ഉപ്പള: ഡോക്ടർ ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് പ്രൊജക്റ്റ് ആരംഭിച്ചു. ചടങ്ങ് മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എൽ എയുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്, ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ, ബി.ജെ.പി കാസറകോട് ജില്ലാ സെക്രട്ടറി വിജയ റായ്...
ഉപ്പള: (mediavisionnews.in)ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ പാതയോരത്തുള്ള റോഡു വക്കിലെ മരങ്ങള്‍ മുറിച്ചു മാറ്റിത്തുടങ്ങി. ഇന്നലെ തലപ്പാടിയില്‍ നിന്നാണ് ദേശീയ പാതയോരത്തെ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങിയത്. ചെങ്കള വരെയുള്ള മരങ്ങള്‍ രണ്ട് മാസത്തിനകം മുറിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാത്ത രീതിയിലായിരിക്കും മരങ്ങള്‍ മുറിക്കുക.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും...
ഉപ്പള: കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെയുണ്ടായ മല്‍പ്പിടിത്തത്തിനിടയില്‍ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 11 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും സ്വിഫ്റ്റ് കാറും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട മണിമുണ്ടയിലെ സമീറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി മഞ്ചേശ്വരം എസ്.ഐ എ. ബാലേന്ദ്രനും ഡ്രൈവറും ഉപ്പള ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അതുവഴി സ്വിഫ്റ്റ് കാര്‍ വന്നത്....
കാസർകോട് : കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും പിടിയിൽ. ബേവിഞ്ച മൂലടുക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന നൗഷാദ് ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്.
കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നൗഷാദിനെ അമ്പലത്തറയിൽനിന്ന് മയക്കുമരുന്നുമായി പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെ കാഞ്ഞങ്ങാട്ടെ...
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ വെച്ചാണ് മംഗളൂരു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത് . ആറ് കാസർഗോഡ് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി സമാന...
ഉപ്പള: മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്രസമര നായകരെ തമസ്കരിക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ കാസർകോട് ജില്ല സെക്രട്ടറി റഹ്മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി...
ഉപ്പള : കർണാടകയിൽ നടക്കുന്ന മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് മംഗളൂരുവിലേക്ക് പ്രത്യേക ബസ് അനുവദിക്കണമെന്ന് എ.കെ.എം.അഷ്റഫ് എം.എൽ.എ. ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 28, 29, 30 തീയതികളിലായാണ് പരീക്ഷ. പരീക്ഷാദിവസങ്ങളിൽ രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് തിരിച്ചും ബസ് സർവീസ് നടത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിബന്ധന കാരണം വിദ്യാർഥികൾ...
മഞ്ചേശ്വരം: കൊലക്കേസിലും കവര്‍ച്ചാ കേസിലും പ്രതികളായ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ജെപ്പുനനഗറിലെ ഇസ്മായില്‍ (36), മണിമുണ്ടയിലെ തൗഫീഖ് (44) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍, അഡീ. എസ്.ഐ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുമ്പ് തലപ്പാടി സ്വദേശിയും മഞ്ചേശ്വരം മച്ചംപാടിയില്‍ താമസക്കാരനുമായ...
കാസര്‍കോട്: പത്തുനില ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയില്‍ രണ്ടുവയസുകാരനെ അതിസാഹസികമായ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ആറാംനിലയില്‍നിന്ന് കയര്‍ വഴി തൂങ്ങിയിറങ്ങിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വിദ്യാനഗറിലെ ഫ്‌ളാറ്റിലാണ് സംഭവം. സഹോദരിയുടെ ഫ്‌ളാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും.
ഞായറാഴ്ച ഫ്‌ളാറ്റിലെ ഓണാഘോഷത്തിനിടെ, ഉച്ചയ്ക്ക് രണ്ടിന് മുറിയില്‍ കയറിയ കുഞ്ഞ് ഉള്ളില്‍ നിന്ന് താഴ് അമര്‍ത്തുകയായിരുന്നു. ഇതോടെ കുട്ടി...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...