Local News

നിക്ഷേപകർക്ക് തുക തിരിച്ചുനൽകും

ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റിൽ കഴിഞ്ഞ കാലയളവിലുണ്ടായ സാമ്പത്തികപ്രശ്നവുമായി ബന്ധപ്പെട്ട് പണം നൽകാനുള്ള മുഴുവൻ ആളുകൾക്കും തിരിച്ചുനൽകാൻ ഉപ്പള യൂണിറ്റിൽ ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു. വരുംദിവസങ്ങളിൽ കർമസമിതി ഭാരവാഹികളും സേവ് ഫോറം ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരും. യൂണിറ്റ് പ്രസിഡന്റ് ശിവരാമ പക്കള അധ്യക്ഷനായിരുന്നു....

മണൽക്കടത്ത്: കുമ്പളയിൽ 10 തോണികൾ പിടികൂടി നശിപ്പിച്ചു

കുമ്പള : മണൽക്കടത്തിന് ഉപയോഗിക്കുന്ന 10 തോണികൾ കുമ്പള പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. ആരിക്കാടി കടവ്, ഒളയം, ഷിറിയ, പി.കെ.നഗർ എന്നിവിടങ്ങളിൽ കടൽ മണൽ കടത്തിന് ഉപയോഗിക്കുന്ന തോണികളാണിവ. വിവിധ ഇടങ്ങളിലായി പുഴയിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു തോണികൾ. മഫ്തിയിലെത്തിയ പോലീസ് പുഴ നീന്തിക്കടന്ന് തോണികൾ കണ്ടെടുത്ത് ആരിക്കാടി കടവിൽ എത്തിച്ചു. തുടർന്ന് മണ്ണ് മാന്തി...

കാസർഗോഡ് വഖഫ് ഭൂമി കൈമാറ്റം- കരാർ നിയമവിരുദ്ധമെന്ന് ആക്ഷേപം

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്നാക്ഷേപം. പകരം ഭൂമി കൈമാറാം എന്ന വ്യവസ്ഥയിൽ ഭൂമി ഏറ്റെുക്കാൻ റവന്യുവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങാതെയാണ് കരാറിൽ ഏർപ്പെട്ടത്. പകരം ഭൂമി കൈമാറ്റം വൈകുന്നതിന് പിന്നിലും ഈ സാങ്കേതിക പ്രശ്‌നമാണെന്നും വിവരമുണ്ട് . 50 സെന്റിലധികം ഭൂമി പതിച്ച്...

ഉപ്പളയിൽ നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഉപ്പള: നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാ(28)ണ് ഉപ്പളയില്‍ അറസ്റ്റിലായത്. എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി നവാസ് ക്വാര്‍ട്ടേഴ്‌സിന് സമീപം നില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. എ. ബാലേന്ദ്രനും സംഘവും പരിശോധനക്കെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നവാസ് മയക്കുമരുന്ന് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

16.79 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ

മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി യുവാവ് കസ്റ്റംസ് അധികൃതരുടെ പിടിയിലായി. കാസർകോട് ഉദുമ മദീന മൻസിലിൽ അൻവർ സാദത്ത് (23) ആണ് പിടിയിലായത് ഇയാളിൽനിന്ന് 16,79,860 രൂപ വില വരുന്ന 338 ഗ്രാം സ്വർണം കണ്ടെത്തി. ഷാർജയിൽനിന്ന് തിങ്കളാഴ്ച എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു അൻവർ സാദത്ത്. സ്റ്റീരിയോ...

പകരം ഭൂമി നല്‍കിയില്ല, കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്

സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് നടപടി തുടങ്ങിയത്. ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് നടപടി. വഖഫ് ബോർഡ് കാസർകോട് ജില്ലാ പ്രസിഡന്‍റിന് നോട്ടീസയച്ചു. ഭൂമി കൈമാറിയത് കലക്ടറും വഖഫ്...

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ പ്രതിഷേധം ശക്തം

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ.പി. ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഒ പി ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് സംരക്ഷണ യുവജനകവചം...

പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎയെത്തി; സന്ദർശനം വിവാദത്തില്‍

പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ, സി എച്ച് കുഞ്ഞമ്പു സന്ദർശനം നടത്തിയത് വിവാദമാവുന്നു. പതിനാലാം പ്രതി എ ബാലകൃഷ്ണനോടൊപ്പമായിരുന്നു എംഎൽഎയുടെ സന്ദർശനം. എംഎൽഎ പ്രതികളുടെ വീടുകളിലെത്തിയ ചിത്രങ്ങൾ പുറത്തുവന്നു. പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതികളുടെ വീട്ടിലാണ് സി.എച്ച് കുഞ്ചമ്പു എംഎൽഎ സന്ദർശനം നടത്തിയത്. പതിനാലാം പ്രതിയായ സിപിഎം...

പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ അടക്കം 5 പ്രതികൾക്ക് എറണാകുളം സിജെഎം കോടതി നോട്ടിസയച്ചു. ഈ മാസം 15നു കോടതിയിൽ ഹാജരാകാനാണു നോട്ടിസ്. ഡിസംബർ 1നാണു സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെ...

ദേശീയപാത നിർമാണം: തലപ്പാടി–ചെങ്കള റീച്ചിൽ പണി ഊർജിതം

കാസർകോട്‌ ∙ ദേശീയപാതാ നിർമാണത്തിൽ തലപ്പാടി–ചെങ്കള റീച്ചിൽ ആദ്യത്തെ 10 കിലോമീറ്ററിൽ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമം. തലപ്പാടിയിൽ ആർടിഒ ഓഫിസ്‌ കെട്ടിടവും ജിഎസ്‌ടി ഓഫിസും മാറ്റി. ഡിടിപിസി കെട്ടിടം, മൃഗ സംരക്ഷണ വകുപ്പ് ഓഫിസ്‌, എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റ്‌ എന്നിവയും ഉടൻ മാറ്റും. പിന്നിലുള്ള സ്ഥലത്തേക്കാണ്‌ ഓഫിസ്‌ മാറ്റിയത്‌. തലപ്പാടിയിൽ നിന്നാണ്‌ പണി...
- Advertisement -spot_img

Latest News

‘മഞ്ചേശ്വരം സ്ഥാനാർഥിത്വം SDPIയുടെ തന്ത്രമായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു’; തുളസിധരൻ പള്ളിക്കൽ

കോഴിക്കോട്: പാർട്ടിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന്...
- Advertisement -spot_img