Local News

കാസര്‍ഗോഡ് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വാതക ചോര്‍ച്ച ഇല്ല. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ടാങ്കര്‍ നീക്കം ചെയ്യും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും...

കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ശംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഖൈറുന്നീസയാണ് മാതാവ്. ബുധനാഴ്ച രാവിലെ 11 മണിയോടെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്...

കേരളം അൺലോക്കിലേക്ക്, പ്രാദേശിക നിയന്ത്രണങ്ങൾ എങ്ങനെ? നിങ്ങൾ അറിയേണ്ടത്

കാസര്‍കോട്: ജൂണ്‍ 17 മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ താഴെ പറയും പ്രകാരമാണ്. വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളും ക്വാറി അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഭക്ഷ്യോല്‍പ്പന്നങ്ങള്‍,...

ബന്തിയോടിൽ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ

കുമ്പള: വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബായാറിലെ സൈനുല്‍ ആബിദ് (26) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് സ്വദേശിയുമായ അബൂബക്കര്‍ സിദ്ദീഖിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ആബിദും മറ്റു മൂന്നുപേരും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദീഖിനെ...

ഉപ്പള മൂസോടിയിലെ മരംമുറി അന്വേഷിക്കണം

മഞ്ചേശ്വരം: കടലേറ്റ ഭിഷണി തടയുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം മുസോടി കടപ്പുറത്തുവെച്ച്‌ പിടിപ്പിച്ച കൂറ്റൻ മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി മുറിച്ച് വില്പന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശൻ റവന്യൂ മന്ത്രിയോടും കളക്ടറോടും ആവശ്യപ്പെട്ടു. കടലേറ്റം ഫലപ്രഥമായി തടയുന്ന മരങ്ങൾ മുസോടി പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണെന്ന...

മഞ്ചേശ്വരം കോഴ: കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും, പണം വീണ്ടെടുക്കാൻ അന്വേഷണസംഘം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി അന്വേഷണസം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യ മൊഴി എടുക്കാൻ തീരുമാനിച്ചത്. അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇന്ന്...

ഉപ്പള ജനപ്രിയയിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

ബന്തിയോട്: യുവാവിനെ മൂന്നംഗ സംഘം തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. പെരിങ്കടിയിലെ ഇസഹാഖി(36)നെ മംഗളൂരുവിലെ നാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ജനപ്രിയയിൽ വെച്ച് മൂന്ന് പേർ തലക്കടിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടെ ടൈൽസിന്റെ കഷണം നെഞ്ചിലേക്ക്  വലിച്ചെറിയുകയുമായിരുന്നുവെന്നാണ് പരാതി. രണ്ടര മാസം മുമ്പ് ഇസഹാഖ് ഒരു വ്യക്തിയോട് സ്ഥലം വാങ്ങിയിരുന്നു. സ്ഥലമുടമക്ക് പണം നൽകരുതെന്നും പണം മറ്റൊരാൾക്ക് നൽകണമെന്നും...

നിരവധി കേസുകളിലെ പ്രതിയായ പൈവളികെ അട്ടഗോളി സ്വദേശിയെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി

മഞ്ചേശ്വരം:(mediavisionnews.in) ഏതാനും മാസം മുമ്പ് പൊലീസിനെ അക്രമിച്ച് തോക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അട്ടഗോളിയിലെ അമീര്‍ എന്ന ഗുജിരി അമ്മി(32)യെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. ഏതാനും മാസംമുമ്പ് മൊറത്തണയിലെ ഒരു വീട്ടില്‍ പരിശോധനക്കെത്തിയപ്പോഴാണ് പൊലീസുകാരെ അക്രമിച്ച് അമീര്‍ രക്ഷപ്പെട്ടത്. സംഘത്തിലെ നാലുപേരെ അന്ന് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് പൊസടിഗുമ്പെയില്‍ അമീര്‍ ഉണ്ടെന്ന...

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ പാലം തകർന്നു

മംഗളൂരു∙ നഗരത്തിൽനിന്നു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ മറവൂർ പാലം തകർന്നു. മംഗളൂരുവിൽനിന്നു വിമാനത്താവളത്തിലേക്കു പോകുമ്പോൾ പാലത്തിലെ ആദ്യ സ്പാൻ അര മീറ്ററോളം താഴ്ന്നു പോവുകയായിരുന്നു. ഇതേ തുടർന്നു പാലത്തിൽ വിള്ളലും വീണിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തകർന്നത്. ഇതോടെ പാലത്തിൽ ഗതാഗതം നിരോധിച്ചു. ബജ്‌പെ, കാവൂർ സ്റ്റേഷനിൽനിന്നുള്ള പൊലീസുകാർ പാലത്തിന്റെ ഇരുവശത്തും കാവൽ...

ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണം-ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം അബ്ദുല്‍കബീര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് റോയി ജോസഫ്, യൂണിറ്റ് പ്രസിഡണ്ട് ജി.വി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണവ്യാപാര മേഖലയില്‍ ചെറുകിട വ്യാപാരികളുടെ...
- Advertisement -spot_img

Latest News

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...
- Advertisement -spot_img