കാസർകോട് ∙ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നു കൈവിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ മാധ്യമ പ്രവർത്തകൻ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ചു. വിദ്യാനഗർ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ മധുർ കോട്ടക്കണ്ണിയിലെ അബ്ദുൽ കലന്തറി(കലന്തർ ഷാഫി – 28)നെ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവർത്തകൻ സുനിൽകുമാർ ബേപ്പാണ് പിടികൂടിയത്.
പോക്സോ...
മഞ്ചേശ്വരം:കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഉപ്പള ∙ കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പെരിങ്കടി സ്വദേശി കുമ്പള ബംബ്രാണയിൽ താമസിക്കുന്ന അബ്ദുൽ റുമൈസ് (27), പെരിങ്കടിയിലെ എം.കെ.മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്. 5 വർഷം മുൻപ് ഉപ്പള ബേക്കൂർ ചിമ്പറത്തെ പെയിന്റിങ് തൊഴിലാളി മുഹമ്മദ് അൽത്താഫിനെ ഉപ്പളയിൽ നിന്ന്...
പ്രവാസി വ്യവസായിയില്‍ നിന്നും മരുമകന് 108 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണ ചുമതല ഡി.ഐ.ജിക്ക് കൈമാറി. പരാതിക്കാരന് മുഖ്യമന്തിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവ സ്വദേശിയും ദുബായില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ലാഹിര്‍ ഹസ്സനാണ് തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. തുടര്‍ന്നാണ് എറണാകുളം...
ഉപ്പള: മംഗൽപാടി പഞ്ചായത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷാഹുൽ ഹമീദ് ബന്തിയോടിനെ പ്രസിഡണ്ടായും,അഷ്റഫ് സിറ്റിസണിനെ ജനറൽ സെക്രട്ടറി ആയും ലത്തീഫ് അറബി ഉപ്പളയെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
പച്ചമ്പള ഗാർഡൻ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം നിർവഹിച്ചു
ഹമീദ് മച്ചമ്പാടി,യൂസുഫ് ഉളുവാർ...
ഹൊസങ്കടി: കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. സ്റ്റേഷന് ഹൗസ് ഓഫീസറെയും എസ്.ഐയും കൈയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പ് തകര്‍ക്കാനും ശ്രമം. സംഭവത്തില്‍ സ്ത്രീകളടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മൂന്ന് പേര് അറസ്റ്റിലായി. കടമ്പാര്‍ വലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ബഷീര്‍ (45), അഹ്്മദ് കബീര്‍ (37), അബ്ദുല്‍ ലത്തീഫ് (29)...
പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി മഖാം ഉറൂസിന് തുടക്കമായി
മഞ്ചേശ്വരം.പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി (റ) യുടെ നാമദേയത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് നേർച്ചക്ക് തുടക്കമായി.
26 മുതൽ ഫെബ്രുവരി 5 വരെ മതപ്രഭാഷവും വിവിധ ദിവസങ്ങളിലായി മജ്ലിസുന്നൂർ, സ്വലാത്ത് മജ്ലിസ്,ഖത്മുൽ ഖുർആൻ എന്നിവ നടക്കും.
ഉറൂസിന് തുടക്കം കുറിച്ച് സിർസി അബ്ദുല്ല ഹാജി പതാക ഉയർത്തി....
കാസർഗോഡ്: ചിക്കൻ കടം വാങ്ങിയതിനു ശേഷം പണം നൽകാതിരുന്നതിനെ തുടർന്ന് കടയടച്ച് വേറിട്ട പ്രതിഷേധവുമായി കടയുടമ. കാസർഗോഡ് ആദൂരിലെ സിഎ നഗർ ചിക്കൻ കട ഉടമയായ ഹാരിസാണ് കടയ്ക്ക് മുന്നിൽ ബോർഡ് വെച്ച് പ്രതിഷേധിച്ചത്. കോഴി കടം വാങ്ങിയതിനു ശേഷം പൈസ നൽകാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തിനു പിന്നാലെയാണ് ഇത്തരത്തിൽ പ്രതിഷേധം അറിയിച്ചതെന്ന് ഹാരിസ്...
കാസര്‍കോട്: ഡിസിസിയുടെ റിപബ്ലിക്ക് ദിന ആശംസ പോസ്റ്റിൽ സവർക്കറും. കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ ഫെസ്ബുക്ക് പോസ്റ്റിലാണ് സവർക്കറെ ഉൾപ്പെടുത്തിയുളള ചിത്രം. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങൾക്കിടയിലായിരുന്നു സവർക്കർ ഉൾപ്പെടുന്ന ചിത്രം ഫൈസൽ പങ്കുവെച്ചത്.
തുടർന്ന് ഫെസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഫൈസൽ പോസ്റ്റ് പിൻവലിച്ചു. എന്നാൽ...
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കി വാട്സ്ആപ്പ്. പുതിയ അപ്ഡേറ്റിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന...
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...