Local News

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശികളായ റഹീസ്, അബ്ദുള്‍ ജാബിര്‍, കാവിലുംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച്  ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയും ശക്തമായ മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തും മുമ്പ് മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി...

കാസർകോട്-മംഗളൂരു അന്തസ്സംസ്ഥാന ബസ് സർവീസ് ഉടനില്ല

കാസർകോട്: ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ കാസർകോട്-മംഗളൂരു അന്തസ്സംസ്ഥാന ബസ് സർവീസുകൾ ഉടനുണ്ടാകില്ല. അന്തസ്സംസ്ഥാന സർവീസുകളെക്കുറിച്ച് തിങ്കളാഴ്ച മംഗളൂരുവിൽ നടന്ന ചർച്ചയിൽ കേരളത്തിലേക്കുള്ള സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിച്ചു. ഈ മാസം സർവീസ് പുനരാരംഭിക്കില്ലെന്നാണ് മംഗളൂരുവിൽനിന്ന് ലഭിച്ച വിവരമെന്ന് കാസർകോട് ഡിപ്പോ അധികൃതർ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലാ അധികൃതരുടെ അനുമതി ലഭിച്ചാൽ...

ശ്രദ്ധിക്കുക! പ്രമുഖ മൊബൈൽ സേവന കമ്പനിയുടെ പേര് പറഞ്ഞും തട്ടിപ്പ്, കുമ്പളയിൽ യുവതിക്ക് നഷ്ടമായത് 18000 രൂപ

കാസർകോട്:(www.mediavisionnews.in) പ്രമുഖ മൊബൈൽ സേവന കമ്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചും മൊബൈൽ ആപ്പ് ദുരുപയോഗം ചെയ്തും പണം തട്ടൽ. കാസർകോട് കുമ്പള സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനെട്ടായിരം രൂപ നഷ്ടപ്പെട്ടു. യുവതിയുടെ പരാതി സ്വീകരിച്ച കുമ്പള പൊലീസ് സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കുമ്പള സ്വദേശി...

തൂങ്ങി മരിക്കാനുള്ള ശ്രമം തടഞ്ഞു, നാട്ടുകാർ നോക്കി നിൽക്കെ യുവാവ് കിണറ്റിൽ ചാടി മരിച്ചു

കാസർകോട്; തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതിന് പിന്നാലെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സംഭവം. മാവുങ്കാൽ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകൻ അജു എന്ന അജയനാണ് (42) മരിച്ചത്. തൂങ്ങി മരിക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻതിരിപ്പിച്ചതിന് പിന്നാലെ നാട്ടുകാർ നോക്കി നിൽക്കെ ഇയാൾ കിണറ്റിൽ ചാടുകയായിരുന്നു. മുറിയിൽ കയറി തൂങ്ങി മരിക്കാൻ...

സര്‍ക്കാരിനും മുന്നണിയ്ക്കും നാണക്കേടുണ്ടാക്കരുത്; ഐ.എന്‍.എല്ലിന് സി.പി.ഐ.എമ്മിന്റെ താക്കീത്

തിരുവനന്തപുരം: പിഎസ് സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎൻഎല്ലിന് താക്കീത്. മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ പാർട്ടിയുടേയോ അംഗങ്ങളുടേയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഐഎൻഎൽ നേതാക്കൾക്ക് നിർദ്ദേശം നൽകി. പുതുതായി മന്ത്രിസഭയിൽ ഇടം നൽകിയ ഐഎൻഎലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ മുന്നണിക്കും സർക്കാരിനും തലവേദനയായി...

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കും; ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. സി.ബി.ഐ. പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചിരുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കുപ്പി സുബീഷ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ് എന്ന്...

കാസര്‍കോട്‌ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍

കാസര്‍കോട്‌:(mediavisionnews.in) ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15 ശതമാനത്തില്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്‌ത കാസര്‍കോട്‌ ജില്ലയിലെ 18 ഗ്രാമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്‌ നഗരസഭയിലും ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച്‌ പരിശോധന കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും നടപടിയും ഉണ്ടാകും. കാഞ്ഞങ്ങാട്‌ നഗരസഭ ഉദുമ, വെസ്റ്റ്‌ എളേരി, മടിക്കൈ, എന്‍മകജെ, കള്ളാര്‍, കോടോം ബേളൂര്‍, ചെമ്മനാട്‌, കിനാനൂര്‍...

കാരുണ്യ മേഖലയിൽ ദുബൈമലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാകനീയം: എ.കെ.എം അഷ്റഫ് എം.എൽ.എ

മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ദുബൈമലബാർ കലാ സാംസ്കാരിക വേദി ഇതര സംഘടനകൾക്ക് മാതൃകയാണന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. മൊഗ്രാലിലെ കോവിഡ് സെൻ്ററിൽ കഴിയുന്നവർക്കും ആരോഗ്യ ഉദ്യോഗസ്ഥർക്കും ഉപ്പള ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുമായി സഹകരിച്ച് നൽകിയ വിഭവ സമൃദമായ ഉച്ചഭക്ഷണത്തിൻ്റെ കൈമാറൽ ചടങ്ങ് നടത്തി സംസാരിക്കുകയായിരുന്നു...

കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത് എൻഫിൽഡ് ഷോറൂമിന് സമീപം ദേശീയ പാതയിൽ കെ എസ് ആർ ടി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. കുമ്പള ആരിക്കാടി സ്വദേശി അലി (38)  ആണ് മരിച്ചത്. കാറിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളാണ് മരിച്ചതെന്നാണ് കരുതുന്നത്....

മഞ്ചേശ്വരത്തും കുമ്പളയിലും സി.ഐമാര്‍ ചാര്‍ജ്ജെടുത്തു

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനിലെ സി.ഐ ആയി സന്തോഷ്‌കുമാറും, കുമ്പള സി.ഐ ആയി പ്രമോദ്‌ കുമാറും ചുമതലേയറ്റു. നേരത്തെ കുമ്പള എസ്‌.ഐ ആയിരുന്ന സന്തോഷ്‌ കുമാറിന്‌ സി.ഐ ആയി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img