Tuesday, July 8, 2025

Local News

ഐഎസ്. ബന്ധമാരോപിച്ച്‌ മംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ട്‌ യുവാക്കളെ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

മംഗളൂരു: ഐഎസ്. (ഇസ്‌ലാമിക്‌ സ്റ്റേറ്റ്) ബന്ധമാരോപിച്ച്‌ മംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ട്‌ യുവാക്കളെ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരാൾ ഒളിവിലാണ്. മംഗളൂരുവിലെ മജു മുനീർ അഹമ്മദ്‌ (22), ശിവമോഗ സിദ്ധേശ്വര നഗറിലെ സയ്യിദ്‌ യാസിൻ (22) എന്നിവരെയാണ്‌ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തീർഥഹള്ളി സോപ്പുഗുഡ്ഡെയിലെ ഷരീഖാണ് ഒളിവിലുള്ളത്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും വിശദമായ...

ഹൊസങ്കടി ചെക്ക്പോസ്റ്റില്‍ 5.250 കിലോ വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 5.250 കിലോ ഗ്രാം വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി എ. ഗണേഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക...

എം.കെ അലി മാസ്റ്റർ മലപ്പുറത്ത് നിന്ന് വന്ന് കാസർകോടിന്റെ സ്വന്തമായിട്ട് 50 വർഷം

ഉപ്പള : മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റർ കാസർകോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപനവും പൊതുപ്രവർത്തനവുമായി 50 വർഷം പിന്നിട്ടു. തളങ്കര പടിഞ്ഞാർ, തെരുവത്ത്, കാവുഗോളി, അടുക്ക്ത്ത്ബയൽ, ഉപ്പള, മംഗൽപാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ൽ വിരമിച്ചു. 2010 മുതൽ അഞ്ച് വർഷം മംഗൽപാടി ഗ്രാമ പഞ്ചായത്ത്...

മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന: കണക്കിൽ പെടാത്ത പണം കണ്ടെത്തി

മഞ്ചേശ്വരം: മോട്ടർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. ആർടി ഓഫിസിൽ നിന്ന് 2000 രൂപയും ഏജന്റിന്റെ കൈവശത്തു നിന്ന് 3000 രൂപയുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നു സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ...

‘ഷോകേസില്‍ ഇരുന്ന ഗണ്‍,ആരെയും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല’, കേസെടുത്തതില്‍ വിഷമമെന്ന് സമീര്‍

കാസര്‍കോട്: തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു. ഐപിസി 153...

മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു;4 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൈസൂരു: ചിക്കമഗളൂരുവില്‍ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു നിവാസികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും...

മണൽക്കടത്തിന് പുതിയ തന്ത്രം: ഷിറിയ പുഴയിൽ മുക്കിവെച്ച ഏഴ്‌ തോണികൾ പിടിച്ചു

കുമ്പള: മണൽക്കടത്തിന് ഉപയോഗിക്കാൻ പുഴയിൽ മുക്കി ഒളിപ്പിച്ച ഏഴ്‌ തോണികൾ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ഷിറിയ പുഴയിൽനിന്നാണ്‌ വ്യാഴാഴ്ച രാത്രിയിൽ തോണികൾ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് റഷീദ് കർള, അലി ഒളയം എന്നിവരുടെ പേരിൽ കേസെടുത്തു. പകൽ പരിശോധന വ്യാപകമായതിനാൽ പോലീസ് പിടികൂടാതിരിക്കാനാണ് തോണികൾ മുക്കിവെച്ചത്. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. രാത്രിയിൽ ഷിറിയ...

തെരുവുനായ ശല്യം: ജില്ലയിൽ മൂന്ന് ഹോട്സ്പോട്ടുകൾ

കാസറകോട്: (mediavisionnews.in) ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ മൂന്ന് ഹോട്സ്പോട്ടുകൾ. മംഗൽപ്പാടി, എൻമകജെ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളെയാണ് ഹോട്സ്പോട് ആയി പ്രഖ്യാപിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്റെ കീഴിൽ ജില്ലയിൽ ഹോട്സ്പോട്ടുകൾ ഏതെന്ന് വ്യക്തമല്ല ജില്ലാ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ചിട്ടില്ല. ഇന്നലെ മാത്രം 19 പേരെയാണ് തെരുവുനായ കടിച്ചത്.

വിജിലന്‍സ് പരിശോധന; ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി

കാസര്‍കോട്: വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഇന്നും റോഡുകള്‍ പരിശോധിച്ചു. ജില്ലയില്‍ 10 റോഡുകള്‍ പരിശോധിച്ചതില്‍ മിക്കതിലും അപാകതകള്‍ കണ്ടെത്തി. കാറഡുക്ക, മൂളിയാര്‍, കുമ്പള, മംഗല്‍പാടി തുടങ്ങിയ പഞ്ചായത്തിലെ റോഡുകളാണ് ഇന്ന് പരിശോധിച്ചത്. പരിശോധനക്ക് വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ നേതൃത്വം നല്‍കി. ഡിവൈഎസ്പിയും സംഘവും കുമ്പള, മംഗല്‍പാടി പഞ്ചായത്തുകളിലും ഇസ്‌പെക്ടര്‍ പി സുനില്‍കുമാറും...

ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലും’; തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി അകമ്പടി പോകുന്ന പിതാവ്..

കാസർകോട്: തെരുവുനായകളുടെ ആക്രമണങ്ങൾ ദിവസവും കേരളത്തിൽ കൂടുകയാണ്. കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ വരെ നായകൾ ആക്രമിക്കുന്നൻ വാർത്തകളാണ് പുറത്ത് വരുന്നത്. സ്വാനതം വീടിനു അകത്ത് പോലും ആർക്കും രക്ഷയില്ലാത്ത സാഹചര്യമാണ് കേരളത്തിൽ. ഇപ്പോഴിതാ തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img