കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനുമായി കെ.എം. ഷാജി. മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹിയോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്.
‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു,’ ഷാജി യോഗത്തില്‍ പറഞ്ഞു.
സി.പി.ഐ.എം നിരന്തരം വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട്...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിൽ നിന്ന് കർണാടകയിലും തമിഴ്നാട്ടിലും എത്തുന്നവർക്ക് കർശന പരിശോധന. നേരത്തെ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും കർണാടക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. അതിർത്തി പ്രദേശങ്ങളിലൊന്നായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾ തലപ്പാടിയിൽ വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽ...
ഉപ്പള: നാലു ദിവസത്തോളം പരിയാരം മെഡിക്കൽ കോളേജിൽ അനാഥമായി കിടന്നിരുന്ന മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾ നടത്തി മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാതൃകയായി.
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എകെഎം അഷ്റഫ് എംഎൽഎക്ക് ലഭിച്ച നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗോൾഡൻ റഹ്മാൻ, മുസ്ലിം...
കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കാസർഗോട്ട് നിന്നുള്ള ബസുകൾക്ക് അതിർത്തിവരെ മാത്രമേ അനുമതിയുള്ളൂ. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോട്ടു നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി നൽകാത്തത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ബസുകൾ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്ടറുടെ...
കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും തൽക്കാലത്തേക്ക് അതിർത്തി കടത്തിവിടുന്നുണ്ട്. അതിനിടെ മംഗളൂരുവിൽനിന്ന് കാസർകോട്ടേയ്ക്കുള്ള മുഴുവൻ ബസ് സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തി.
ഇന്നലെ ഇറക്കിയ ഉത്തരവ് തിരുത്തിയിട്ടില്ലെങ്കിലും തൽക്കാലത്തേക്ക് ഇളവനുവദിക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം....
മംഗളൂരു : ഹൊസങ്കടിയിൽ വാച്ച്മാനെ ആക്രമിച്ച് ജൂവലറി കവർച്ച നടത്തിയ സംഘത്തിൽനിന്ന് മംഗളൂരു പോലീസ് പിടിച്ചെടുത്ത മുതലുകൾ പ്രദർശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 4.45ന് തലപ്പാടി കെ.സി. റോഡിലാണ് ജൂവലറി കവർച്ചനടത്തിയവരെന്ന് കരുതുന്ന സംഘം സഞ്ചരിച്ച കാർ ഉള്ളാൾ പോലീസിന്റെ മുന്നിൽപ്പെട്ടത്. വണ്ടി പോലീസ് തടഞ്ഞതോടെ അതിലുണ്ടായിരുന്നവർ എസ്.ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതിപരത്തിയാണ് സംഘം രക്ഷപ്പെട്ടതെന്ന് സിറ്റി പോലീസ്...
കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം കാറ്റഗറി ബിയിലും വോര്‍ക്കാടി, മീഞ്ച, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്...
കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്.
ഭിന്നശേഷിക്കാരുടെ സംസ്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റനായ അലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം നടന്ന...
കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...