Friday, July 4, 2025

Local News

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ്- പുതുവത്സര...

ഉപ്പളയില്‍ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടിച്ചു; 16 ബോക്‌സ് മദ്യവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: പരിശോധനക്കായി കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ മഞ്ചേശ്വരം പൊലീസ് സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ചു. കാറിനകത്ത് ബിയറും കര്‍ണാടക മദ്യവും അടക്കം 16 ബോക്‌സ് മദ്യം കണ്ടെത്തി. കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ഉദ്യാവര്‍ തൂമിനാടുവിലെ രക്ഷിത്തി(30)നെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന്...

ലെജന്റ് മറഡോണ കപ്പ്; ക്വാർട്ടറിൽ കാലിടറിയെങ്കിലും കാസറഗോഡിന് അഭിമാനമായി സിറ്റിസൺ ഉപ്പള

കാസറഗോഡ്/എറണാകുളം: എറണാകുളത്ത് വെച്ച് നടന്ന ലെജന്റ് മറഡോണ കപ്പ്, സംസ്ഥാന തല അണ്ടർ-15 ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച സിറ്റിസൺ ഉപ്പള ക്വാർട്ടർ ഫൈനലിൽ എൻ. എൻ. എം. എച്ച്. എസ്. എസ് ചേലേമ്പ്രയോട് പരാജയപ്പെട്ട് പുറത്തായെങ്കിലും തികച്ചും അഭിമാനകരമായ പ്രകടനമാണ് ടീം നടത്തിയത്. ആദ്യ മത്സരത്തിൽ ഡബ്ലിയു. ആർ. എസ്...

പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

ബന്തിയോട്: വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്ത്, പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഹേരൂര്‍ കണറപ്പാടിയിലെ ആനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ ചന്ദ്രന്റെ വീടിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കെണ്ടത്തി. ആനന്ദനും ഭാര്യയും വീടിന് സമീപത്തെ ബജെ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഇന്നലെ...

കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാന്റീന് ലൈസൻസില്ല! അടച്ചുപൂട്ടി

കാസര്‍കോട്: ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്‍റീന്‍ അടച്ച് പൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് നടപടി. കാസര്‍കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍, ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കറന്തക്കാട് സ്വദേശിയാണ് കാന്‍റീന്‍ നടത്തിപ്പുകാരന്‍. ഇയാൾ നഗരസഭയിൽ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു....

“മതം പാരമ്പര്യമാണ്” എസ്.വൈ.എസ് കുമ്പോൽ സർക്കിൾ ആദർശ സമ്മേളനം ജനുവരി 5ന് ,വഹാബ് സഖാഫി സംബനന്ധിക്കും

കുമ്പള : "മതം പാരമ്പര്യമാണ്" എന്ന ശീർശകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ആദർശ ക്യാമ്പയിന്റെ ഭാഗമായി കുമ്പോൽ സർക്കിൾ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം ജനുവരി 5ന് രാത്രി 8 മണിക്ക് കുമ്പോൽ പി.എ ഉസ്താദ് നഗർ ആരിക്കാടി കുന്നിലിൽ നടക്കും. വൈകിട്ട് 5 മണിക്ക് സ്വാഗത സംഘം ചെയർമാൻ അഷ്‌റഫ് സഅദി ആരിക്കാടി...

നാലപ്പാട് ഫർണിച്ചറിൽ 50 ശതമാനം ഓഫറുകളുമായി ന്യൂ ഇയർ സെയിൽ

ഉപ്പള: ഫർണ്ണിച്ചർ വ്യാപാരരംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള നാലപ്പാട് ഫർണിച്ചർ കാസറഗോഡും ഉപ്പളയിലും ജനുവരി 1 മുതൽ 31 വരെ 50 ശതമാനം വരെ ന്യൂ ഇയർ ഓഫർ ആരംഭിച്ചു. ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ നാലപ്പാട് ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ വിലക്കിഴിവുകള്‍, അതിശയകരമായ ഡീലുകള്‍, എളുപ്പത്തിലുള്ള റിട്ടേണുകള്‍, ഇന്‍സ്റ്റാലേഷന്‍ എന്നിവയുള്ള...

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മയുടെ എക്‌സല്ലന്റ് അവാര്‍ഡ് എബി കുട്ടിയാനത്തിന്

ലക്ഷദ്വീപ് അഗത്തി കൂട്ടായ്മ നല്‍കുന്ന എക്‌സല്ലന്റ് അവാര്‍ഡ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന് നല്‍കും. സാഹിത്യ, ജീവകാരുണ്യ മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ജനുവരി രണ്ടാം വാരം ലക്ഷദ്വീപ് അഗത്തിയില്‍ നടക്കുന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബുസര്‍ ജംഹാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് നടത്തിയത്. രണ്ട് സ്‌കൂട്ടറുകളിലായി കടത്തിയ 53 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചുപേരെയാണ് പൊലീസ് പിടിച്ചത്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ്...

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് ജനുവരി അഞ്ചിന് തുടക്കമാവും

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഹിജ്റ 22ല്‍ കേരളത്തിലെത്തി ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തിന് തുടക്കം കുറിച്ച ഹസ്രത്ത് മാലിക് ദീനാറിന്റെ (റ) പേരില്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടത്തിവരാറുള്ള ഉറൂസ് പരിപാടി 2023 ജനുവരി അഞ്ച് മുതല്‍ 15 വരെ കൊണ്ടാടപ്പെടുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസിന് വേണ്ടി...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img