കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലെടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. രണ്ട് ഡോസ് വാക്സീൻ എടുത്തവരെയും തൽക്കാലത്തേക്ക് അതിർത്തി കടത്തിവിടുന്നുണ്ട്. അതിനിടെ മംഗളൂരുവിൽനിന്ന് കാസർകോട്ടേയ്ക്കുള്ള മുഴുവൻ ബസ് സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തി.
ഇന്നലെ ഇറക്കിയ ഉത്തരവ് തിരുത്തിയിട്ടില്ലെങ്കിലും തൽക്കാലത്തേക്ക് ഇളവനുവദിക്കാനാണ് മംഗളൂരു പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം....
മംഗളൂരു : ഹൊസങ്കടിയിൽ വാച്ച്മാനെ ആക്രമിച്ച് ജൂവലറി കവർച്ച നടത്തിയ സംഘത്തിൽനിന്ന് മംഗളൂരു പോലീസ് പിടിച്ചെടുത്ത മുതലുകൾ പ്രദർശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 4.45ന് തലപ്പാടി കെ.സി. റോഡിലാണ് ജൂവലറി കവർച്ചനടത്തിയവരെന്ന് കരുതുന്ന സംഘം സഞ്ചരിച്ച കാർ ഉള്ളാൾ പോലീസിന്റെ മുന്നിൽപ്പെട്ടത്. വണ്ടി പോലീസ് തടഞ്ഞതോടെ അതിലുണ്ടായിരുന്നവർ എസ്.ഐ.യെ വധിക്കാൻ ശ്രമിച്ച് ഭീതിപരത്തിയാണ് സംഘം രക്ഷപ്പെട്ടതെന്ന് സിറ്റി പോലീസ്...
കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും 8 എണ്ണം കാറ്റഗറി ബിയിലും വോര്‍ക്കാടി, മീഞ്ച, ബെള്ളൂര്‍ പഞ്ചായത്തുകള്‍ കാറ്റഗറി എയിലും ഉള്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്...
കാസര്‍കോട്: ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ ക്യാമ്പിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്.
ഭിന്നശേഷിക്കാരുടെ സംസ്ഥാന ടീമിന്റെ വൈസ് ക്യാപ്റ്റനായ അലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം നടന്ന...
കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് പൊതു നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഈ...
കാസർകോട്: കാസർകോട് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ കവർച്ച നടന്ന സംഭവത്തിൽ മോഷ്ടാക്കൾ സഞ്ചരിച്ച ഇന്നോവ കാർ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തിൽ നിന്ന് കണ്ടെത്തി. പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കർണ്ണാടക രജിസ്ട്രേഷനിൽ ഉള്ള KA 02 AA 8239 വാഹനമാണ് പിടികൂടിയത്.
ദേശീയപാതയിൽ രാജധാനി ജ്വല്ലറിയിൽ...
കാഞ്ഞങ്ങാട് ∙ ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കുന്നതിനു മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാക്സീൻ മാനദണ്ഡങ്ങൾ മറികടന്നാണു ജില്ലാതലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്. കോവിഡ് സ്ഥിരീകരണ നിരക്കു കുറയ്ക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് ഇതിനകം വിമർശനമുയർന്നിട്ടുണ്ട്. അശാസ്ത്രീയമായ...
പുത്തിഗെ: പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിൽ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് സഹോദരൻ റഫീഖിന്റെ കുത്തേറ്റ് മരിക്കുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു.
കാസര്‍കോട്: ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും 13 എണ്ണം കാറ്റഗറി സിയിലും 12 എണ്ണം കാറ്റഗറി ബിയിലും ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉള്‍പ്പെടുത്തി. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 13.87 ശതമാനം ആണ്. ജൂലൈ 14 മുതല്‍ 20...