Local News

വാടക കുടിശ്ശിക നല്‍കിയില്ല; ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു

ബായാര്‍: വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ബായാര്‍പദവിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിപ്പിച്ചു. ബായാറിലും പരിസരത്തും നടക്കുന്ന ഗുണ്ടാ അക്രമവും പശു, മണല്‍ കടത്ത് സംഘങ്ങളെയും തടയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നുവര്‍ഷം മുമ്പ് ബായാര്‍ പദവില്‍ പള്ളിയുടെ കീഴിലുള്ള കെട്ടിടത്തില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. 2000 രൂപയായിരുന്നു മാസവാടക. വാടക ആദ്യഘട്ടത്തില്‍ ബായാറിലെ വ്യാപാരികള്‍ ചേര്‍ന്നാണ്...

നിക്ഷേപ തട്ടിപ്പ്‌: പണം നഷ്‌ടമായവര്‍ ഖമറുദ്ദീന്റെ വീടുവളഞ്ഞു; 35 പേര്‍ക്കെതിരെ കേസ്‌

ചെറുവത്തൂര്‍: മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എയും മുസ്ലീംലീഗുനേതാവുമായ എം സി ഖമറുദ്ദീന്റെ വീടു വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പൊലീസ്‌ കേസെടുത്തു. എം സി ഖമറുദ്ദീന്റെ ഭാര്യ റംലയുടെ പരാതിയിന്മേലാണ്‌ കേസെടുത്തത്‌. ഇന്നലെ ഉച്ചയോടെ എടച്ചാക്കൈയിലുള്ള എം സി ഖമറുദ്ദീന്റെ വീടാണ്‌ വളഞ്ഞത്‌. ഖമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരാണ്‌...

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രന് പുറമെ കൂടുതല്‍ ബിജെപി നേതാക്കളെ പ്രതിചേർക്കും, നിർണായക തെളിവ് ലഭിച്ചതായി സൂചന

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ മറ്റ് ബിജെപി നേതാക്കളെ കൂടി പ്രതിചേർക്കും. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാവും മറ്റ് നേതാക്കളെ പ്രതിചേർക്കുക. അന്വേഷണ സംഘത്തിന് നിർണായക തെളിവ് ലഭിച്ചതായി സൂചന. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്....

മംഗളൂരുവിൽ കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക്...

കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം: യൂത്ത് ലീഗ് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലയാളികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയ ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെയും ഇടത് നേതാക്കളുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍...

ആരാധാനലയങ്ങൾ തുറക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് എരിയാലിൽ മുസ്ലിം ലീഗ് പ്രതിഷേധം സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: ആരാധാനലയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിശ്വാസികൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിയാലിൽ പ്രതിഷേധ സംഗമം നടത്തി. പ്രോട്ടോക്കോൾ പാലിച്ച് സ്ഥാപനങ്ങളും പൊതു ഗതാഗതവും ആരംഭിച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് മാത്രം ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉൽഘാടനം ചെയ്തു. ജന.സെക്രട്ടറി...

ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഉപ്പള: പ്രാദേശിക തലത്തില്‍ മാത്രം ലോക് ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെയും അമ്മയുടെയും രഹസ്യ മൊഴിയെടുക്കും

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ സുന്ദരയുടെയും അമ്മയുടെയും മൊഴിയെടുക്കും. ഇവർ ഉൾപ്പടെ അഞ്ചുപേരുടെ രഹസ്യമൊഴിയെടുക്കാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഈ മാസം 29, 30 തീയതികളിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാകും ഇവർ മൊഴിനൽകുക. സുന്ദര ഒരുലക്ഷം രൂപ ഏൽപ്പിക്കാൻ നൽകിയ രഹസ്യമൊഴിയെടുക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്.  അതേസമയം,...

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തതിന്റെ പിന്നിലെ താൽപര്യം സർക്കാർ വ്യക്തമാക്കണം:മുസ്‌ലിം യൂത്ത് ലീഗ്

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കാന്‍ സന്നദ്ധരാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടും സര്‍കാര്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത് ലീഗ് കാസര്‍കോട് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ലോക്ഡൗണില്‍ ഘട്ടംഘട്ടമായി നല്‍കുന്ന ഇളവുകളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ പൂര്‍ണമായി തഴയുകയും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുമാണ് സര്‍കാര്‍...

മഞ്ചേശ്വരം ഐ എച്ച് ആർ ഡി കോളേജ് പുതിയ ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കാനുള്ള നടപടി സ്വീകരിക്കും – എ കെ എം അഷ്റഫ് എം.എൽ എ

കാസർകോട് ∙ കുമ്പള പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചു വരുന്ന മഞ്ചേശ്വരം ഐഎച്ച്ആർഡി കോളജ് പുതിയ ക്യാംപസിലേക്കു മാറ്റും. ഇതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് നിയമസഭയിൽ സബ്മിഷനു മറുപടിയായി മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയതായി എ.കെ.എം.അഷറഫ് എംഎൽഎ പറഞ്ഞു. കുമ്പള ടൗണിൽ കുണ്ടംകാറഡുക്കയിൽ പണിതു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിലേക്കാണ് കോളജ് മാറ്റുക.‌ 2009ൽ ആരംഭിച്ച കോളജ്...
- Advertisement -spot_img

Latest News

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...
- Advertisement -spot_img