കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ക്ലീന്‍ കാസര്‍കോട്’ ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളെ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപിയും സംഘവും അറസ്റ്റ്...
ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മിയാപദവ് ബെജെയിലാണ് സംഭവം. ബെജെയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് മഞ്ചേശ്വരം പൊലീസ് മോചിപ്പിച്ചത്.
ഇന്നലെ രാത്രി 9.30 മണിക്ക് അബൂബക്കര്‍ സിദ്ദിഖ് കാറില്‍ ഹൊസങ്കടിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു ബൈക്കില്‍ രണ്ട് പേര്‍ പിന്തുടരുകയും കാര്‍ വീട്ടിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ...
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 132 ഗ്രാം 24 കാരറ്റ് സ്വർണവുമായി മലയാളി പിടിയിൽ. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കാസർകോട് ഹിദായത്ത് നഗറിൽ മർദാലി ഹൗസിൽ മുഹമ്മദ് സിനാൻ (25) ആണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 6,71,880 രൂപ...
ഹൊസങ്കടി: കാറില്‍ കടത്തിയ 5.7. ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ശാമിര്‍ (32), ധര്‍മ്മത്തടുക്കയിലെ അസീബ് (30)എന്നിവരാണ് അറസ്റ്റിലായത്.
കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടെ മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗളൂരു ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍...
മംഗളൂരു: കര്‍ണാടകത്തില്‍ മദ്യപിച്ചെന്ന് ആരോപിച്ച് യാത്രക്കാരനെ ബസില്‍ നിന്ന് ചവിട്ടി താഴെയിട്ട കണ്ടക്ടര്‍ക്ക് എതിരെ നടപടി. അന്വേഷണ വിധേയമായി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ യാത്രക്കാരന്‍റെ ചികിത്സാചെലവ് കര്‍ണാടക ആര്‍ടിസി ഏറ്റെടുത്തു.
വാക്കേറ്റമുണ്ടായതിന് പിന്നാലെ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു യാത്രക്കാരനെ ബസ്സിന് പുറത്തേക്ക് കണ്ടക്ടര്‍ ചവിട്ടി വീഴ്ത്തിയത്. പുറം അടിച്ച് വീണ യാത്രക്കാരന്‍റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റു....
കാഞ്ഞങ്ങാട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23.46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്തു. മംഗല്‍പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32)യാണ് ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ കൊവ്വലിലാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്‍പന...
കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പാണ്ടി സ്വദേശിനി ആമിന (45) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് ലോറിക്ക് അടിയിൽ വീണാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മഞ്ചേശ്വരം: തോക്കിന്‍ തിരയും അനുബന്ധ സാമഗ്രികളും പിടികൂടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ഹയാസ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മൊര്‍ത്തണയില്‍ ഹയാസ്് ചുറ്റി തിരിയുന്നതായുള്ള വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറും സംഘവും എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ...
കുമ്പള:മുതിർന്ന മാധ്യമ പ്രവർത്തകനും കാസർകോട് പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു.
സാധാരണക്കാരുടെ നീറുന്ന നൂറ് കൂട്ടം പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും കാസർകോടിൻ്റെ പിന്നോക്കാവസ്ഥക്കെതിരെ തൻ്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസ് ഫോറം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി....
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...