Local News

പ്രണയം: 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച 22 കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: പ്രണയത്തിനു ഒടുവില്‍ 16കാരിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശിയായ വിക്രമ(22)നെയാണ് മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം വിക്രമന്‍ പെണ്‍കുട്ടിയുടെ...

എസ്എസ്എൽസി വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത; 24 ദിവസം പിന്നിട്ടിട്ടും വിവരമില്ല

കുമ്പള: കുമ്പളയിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. 24 ദിവസം പിന്നിട്ടിട്ടും കുട്ടിയെകുറിച്ച് വിവരമില്ലാത്തതിൽ ആശങ്കയിലാണ് മാതാപിതാക്കൾ. ഏതാനും ദിവസം മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നതിനാൽ അധികം താമസിയാതെ മകളെ ബന്ധപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഫോൺ പലപ്രാവശ്യം റിങ് ചെയ്ത് ഓഫായതോടെ ആ പ്രതീക്ഷയും അവസാനിച്ചു. മകൾ...

രോഗബാധ; കാസർകോട് ജില്ലയിലെ അടയ്ക്ക കർഷകർ പ്രതിസന്ധിയിൽ; ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ അനുമതി വേണമെന്ന് കിസാൻ സേന

കാസർകോട്: അടയ്ക്കയുടെ ഉൽപ്പാദനം ഓരോ വർഷവും ഗണ്യമായി കുറയുന്നതിൽ കവുങ്ങ് കർഷകർ പ്രതിസന്ധിയിലാണ്. വർധിച്ചുവരുന്ന രോഗ ബാധയെ കൃത്യ സമങ്ങളിൽ ചെറുക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗത്തിന് സർക്കാർ അനുമതി നൽകണമെന്ന് കിസാൻ സേന ജില്ലാകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിനായിരത്തിലേറെ കുടുംബങ്ങൾ കവുങ്ങ് കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. ജില്ലയിൽ 19,500...

കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ‌അരമണിക്കൂർ ലോഡ് ഷെഡിങ്

കാസർകോട് ∙ കർണാടകയിൽ വൈദ്യുതി ലൈൻ തകരാർ കാരണം കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ലോഡ് ഷെ‍ഡിങ്.അര മണിക്കൂർ വീതമാണ് ഫീഡർ മാറി ലോഡ് ഷെഡിങ് എങ്കിലും ലോഡ് കൂടുന്തോറും ഷെഡിങ് കൂടാനും സാധ്യത ഏറെയാണ്. 5 ദിവസം ഷെഡിങ് തുടരുമെന്നാണ് ട്രാൻസ്മിഷൻ ഡിവിഷൻ അറിയിച്ചിട്ടുള്ളത്. ജില്ലയിലെ മഞ്ചേശ്വരം, കുബനുർ സബ്സ്റ്റേഷൻ പരിധിയിൽ കർണാടക വൈദ്യുതിയാണ്...

കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്തു’; എൻമകജെ പഞ്ചായത്തംഗത്തെ പുറത്താക്കി ബിജെപി

കോൺഗ്രസ് നേതാവിനൊപ്പം സെൽഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. മഞ്ചേശ്വരം, എൻമകജെ പഞ്ചായത്ത്‌ അംഗം മഹേഷ്‌ ഭട്ടിനെതിരെയാണ് അച്ചടക്ക നടപടി. ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു. ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസിൽ ഇരുവരും സെൽഫി...

ഉപ്പള വാമഞ്ചൂർ ചെക്ക് പോസ്റ്റിൽ കാർ ഡിവൈഡറിലിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കാസർകോട്: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവർ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി...

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, ബന്ധുക്കള്‍ക്കെതിരെയും കേസ്

കാസര്‍കോട്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം 21...

ഉപ്പള പെരിങ്കടിയിൽ റെയിൽവേ ട്രാക്കിന് സമീപം ഏഴു വയസ്സുകാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ട്രെയിനിന്റെ കാറ്റേറ്റ് തെറിച്ചു വീണതെന്നു പൊലീസ്

ഉപ്പള: ഉപ്പള പെരിങ്കടിയിൽ ഏഴു വയസ്സുകാരനെ റെയിൽവേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി. പെരിങ്കടിയിലെ സെമീറിന്റെ മകൻ സിയാ(7)നെയാണ്‌ പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. കുട്ടിയെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6.15 ആണ് അപകടം. ട്രാക്കിന് സമീപത്ത് നിൽക്കുമ്പോൾ ട്രെയിനിന്റെ കാറ്റടിച്ച് സമീപത്തുള്ള വൈദ്യുത...

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ വ്രതാരംഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു.

കാസര്‍കോട് വാട്സ്ആപ്പ് വഴി മുത്തലാഖ്; 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, ശബ്ദ സന്ദേശമെത്തിയത് പിതാവിന്‍റെ ഫോണില്‍

കാസര്‍കോട്: കാസര്‍കോട് വാട്സ്ആപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നു. ഈ മാസം 21 നാണ് പ്രവാസിയായ നെല്ലിക്കട്ട സ്വദേശിയായ അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന്...
- Advertisement -spot_img

Latest News

‘വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ...
- Advertisement -spot_img