മംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി എം.പി നളീന്‍ കുമാര്‍ കട്ടീല്‍. റോഡ് വിഷയത്തിലും മാലിന്യ പ്രശ്നങ്ങളിലുമല്ല ലവ് ജിഹാദില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന എം.പിയുടെ വാക്കുകളാണ് വിവാദത്തിന് തിരി കൊളുത്തിയത്. തിങ്കളാഴ്ച മംഗളൂരുവിലെ 'ബൂത്ത് വിജയ അഭിയാന' പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ലോക്‌സഭാ എം.പി ഇക്കാര്യം...
ഉപ്പള ∙ മൂസോടിയിൽ നിർമിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ. ഉദ്ഘാടനം നടത്തി 2 വർഷമായിട്ടും ബോട്ടുകൾക്കും, ചെറുതോണികൾക്കും അകത്തു കടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് തൊഴിലാളികളുടെ പരാതി. മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി 2014–ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നടത്തിയത്. പിന്നീട് നിർമാണ പ്രവൃത്തി പൂർത്തിയാക്കി 2020–ൽ മുഖ്യമന്ത്രി പിണറായി...
കാഞ്ഞങ്ങാട് ∙ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഞ്ചാവിന് അടിമയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ ശ്യാമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 6 മാസം മുൻപ് കുട്ടിയെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ എന്ന പേരിൽ വിളിച്ചു വരുത്തിയാണു പ്രതി കഞ്ചാവ് നൽകിയത്. നിരന്തരം വാട്സാപ്പിൽ സന്ദേശം അയച്ചു ബന്ധം പുതുക്കി....
മഞ്ചേശ്വരം ∙ പുതുവർഷ ആഘോഷ വിപണി ലക്ഷ്യമാക്കി സ്കൂട്ടറുകളിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 55.2 ഗ്രാം എംഡിഎംഎയുമായി രണ്ടിടങ്ങളിൽ നിന്നായി കർണാടക സ്വദേശികളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടുറുകളും കസ്റ്റഡിയിലെടുത്തു. കർണാടക ബണ്ട്വാൾ സ്വദേശികളായ കലന്തർഷാഫി (28), ബഷീർ (27), മംഗളൂരു തൊക്കോട്ട് തലപ്പാടി കോട്ടക്കാറിലെ അക്ഷയ് (27), പ്രീതം (28),...
കാസർഗോഡ് : കാസർഗോഡ് പാലാ വയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാല് പേരുടെയും കാലിന് ആണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ഫെസ്റ്റ് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചെയര്‍മാനും ഉദുമ എം.എല്‍.എയുമായ സി.എച്ച്. കുഞ്ഞമ്പു പത്രസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം മന്ത്രിയും ഇത്തരമൊരു നിര്‍ദ്ദേശം വെച്ച സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ ബീച്ച് ഫെസ്റ്റിവല്‍ സ്ഥിരം സംവിധാനമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം...
വര്‍ഷങ്ങളായി സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിലും കൊവിഡ് കാലത്താണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാപ്രേമികള്‍ കൂടുതലായി എത്തിയത്. ലോകമാകെ തിയറ്റര്‍ വ്യവസായം തകര്‍ച്ച നേരിട്ട കൊവിഡ് കാലം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വളര്‍ച്ചയ്ക്കുള്ള വെള്ളവും വളവും നല്‍കി. സാറ്റലൈറ്റ് റൈറ്റിന് പുറമെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു വരുമാന സ്രോതസ് കൂടി തുറന്നുകൊടുക്കുകയും ചെയ്തു ഈ മാറ്റം. തിയറ്ററുകളിലേതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍...
കുമ്പള: മണല്‍വേട്ടക്കിറങ്ങിയ പൊലീസ് സംഘം കള്ളത്തോക്കും ഏഴ് തിരകളുമായി രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു. ഉദുമ എരോല്‍ സ്വദേശികളായ നിഖില്‍ (22), രാജേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. മണല്‍ക്കടത്ത് പിടികൂടാനായി കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കുമാറും സംഘവും ഇന്നലെ രാത്രി 8 മണിയോടെ ഒളയത്ത്...
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...