മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്റ്റ് ഗാർഡ് അപകട സ്ഥലത്ത് തുടരുകയാണ്.
ഉണർന്നിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പൽ വന്ന് ഇടിച്ചപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവർ...
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 9 പേരെ കാണാതായി. മൂന്ന് പേർ മരിച്ചു. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിൽ കപ്പൽ ഇടിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്.
ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ...
ഉപ്പള: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പി എൽ.ഡി.എഫ് രഹസ്യധാരണയുടെ ഭാഗമായി വോട്ട് കച്ചവടം നടന്നതായി സംശയിക്കുന്നുവെന്നും പല കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിക്ക് പോയതായും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ടി.എ മൂസ, ജന:സെക്രട്ടറി എം. അബ്ബാസും പ്രസ്താവനയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ദിവസം സി.പി.എം നിഷ്ക്രിയമായി കാണപ്പെട്ടത് ഈ രഹസ്യ ബാന്ധവത്തിൻ്റെ ഭാഗമാണെന്ന്...
ഉപ്പള: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഉപ്പള കുന്നിൽ ജുമാ മസ്ജിദിന് സമീപത്തെ യു.എം മുഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. മത,രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വിവിധ പദവികൾ വഹിച്ചിരുന്നു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ ട്രഷററും, ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില.
രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ...
മഞ്ചേശ്വരം: പോളിങ് കഴിഞ്ഞിട്ടും മുന്നണികൾക്കു പിടികൊടുക്കാതെ മഞ്ചേശ്വരത്തെ വോട്ട് കണക്ക്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ വർധിച്ചതു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. അതേസമയം എൻഡിഎയ്ക്കു സ്വാധീനമുള്ള അൻപതോളം ബൂത്തുകളിൽ പോളിങ് 80 ശതമാനം കടന്നതു കൂടി കണക്കിലെടുക്കുമ്പോൾ മണ്ഡലം ആർക്കൊപ്പമെന്നു പ്രവചിക്കുക അസാധ്യം.
ബൂത്തുകളിലെ പോളിങ്...
മംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി. ഇന്നലെ രാത്രി മംഗളൂരുവില്‍ പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി.
തലപ്പാടിയിലടക്കം ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും പൊലീസ് വാഹനങ്ങള്‍ പരിശോധിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശപ്രകാരം കര്‍ഫ്യൂ പൂര്‍ണമായും നടപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മംഗളൂരുവില്‍...
വ്യവസായി എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി. യന്ത്രതകരാറിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഹെലികോപ്റ്റര്‍ സേഫ് ലാന്‍റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. യൂസഫലിയുടെ ഭാര്യ ഉള്‍പ്പെടെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
എറണാകുളത്താണ് സംഭവം. കൊച്ചിയിലെ പനങ്ങാട് ചതുപ്പ് നിലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യൂസഫലിയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം....
മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയില്‍. ദുബായില്‍നിന്ന് വന്ന വിമാനത്തില്‍ 647 ഗ്രാം സ്വർണവുമായെത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.
കുമ്പള: താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ഞായറാഴ്ച സ്ഥാനമേൽക്കും. രാവിലെ പത്ത് മണിക്ക് പുത്തിഗെ മുഹിമ്മാത്തിലാണ് സ്ഥാനാരോഹണച്ചടങ്ങ്.
സയ്യിദ് ഹസനുൽ അഹ് ദൽ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...