തെലങ്കാനയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഹിന്ദു യുവാവിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയിരിക്കുകയാണ് രണ്ട് മുസ്ലിം സഹോദരങ്ങൾ. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗൽ മണ്ഢലിലിലെ കടെപള്ളി ഗ്രാമത്തിലാണ് മനുഷ്യത്വപരമായ ഈ സംഭവം അരങ്ങേറിയത്.
കോവിഡ് രോഗം ബാധിച്ച് മരണമടയുന്ന ആളുകളെക്കൊണ്ട് ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്ന സാഹചര്യത്തിലാണ് മത സൗഹാർദ്ദപരമായ പ്രവൃത്തിയുമായി രണ്ട് മുസ്ലിം യുവാക്കൾ മാതൃകയാവുന്നത്....
കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്തു.
പുണ്യ റമദാനിലാണ് കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പോലെ പള്ളികളില്‍ പോകാന്‍ പറ്റാത്ത സാഹചര്യമില്ലെന്നത് ആശ്വാസകരമാണ്. കൊറോണ വൈറസ് കീഴടങ്ങാന്‍...
കാസര്‍കോട്: കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ശനിയാഴ്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ലാ കളക്ടർ. ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്താൻ പോകുന്ന പരിശോധന ടൗണിലൂടെ പോകുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ല. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും കളക്ടർ വ്യക്തമാക്കി.
ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4425ല്‍ എത്തി.
ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന...
മഞ്ചേശ്വരം: കേരള ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൈവളിഗെ ജോടുക്കല് ബീഡ്ബയൽ നിവാസിലെ ഗുരുവയുടെ മകൻ ശശിധരൻ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 യോടെ ഹൊസങ്കടി ടൗണിലാണ് സംഭവം.
മംഗളൂരു ഭാഗത്ത് നിന്നും വരികയായിരുന്ന ബസാണ് അപകടം വരുത്തിയത്. ഇതേ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിനെയാണ് ഇടിച്ചത്. ബൈക്കിനെ...
മഞ്ചേശ്വരം: പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനേയും ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 15 ബോക്‌സ് കര്‍ണാടക നിര്‍മ്മിത മദ്യം കണ്ടെത്തി. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം അഡീ. എസ്.ഐ ഗംഗാധരന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊസോട്ട് ദേശീയപാതയില്‍ നടത്തിയ...
മംഗളൂരു∙ കള്ളക്കടത്ത് സ്വർണവുമായി മലയാളി യുവാവ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽനിന്ന് 504 ഗ്രാം (63 പവൻ) സ്വർണം പിടികൂടി. പിടികൂടിയ സ്വർണത്തിന് 24.44 ലക്ഷം രൂപ വില വരും.
രാസവസ്തുക്കൾ ചേർത്തു...
കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത ശനിയാഴ്ച രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പ്രസ്തുത തീരുമാനം അടുത്ത ശനിയാഴ്ച ഏപ്രിൽ 24ന് രാവിലെ എട്ടു മുതൽ കർശനമായി നടപ്പിലാക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് ചേർന്ന...
ഉപ്പള: ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ നടപടികൾ ഊർജിതമാക്കേണ്ടതിനു പകരം ജില്ലാ ഭരണകൂടത്തിൻ്റെ അപക്വമായ തീരുമാനം ഉടൻ പുന: പരിശോധിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എ.മുക്താറും, ജന: സെക്രട്ടറി ബി.എം മുസ്തഫയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ കൊവിഡ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റോ,...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...