കും രണ്ട് തിരകളുമായി രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ മഞ്ചേശ്വരം പാവൂരിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരേയും തോക്കും തിരകളും കാറുകളും പിടികൂടിയത്. നിരവധി കേസിലെ പ്രതികളാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സിറ്റിസൺ ട്രോഫി 2021: വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കൾ; റണ്ണറപ്പായി സിറ്റിസൺ ഉപ്പള

ഉപ്പള; സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച അന്തർസംസ്ഥാന സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ആഥിതേയരായ സിറ്റിസൺ ഉപ്പളയെ പരാജയപ്പെടുത്തി വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കളായി. ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പയ്യങ്കിയുടെ വിജയം. യുണൈറ്റഡ് പയ്യങ്കിക്ക് വേണ്ടി അനുരാഗ് രണ്ടും ആസിഫ്...

അതിർത്തി കടന്നുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

കാസർകോട്: അതിർത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കർശനമാക്കി കർണാടക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാർഥികളും നാട്ടുകാരുമായും നടത്തിയ ചർച്ചയിലാണ് ജില്ലാ...

മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പിച്ചത്. പ്രകടനമായാണ് പത്രിക സമര്‍പണത്തിന് എത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ യു ഡി എഫ്...

സിറ്റിസൺ ട്രോഫി 2021: ഫൈനൽ പോരാട്ടം ഇന്ന്; ആഥിതേയരായ സിറ്റിസൺ ഉപ്പള വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയെ നേരിടും

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിച്ചു വരുന്ന അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് കലാശപ്പോരാട്ടം. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ആഥിതേയരായ സിറ്റിസൺ ഉപ്പള ശക്തരായ വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയെ നേരിടും. ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന ടൂർണ്ണമെന്റിൽ മികച്ച 12 ടീമുകളാണ് മാറ്റുരച്ചത്. ശക്തമായ...

മഞ്ചേശ്വരത്ത് സുരേന്ദ്രനെത്തുമ്പോള്‍ തലവേദനയായി ഇത്തവണയും സുന്ദര

എണ്‍പത്തൊന്‍പത് വോട്ടിന് നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ്ടും കെ സുരേന്ദ്രന്‍ മത്സരിക്കാനെത്തുമ്പോള്‍ എതിരാളിയായി ഇത്തവണയും കെ സുന്ദരയുണ്ട്. സുരേന്ദ്രന് തലനാരിഴക്ക് നഷ്ടമായ മത്സരത്തില്‍ സുന്ദര നേടിയ വോട്ട് നിര്‍ണ്ണായകമായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരം നേടിയ 467 വോട്ടുകൾ മഞ്ചേശ്വരത്ത് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായിരുന്നു. ഐസ്ക്രീം ചിഹ്നത്തിൽ സുന്ദരം പിടിച്ച വോട്ടുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ...

കാസർ​കോട് അച്ചനും മക്കളും മരിച്ച നിലയിൽ

കാസർകോട്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ചൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രൂപേഷ് (39), ശിവനന്ദ് (4), വൈദേഹി (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img