കാസർകോട്-മംഗളൂരു അന്തസ്സംസ്ഥാന ബസ് സർവീസ് ഉടനില്ല

0
212

കാസർകോട്: ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ കാസർകോട്-മംഗളൂരു അന്തസ്സംസ്ഥാന ബസ് സർവീസുകൾ ഉടനുണ്ടാകില്ല. അന്തസ്സംസ്ഥാന സർവീസുകളെക്കുറിച്ച് തിങ്കളാഴ്ച മംഗളൂരുവിൽ നടന്ന ചർച്ചയിൽ കേരളത്തിലേക്കുള്ള സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിച്ചു. ഈ മാസം സർവീസ് പുനരാരംഭിക്കില്ലെന്നാണ് മംഗളൂരുവിൽനിന്ന് ലഭിച്ച വിവരമെന്ന് കാസർകോട് ഡിപ്പോ അധികൃതർ അറിയിച്ചു.

ദക്ഷിണ കന്നഡ ജില്ലാ അധികൃതരുടെ അനുമതി ലഭിച്ചാൽ മംഗളൂരുവിലേക്ക് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കാനായിരുന്നു തീരുമാനം. നിലവിൽ അന്തസ്സംസ്ഥാന ബസുകൾ പുനരാരംഭിക്കാൻ ഇരു കോർപ്പറേഷനുകളും തീരുമാനമെടുത്തിരുന്നതാണ്. എന്നാൽ കേരളത്തിൽ കോവിഡ് രോഗവ്യാപന തോത് കൂടുന്നതിനാലാണ് സർവീസ് ആരംഭിക്കാൻ അധികൃതർ വിസമ്മതിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മേയ് മൂന്നിനാണ് കാസർകോട്-മംഗളൂരു സർവീസുകൾ നർത്തിവെച്ചത്. കാസർകോട് ഡിപ്പോയുടെ 23 ബസുകളാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. നിലവിൽ ഈ ബസുകൾ ജില്ലാ അതിർത്തിയായ തലപ്പാടിവരെ ഓടുന്നുണ്ട്. കർണാടകയുടെ ബസുകളും അതിർത്തി വരെ സർവീസ് നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here