Local News

ഉപ്പള മൂസോടിയിലെ മരംമുറി അന്വേഷിക്കണം

മഞ്ചേശ്വരം: കടലേറ്റ ഭിഷണി തടയുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം മുസോടി കടപ്പുറത്തുവെച്ച്‌ പിടിപ്പിച്ച കൂറ്റൻ മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി മുറിച്ച് വില്പന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശൻ റവന്യൂ മന്ത്രിയോടും കളക്ടറോടും ആവശ്യപ്പെട്ടു. കടലേറ്റം ഫലപ്രഥമായി തടയുന്ന മരങ്ങൾ മുസോടി പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണെന്ന...

മഞ്ചേശ്വരം കോഴ: കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും, പണം വീണ്ടെടുക്കാൻ അന്വേഷണസംഘം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി അന്വേഷണസം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യ മൊഴി എടുക്കാൻ തീരുമാനിച്ചത്. അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇന്ന്...

ഉപ്പള ജനപ്രിയയിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

ബന്തിയോട്: യുവാവിനെ മൂന്നംഗ സംഘം തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. പെരിങ്കടിയിലെ ഇസഹാഖി(36)നെ മംഗളൂരുവിലെ നാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ജനപ്രിയയിൽ വെച്ച് മൂന്ന് പേർ തലക്കടിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടെ ടൈൽസിന്റെ കഷണം നെഞ്ചിലേക്ക്  വലിച്ചെറിയുകയുമായിരുന്നുവെന്നാണ് പരാതി. രണ്ടര മാസം മുമ്പ് ഇസഹാഖ് ഒരു വ്യക്തിയോട് സ്ഥലം വാങ്ങിയിരുന്നു. സ്ഥലമുടമക്ക് പണം നൽകരുതെന്നും പണം മറ്റൊരാൾക്ക് നൽകണമെന്നും...

നിരവധി കേസുകളിലെ പ്രതിയായ പൈവളികെ അട്ടഗോളി സ്വദേശിയെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി

മഞ്ചേശ്വരം:(mediavisionnews.in) ഏതാനും മാസം മുമ്പ് പൊലീസിനെ അക്രമിച്ച് തോക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി അട്ടഗോളിയിലെ അമീര്‍ എന്ന ഗുജിരി അമ്മി(32)യെ ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. ഏതാനും മാസംമുമ്പ് മൊറത്തണയിലെ ഒരു വീട്ടില്‍ പരിശോധനക്കെത്തിയപ്പോഴാണ് പൊലീസുകാരെ അക്രമിച്ച് അമീര്‍ രക്ഷപ്പെട്ടത്. സംഘത്തിലെ നാലുപേരെ അന്ന് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് പൊസടിഗുമ്പെയില്‍ അമീര്‍ ഉണ്ടെന്ന...

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ പാലം തകർന്നു

മംഗളൂരു∙ നഗരത്തിൽനിന്നു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിലെ മറവൂർ പാലം തകർന്നു. മംഗളൂരുവിൽനിന്നു വിമാനത്താവളത്തിലേക്കു പോകുമ്പോൾ പാലത്തിലെ ആദ്യ സ്പാൻ അര മീറ്ററോളം താഴ്ന്നു പോവുകയായിരുന്നു. ഇതേ തുടർന്നു പാലത്തിൽ വിള്ളലും വീണിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തകർന്നത്. ഇതോടെ പാലത്തിൽ ഗതാഗതം നിരോധിച്ചു. ബജ്‌പെ, കാവൂർ സ്റ്റേഷനിൽനിന്നുള്ള പൊലീസുകാർ പാലത്തിന്റെ ഇരുവശത്തും കാവൽ...

ജ്വല്ലറികള്‍ തുറക്കാന്‍ അനുവദിക്കണം-ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: സ്വര്‍ണ്ണ വ്യാപാരശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍കരീം സിറ്റിഗോള്‍ഡ്, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി.എം അബ്ദുല്‍കബീര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് റോയി ജോസഫ്, യൂണിറ്റ് പ്രസിഡണ്ട് ജി.വി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണവ്യാപാര മേഖലയില്‍ ചെറുകിട വ്യാപാരികളുടെ...

മാലിന്യപ്രശ്നത്തിൽ വലഞ്ഞ് മഞ്ചേശ്വരം; സംസ്കരണത്തിന് സംവിധാനമില്ല

മഞ്ചേശ്വരം : സംസ്കരണത്തിന് സംവിധാനമില്ലാത്തതിനാൽ മഞ്ചേശ്വരത്ത് മാലിന്യപ്രശ്നം രൂക്ഷം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം പഞ്ചായത്ത് മൈതാനത്തിന്റെ സ്റ്റേജിൽ കൂട്ടിയിട്ടതിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് കഴിഞ്ഞദിവസമുണ്ടായത്. സംസ്കരണത്തിന് ശാസ്ത്രീയസംവിധാനമില്ലാത്തതിനാൽ നാട്ടുകാർ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. ദേശീയപാതയോരത്തും മറ്റ് പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി മാലിന്യം കൂട്ടിയിടുന്നത് പതിവാണ്. ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ എതിർപ്പുയർത്തുമ്പോൾ താത്കാലികമായി അവ മണ്ണിട്ട് മൂടുകയോ നീക്കം...

തിരഞ്ഞെടുപ്പ് കോഴക്കേസ്: സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ കെ.സുന്ദരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകാൻ ഒരുങ്ങുന്നതായി സൂചന. മൊഴി മാറ്റാതിരിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നാണു സൂചന. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കേസ് റജിസ്റ്റർ ചെയ്യണോ എന്ന രീതിയിലും ആലോചനകൾ...

മംഗളുരു മഞ്ചനാടിയിൽ 65 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

മംഗളുരു ∙ ബെംഗളൂരുവിൽ നിന്നു കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരി മരുന്നുമായി 2 കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ചെങ്കള റഹ്മത് നഗർ അറഫ മൻസിലിൽ സി.എ.അൽത്താഫ്(27), ചെങ്കള കളപ്പുര ഹൗസിൽ കെ.എസ്.ഷഫീഖ്(31) എന്നിവരാണു കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാട്ടേക്കൽ മഞ്ചനാടിയിൽ പിടിയിലായത്. 3.9 ലക്ഷം രൂപ വില വരുന്ന 65 ഗ്രാം എംഡിഎംഎ...

മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി. നേതാക്കള്‍ പണം നല്‍കി; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ രണ്ട് ലക്ഷം രൂപ കോഴ നൽകിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസർകോട് മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തിൽ പണം വിതരണം ചെയ്തതെന്നാണ് ആരോപണം. ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img