മംഗളൂരു: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വണവുമായി കാസറഗോഡ് സ്വദേശിനി പിടിയിൽ. കാസർകോട് തളങ്കര ഫർഹാന മൻസിലിൽ റുഖിയ മമ്മു അഹമ്മദി(50)നെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ദുബായിയിൽനിന്നെത്തിയ ഐ...
കാസർകോട്: സംസ്ഥാനത്ത് 24 മണിക്കൂറും മൃതദേഹപരിശോധന നടത്തുന്ന ആദ്യ ജനറൽ ആസ്പത്രിയാവാൻ കാസർകോട് ജനറൽ ആസ്പത്രി ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഇതുകൂടാതെ സംസ്ഥാനത്തെ ആറ് മെഡിക്കൽ കോളേജുകളിലും 24 മണിക്കൂറും മൃതദേഹപരിശോധന നടത്താനുള്ള സൗകര്യമൊരുക്കണമെന്നും കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ പത്ത് വർഷം നീണ്ട...
ഉപ്പള: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റിൽ കഴിഞ്ഞ കാലയളവിലുണ്ടായ സാമ്പത്തികപ്രശ്നവുമായി ബന്ധപ്പെട്ട് പണം നൽകാനുള്ള മുഴുവൻ ആളുകൾക്കും തിരിച്ചുനൽകാൻ ഉപ്പള യൂണിറ്റിൽ ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു.
വരുംദിവസങ്ങളിൽ കർമസമിതി ഭാരവാഹികളും സേവ് ഫോറം ഭാരവാഹികളും യൂണിറ്റ് ഭാരവാഹികളും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരും. യൂണിറ്റ് പ്രസിഡന്റ് ശിവരാമ പക്കള അധ്യക്ഷനായിരുന്നു....
കുമ്പള : മണൽക്കടത്തിന് ഉപയോഗിക്കുന്ന 10 തോണികൾ കുമ്പള പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. ആരിക്കാടി കടവ്, ഒളയം, ഷിറിയ, പി.കെ.നഗർ എന്നിവിടങ്ങളിൽ കടൽ മണൽ കടത്തിന് ഉപയോഗിക്കുന്ന തോണികളാണിവ. വിവിധ ഇടങ്ങളിലായി പുഴയിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു തോണികൾ. മഫ്തിയിലെത്തിയ പോലീസ് പുഴ നീന്തിക്കടന്ന് തോണികൾ കണ്ടെടുത്ത് ആരിക്കാടി കടവിൽ എത്തിച്ചു. തുടർന്ന് മണ്ണ് മാന്തി...
കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്നാക്ഷേപം. പകരം ഭൂമി കൈമാറാം എന്ന വ്യവസ്ഥയിൽ ഭൂമി ഏറ്റെുക്കാൻ റവന്യുവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങാതെയാണ് കരാറിൽ ഏർപ്പെട്ടത്. പകരം ഭൂമി കൈമാറ്റം വൈകുന്നതിന് പിന്നിലും ഈ സാങ്കേതിക പ്രശ്‌നമാണെന്നും വിവരമുണ്ട് .
50 സെന്റിലധികം ഭൂമി പതിച്ച്...
മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി യുവാവ് കസ്റ്റംസ് അധികൃതരുടെ പിടിയിലായി.
കാസർകോട് ഉദുമ മദീന മൻസിലിൽ അൻവർ സാദത്ത് (23) ആണ് പിടിയിലായത് ഇയാളിൽനിന്ന് 16,79,860 രൂപ വില വരുന്ന 338 ഗ്രാം സ്വർണം കണ്ടെത്തി. ഷാർജയിൽനിന്ന് തിങ്കളാഴ്ച എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു അൻവർ സാദത്ത്. സ്റ്റീരിയോ...
സർക്കാരിന് നൽകിയ വഖഫ് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്. കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്കായി നൽകിയ 1.66 ഏക്കർ തിരിച്ചു പിടിക്കാനാണ് നടപടി തുടങ്ങിയത്. ആശുപത്രിക്കായി നൽകിയ ഭൂമിക്ക്, പകരം ഭൂമി വഖഫ് ബോർഡിന് നൽകാത്തതിനെ തുടർന്നാണ് നടപടി. വഖഫ് ബോർഡ് കാസർകോട് ജില്ലാ പ്രസിഡന്‍റിന് നോട്ടീസയച്ചു. ഭൂമി കൈമാറിയത് കലക്ടറും വഖഫ്...
കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ.പി. ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഒ പി ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് സംരക്ഷണ യുവജനകവചം...
പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ, സി എച്ച് കുഞ്ഞമ്പു സന്ദർശനം നടത്തിയത് വിവാദമാവുന്നു. പതിനാലാം പ്രതി എ ബാലകൃഷ്ണനോടൊപ്പമായിരുന്നു എംഎൽഎയുടെ സന്ദർശനം. എംഎൽഎ പ്രതികളുടെ വീടുകളിലെത്തിയ ചിത്രങ്ങൾ പുറത്തുവന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതികളുടെ വീട്ടിലാണ് സി.എച്ച് കുഞ്ചമ്പു എംഎൽഎ സന്ദർശനം നടത്തിയത്. പതിനാലാം പ്രതിയായ സിപിഎം...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...