ഉപ്പള: ഷിറിയ പുഴയ്ക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബമ്പ്രാണ -മംഗൽപാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴയ്ക്ക് കുറുകെ 30 കോടി ചിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് ആർഐഡിഎഫിൽ ഉൾപ്പെടുത്തി നബാർഡിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.
നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകൾ വശത്തായി നിർമിക്കാനുദ്ദേശിക്കുന്ന...
കുമ്പള: ഇരുപത് ലക്ഷം വാങ്ങി മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവത്തിൽ ആരോപിതന്റെ വീട്ടുമുറ്റത്ത് നടത്തി വരുന്ന നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി.
നായന്മാർമൂല ബാഫഖി നഗറിൽ വീടു വാങ്ങി വഞ്ചിക്കപ്പെട്ട ബീഫാത്തിമയാണ് ഇവരെ വഞ്ചിച്ചതായി പറയുന്ന ചൂരിയിലെ സത്താറിന്റെ വീടിന്റെ മുറ്റത്ത് നടത്തി വരുന്ന സമരം വീടിനകത്ത് അടുപ്പ് കൂട്ടി കഞ്ഞി...
കാസര്‍കോട്: ആഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍- ജനസംഖ്യാ അനുപാതം എട്ടിനു മുകളില്‍ വരുന്ന, കാസര്‍കോട് നഗരസഭയിലെ ആറാം വാര്‍ഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാര്‍ഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും 33 വാര്‍ഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും...
മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തു. മംഗളൂരു കോട്ടെക്കാറിലെ മുഹമ്മദ് അഷ്‌റഫ് എന്ന മമ്മ(42)യാണ് അറസ്റ്റിലായത്. സംഭവത്തില്‍ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന്...
കുമ്പള: പൊള്ളലേറ്റ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുംബൈ സ്വദേശിനി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് മരിച്ചത്. കുടുംബം രണ്ട് വര്‍ഷത്തോളമായി ആരിക്കാടി സര്‍ക്കാര്‍ കിണറിന് സമീപത്തെ ഇരുനില വാടക വീട്ടിലാണ് താമസിക്കുന്നത്.
പത്ത് ദിവസം മുമ്പാണ് പൊള്ളലേറ്റ നിലയില്‍ നാസിയാ ബാനുവിനെ വീടിന്റെ രണ്ടാം...
കാസർകോട്: ഐ.എൻ.എൽ യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ജില്ല പ്രവർത്തക സമിതി ഉദുമയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘർഷം.
പക്ഷപാതപരമായാണ് മെമ്പർഷിപ്പ് വിതരണം എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ബഹളവും വാക്കേറ്റവുമായി. കയ്യാങ്കളിയിലേക്ക് നീണ്ടതോടെ ഒരു വിഭാഗത്തെ ഹാളിൽ നിന്ന് പുറത്താക്കി ഒൗദ്യോഗിക വിഭാഗം പരിപാടി തുടരുകയായിരുന്നു.
യോഗത്തിൽ തങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ്...
ഉപ്പള: നൂറ് കണക്കിന് വ്യാപാരികളുടെ പിഗ്മി ചിട്ടിയിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചനാ സത്യാഗ്രഹം നടത്തി.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് നേതാക്കളുടെ തട്ടിപ്പ് പുറം ലോകമറിയുന്നത്. പിന്നീട് നിക്ഷേപ തുക കിട്ടാൻ വ്യാപാരികൾ ഓഫിസ് കയറിയിറങ്ങിയെങ്കിലും...
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണാടക. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ആണ് യാത്രാനിയന്ത്രണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു ഇളവും നല്‍കാനാവില്ലെന്നും കര്‍ണാടക കേരള ഹൈക്കോടതിയെ അറിയിച്ചു.
ചികിത്സാ ആവശ്യങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഇളവ് അനുവദിച്ചൂകൂടെ എന്ന് ഹൈക്കോടതി ആരാഞ്ഞെങ്കിലും അതിനും തയ്യാറില്ലെന്നാണ്...
മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്പതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെ ബൈക്കംപടിയിലെ അപ്പാര്‍ട്ട്മെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രമേശിന്റെ ഭാര്യ ഗുണ സുവര്‍ണ പ്രമേഹരോഗി കൂടിയായിരുന്നു. ഒരാഴ്ച മുമ്പാണ്...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...