ഉപ്പള ജനപ്രിയയിൽ കാറുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു

0
517

ബന്തിയോട്: ജനപ്രിയയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ബി.ജെ.എം ക്രോസ് റോഡ് സെയ്ദാനി കോമ്പൗണ്ടിലെ ബി.കെ മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മിസ്‌രിയ (39), ബന്ധു അഷ്‌റഫ് (42) എന്നിവര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് റഫീഖും കുടുംബും കാറില്‍ കുമ്പളയില്‍ നിന്ന് മഞ്ചേശ്വരം ഭാഗത്തേക്ക് മടങ്ങുന്നതിനിടെ ജനപ്രിയ ദേശീയപാതയില്‍ വെച്ച് മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് സ്വദേശി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ റഫീഖ് ഇന്ന് പുലര്‍ച്ചെ ദേര്‍ളക്കട്ട യേനപ്പോയ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്.
കുഞ്ഞാമദിന്റെയും ഖദീജയുടേയും മകനാണ്. മക്കള്‍: വൈ സുല്‍ക്കര്‍, മര്‍ഷിദ്, തസ്‌രീക്ക്, മഹ്ഷൂഖ്.

LEAVE A REPLY

Please enter your comment!
Please enter your name here