Friday, November 14, 2025

Local News

ചുംബന മത്സര വീഡിയോ; പീഡനപരാതിയിൽ മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ എട്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

മംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ചുംബന മത്സര വീഡിയോ വൈറലായതിന് പിന്നാലെ സെന്റ് അലോഷ്യസ് കോളേജിലെ എട്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് കർണാടക പൊലീസ്. വീ‌ഡിയോയിൽ കാണുന്ന പെൺകുട്ടി ലൈംഗികാതിക്രം ആരോപിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ ജുവനൈൽ ജസ്റ്റിസ് കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കി. ഇവർക്കെതിരെ പോക്‌സോ, ഐടി ആക്‌ട് എന്നിവപ്രകാരം മൂന്ന് കേസുകളാണ്...

കരാറുകാർ പ്രതിഷേധ പ്രകടനം നടത്തി

മഞ്ചേശ്വരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 26,27 തീയതികളിൽ നടത്തുന്ന നിരാഹാര സത്യഗ്രഹവും, സെക്രട്ടറിയേറ്റ് മാർച്ചിനും അനുഭാവം പ്രകടിപ്പിച്ചു യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഐക്യദാർഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. യൂത്ത് വിങ് മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് അനീസ് ടിംബർ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി...

ഉപ്പളയിൽ 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി

ഉപ്പള ∙ മംഗൽപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നായി 500 കിലോ നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കുകളാണ് പരിശോധനയിൽ പിടികൂടിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക് വിൽപന നടത്തിയാൽ പിഴ ഈടാക്കുമെന്നു കടയുടമകൾക്കു മുന്ന‍റിയിപ്പ് നൽകി. നാളെ പഞ്ചായത്തിലെ ഒരു കടകളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി...

വിദ്യാർത്ഥികൾ നടത്തിയത് ലിപ്‌ ലോക്ക് മത്സരം, വീഡിയോയിലുള്ളത് അതിരുകടന്ന രംഗങ്ങൾ, പരാതി ഇല്ലെങ്കിലും അന്വേഷണവുമായി മംഗളൂരു പൊലീസ്

മംഗളൂരു: പരാതിക്കാർ ആരുമില്ലെങ്കിലും കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനുറച്ച് മംഗളൂരു പൊലീസ്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വഷണം തുടങ്ങിയത്. സ്വകാര്യ ഫ്ളാറ്റിൽ നടന്ന മത്സരം പകർത്തിയ ഒരു വിദ്യാർത്ഥിയാണ് വീഡിയോ വാട്സാപ്പിലൂടെ പുറത്തുവിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ വിദ്യാർത്ഥിയെ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ വീഡിയോയിലുള്ള...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ബദിയടുക്കയിൽ ബി.ജെ.പി സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു

കാസർകോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബദിയടുക്ക പഞ്ചായത്തിലെ 14-ാം വാർഡായ പട്ടാജെയിൽ ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയുടെ ഉറച്ച സീറ്റായിരുന്നു ഇത്. സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫിന് ജയം

കാസർകോഡ്: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ ബിജെപിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവി. അവിടെ യുഡിഎഫാണ് വിജയിച്ചത്....

കളിക്കളത്തിലെ കാവിവൽകരണം; ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ കായിക മേള നാളെ ബായറിൽ

മഞ്ചേശ്വരം: കളിക്കളത്തിലെ കാവിവൽകരണത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ കായിക മേള നാളെ ബായറിൽ നടക്കും. കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബായർ വീര കേസരിക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹിന്ദു മാതാവിഭാഗത്തിൽപെട്ടവർക്ക് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത്. ഇതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ മഞ്ചേശ്വരം പോലീസിൽ പരാതിനൽകുകയും, തുടർന്ന് ഡിവൈഎഫ്ഐ ബായർ മേഖല കമിറ്റി കളിക്കളത്തിലേക്...

ശ്രദ്ധേയമായി എം.എസ്.എഫ്- കെ.എം.സി.സി എ-പ്ലസ് മീറ്റ്

ഉപ്പള: മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ എ. പ്ലസ് ജേതാക്കളെ അനുമോദിച്ചുകൊണ്ട് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജിസിസി കെ.എം.സി.സിയുടെ സഹകരണത്തോടെ എ-പ്ലസ് മീറ്റ് സംഘടിപ്പിച്ചു. ഉപ്പള വ്യാപാര ഭവനിൽ സംഘടിപ്പിച്ച മീറ്റ് മഞ്ചേശ്വരം എം.എൽ.എ എകെഎം അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 150 ൽ പരം എ പ്ലസ്...

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്സ് പ്രഖ്യാപിച്ചത്. 2011ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സ്റ്റോക്സിന്‍റെ ഏകദിന അരങ്ങേറ്റം. 104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്സ് 39.45 ശരാശരിയില്‍ 2919 റണ്‍സ്...

പൈവളികെ ബായാറിൽ ഹിന്ദുക്കള്‍ക്ക് മാത്രമായി കായിക മത്സരം നടത്തി ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ലബ്ബ്; ഡി.വൈ.എഫ്.ഐ പ്രതിഷേധം

കാസര്‍ഗോഡ്: പൈവളികെ ബായാറിൽ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബായാര്‍ വീര കേസരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുമതവിഭാഗത്തിന് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത് നാടിന്റെ മത നിരപേക്ഷ – ജനാധിപത്യ മൂല്യങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടക മോഡലില്‍ സമൂഹത്തെ സാമുദായിക- വര്‍ഗീയ വിഭജനത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ സംഘപരിവാര്‍ കാലങ്ങളായി നടത്താന്‍ ശ്രമിക്കുന്ന പരീക്ഷണങ്ങളുടെ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img