മഞ്ചേശ്വരം : സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ട മറുനാടൻ തൊഴിലാളിയുടെ മരണത്തിന് കാരണം അടിയേറ്റുണ്ടായ പരിക്കല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന് ഇതിനു മുൻപ് തന്നെ വയറ്റിൽ അണുബാധയുണ്ടായിരുന്നു. ഇത് കാരണം വയറ്റിലുണ്ടായിരുന്ന പഴുപ്പ് മൂർച്ഛിച്ചതാണ് മരണ കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.
മഞ്ചേശ്വരത്തെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിക്കാരനായ മൈസൂരു സ്വദേശി സുന്ദര...
കുമ്പള : മഖ്ദൂമിയ്യ എജ്യുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും.
സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിച്ചു. സമ്മേളന പ്രഖ്യാപനം സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാ തങ്ങൾ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പത്തിന കർമപദ്ധതി പ്രഖ്യാപിച്ചു. ഹിഫ്ളുൽ ഖുർആൻ സനദ്ദാനവും ഖുർആൻ റിസർച്ച്...
മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് മംഗൽപ്പാടി (ചെറുഗോളി) വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗം മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ബന്ദിയോട് ഉൽഘാടനം ചെയ്തു. മൂസകുഞ്ഞി അന്തു അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് തോട്ട സ്വാഗതം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഉപാധ്യക്ഷൻ...
മംഗളൂരു: മംഗളൂരു വാമഞ്ഞൂരിലെ സ്വകാര്യ കോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പര്‍ദ ധരിച്ച് വേദിയില്‍ കയറുകയും ഐറ്റം ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുകയുമായിരുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തുകയും ചെയ്തു....
മംഗളൂരു ∙ വനിതാ സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം. മംഗളൂരുവിലെ സുള്ളിയയിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയിൽ വഴി പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു.
സുള്ളിയയിലെ സന്തോഷ് തിയറ്ററിൽ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെൺ സുഹൃത്തും....
കാസർകോട്: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ ഏഴ് കിലോമീറ്റർ ടാറിങ് പൂർത്തിയായി. മൂന്ന് കിലോമീറ്റർ ടാറിങ്ങിന് സജ്ജമായി.
തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ് ടാറിങ് പൂർത്തിയായത്. ഇരുവശത്തുമായി 66...
മഞ്ചേശ്വരം : തലപ്പാടി ചെങ്കള റീച്ചിൽ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. തലപ്പാടിക്കും ഹൊസങ്കടി ടൗണിനുമിടയിൽ പലയിടത്തും ഒരുഭാഗത്തെ ടാറിങ് ജോലികൾക്ക് വേഗം കൂടിയിട്ടുണ്ട്. ഒപ്പം പാലങ്ങൾ, അടിപ്പാതകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണവും അതിവേഗം നടക്കുകയാണ്.
ആദ്യഘട്ടത്തിൽ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റുകയും മരങ്ങൾ മുറിച്ച് നീക്കുകയുംചെയ്തിരുന്നു. പാർശ്വഭിത്തി നിർമാണവും പൂർത്തിയായിവരികയാണ്. റോഡിന്റെ വീതികൂട്ടി പലയിടത്തും ടാറിങ്ങും...
കാസർകോട്: കാറിൽ കടത്തുകയായിരുന്ന 40 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം ഉദ്യാവർ കെജെഎം റോഡ് അജ്മീർ മൻസിലിലെ എ.ഷമീറി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ ഒരു മണിയോടെ മൊഗ്രാൽപുത്തൂർ അറഫാത്ത് നഗർ ജംക‍്ഷനിൽ നിന്നാണ് എസ്ഐ ആർ.രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേശീയപാത മൊഗ്രാൽപുത്തൂരിൽ വാഹന പരിശോധനയ്ക്കിടെ എത്തിയ കാർ കൈ കാണിച്ചിട്ടും...
കാഞ്ഞങ്ങാട്: സമൂഹ മാധ്യമത്തിൽ പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഭർതൃമതി കോടതിയുടെ പടിയിറങ്ങി. പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്.
യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതിയും മക്കളും...
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...