ഉപ്പള: കുബണുർ പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ തൂണു തകർന്നു. ഉപ്പള ബേക്കുർ ശാന്തിഗുരി - പച്ചമ്പള റോഡിലെ കുബണുർ സ്കൂളിനടുത്തുള്ള കുബണുർ പുഴയുടെ പാലത്തിന്റെ ഒരു ഭാഗത്തെ തൂണു തകർന്നു. പാലത്തിനടുത്തുള്ള മരം ഇന്നലെ രാവിലെയോടെ മറിഞ്ഞു വീണപ്പോൾ തൂണുൾപ്പെടെ ഒന്നിച്ചു വീഴുകയായിരുന്നു.
മരത്തിന്റെ വേരുകൾ തൂണിന്റെ അടുത്തുള്ള ഭാഗം പൊതിഞ്ഞിരുന്നു. മരം വീണപ്പോൾ തൂണും...
കാസർകോട് ∙ ദേശീയ പക്ഷിയാണെങ്കിലും മയിലിന്റെ എണ്ണം പരിധി വിട്ടുയരുന്നത് അത്ര ശുഭ ലക്ഷണമായല്ല പക്ഷി നിരീക്ഷകർ പോലും കാണുന്നത്. ഒരു കാലത്ത് മിക്ക നാട്ടിൻപുറങ്ങളിലും അപൂർവ പക്ഷിയായിരുന്ന മയിൽ ഇന്നു കാടിറങ്ങി നാട്ടിലേക്ക് കൂടുതലായി എത്തുന്നുണ്ട്. തൃശൂരിൽ കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിലൊരാൾ മയിൽ പറന്നു വന്നിടിച്ചതിനെ തുടർന്ന് അപകടത്തിൽ മരിച്ചിരുന്നു.
ഇതൊരു...
കുമ്പള : വീടും സ്ഥലവും നൽകി വഞ്ചിച്ചുവെന്ന പരാതിയുമായി ഒരാൾ കൂടി രംഗത്ത്. നെല്ലിക്കുന്ന് സ്വദേശി ശാഫിയാണ് ചൂരിയിലെ സത്താറിനെതിരേ വഞ്ചനയാരോപിച്ച് രംഗത്തെത്തിയത്. സമാനരീതിയിൽ വഞ്ചിച്ചുവെന്ന പരാതിയുമായി സത്താറിനെതിരേ ബീഫാത്തിമ എന്ന വീട്ടമ്മയും നേരത്തേ രംഗത്തുവന്നിരുന്നു. തനിക്ക് കിട്ടാനുള്ള 20 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് അവർ സത്താറിന്റെ വീട്ടുമുറ്റത്ത് നിൽപ്പുസമരവും നടത്തിവരുന്നുണ്ട്.
ആലമ്പാടി ബാഫഖിനഗറിൽ നൗഷാദിന്റെയും ബന്ധുക്കളുടെയും...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 465.33 ഗ്രാം സ്വർണവുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കസ്റ്റംസ് പിടിച്ച സ്വർണത്തിന് 22,43,987 രൂപ വിലവരും.
കാസർകോട് സ്വദേശി മുഹമ്മദ് അഫ്‌വാനിൽനിന്ന് 16,85,087 രൂപ വിലമതിക്കുന്ന 350.330 ഗ്രാം സ്വർണമാണ് പിടിച്ചത്. കുട്ടികളുടെ ഹെയർബാന്റിൽ സ്വർണം കമ്പിരൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞദിവസം എയർ ഇന്ത്യ...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ദേശീയ പതാകയിലെ പച്ച നിറം മാറ്റണമെന്നും മാറ്റിയാലെ ശരിയാവുകയുളളുവെന്നും പറഞ്ഞ് ദേശീയ പതാകയെ അപമാനിച്ച പഞ്ചായത്ത് മെമ്പർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസടുക്കണമെന്നും, മെമ്പർ സ്ഥാനത്തിൽ നിന്ന് പുറത്താക്കണമെന്നും പഞ്ചായത്ത് മെമ്പർ ചെയ്തത് സത്യപ്രതിജ്ഞാലംഗനമാണെന്നും, ജനങ്ങൾക്ക് മാതൃകയാകേണ്ട ജനപ്രതിനിധികൾ കാണിക്കുന്ന...
കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതര പരിക്ക്. ചെമനാട് മണലിലെ സി.എം. മുനീര്‍-റൗസാന ദമ്പതികളുടെ മകന്‍ അബൂബക്കര്‍ മിസ്താക്കാ(21)ണ് മരിച്ചത്. സുഹൃത്ത് ചെമനാട് വടക്കുംഭാഗത്തേ മുഹഷീറി(19)നെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകിട്ട് ചെമനാട് പാലത്തിന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് അമിത...
പൈവളിഗെ: പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബായിക്കട്ടയിലെ മൂസക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനും പൈവളിഗെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ മുസബ്ബില്‍ (19) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 മണിയോടെ പൈവളിഗെ ബായിക്കട്ടയില്‍ വെച്ചാണ് അപകടം. മുസബ്ബില്‍ സഞ്ചരിച്ച ബൈക്കും അമിത വേഗതയില്‍ വന്ന...
കാസർകോട് : കോവിഡ് മാർഗനിർദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും. താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്കാണ് പുരസ്കാരം.
സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിക്കുന്നതിന്റെ ഫോട്ടോയും ലഘുവിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദേശം ചെയ്യരുത്. നാമനിർദേശം ചെയ്തവ...
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ തിരക്കേറുന്നു. കോവിഡ് വ്യാപനത്താൽ മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ജൂണിലാണ് തുറന്നത്. ആഭ്യന്തര വിമാന സർവീസുകൾ മാത്രം നടത്തിയിരുന്ന ഇവിടെ ബുധനാഴ്ചമുതൽ ദുബായിലേക്കും സർവീസ് പുനരാരംഭിച്ചു.
യാത്രക്കാർക്കായി അന്താരാഷ്ട്രനിലവാരത്തിലുള്ള റാപ്പിഡ് ആർ.ടി.പി.സി.ആർ. പരിശോധനാസംവിധാനം ഏർപ്പെടുത്തിയാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതോടെ കേരളത്തിൽനിന്നുൾപ്പെടെയുള്ള യാത്രക്കാരുടെ തിരക്കും അനുഭവപ്പെട്ടുതുടങ്ങി.
ഓഗസ്റ്റ് ഒന്നുമുതൽ 15 വരെ...
സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കാതെ കർണാടക. മതിയായ രേഖകളുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്ന രോഗികളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ ഇത് അവഗണിച്ച് കർണാടക അതിർത്തിയിൽ രോഗികളെ തടഞ്ഞ് തിരിച്ചയക്കുന്നതായാണ് പരാതി.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അതിർത്തിയിൽ തടയുന്നതിനെതിരെ നൽകിയ രണ്ട് പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച്...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...