Thursday, November 13, 2025

Local News

ഇമാം ശാഫി അക്കാദമി സനദ്‌ദാന സമ്മേളനം രണ്ടിന് തുടങ്ങും

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ സനദ്‌ദാന സമ്മേളനം ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലായി നടക്കും. വ്യാഴാഴ്ച ഒൻപതിന് പതാക ഉയർത്തും. ഖത്മുൽ ഖുർആൻ പ്രാർഥന കെ.എസ്. ജാഫർ സ്വാദിഖ് തങ്ങൾ നിർവഹിക്കും. എം.ടി. അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഷീ കാമ്പസിലെ വിദ്യാർഥിനികൾക്ക് സനദ് നൽകും. ഏഴിന്...

മംഗളൂരു കെ.സി റോഡിലെ കാറപകടത്തിൽ മരണം രണ്ടായി; ഗുരുതരമായി പരിക്കേറ്റ ഉപ്പള സ്വദേശിയും മരിച്ചു

മംഗളൂരു: ദേശീയപാതയില്‍ മംഗളൂരു കെ.സി റോഡില്‍ കാർ ഡിവഡറിലിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. കുഞ്ചത്തൂർ സ്വദേശി മരിച്ചതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഉറ്റസുഹൃത്ത് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ...

മിയാപദവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും 30 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആഡംബര വീട്ടിൽ നിന്നും 30 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എക്സൈസ് പരിധിയിലെ മീഞ്ച പഞ്ചായതിലെ മിയാപദവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 30 കിലോ കഞ്ചാവുമായി മുഹമ്മദ് മുസ്തഫ (28) യെ വീടുവളഞ്ഞ് പിടികൂടിയത്. സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളും കാസർകോട് എക്സൈസ് ഡെപ്യൂടി...

കൈവിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിച്ചു പോക്സോ പ്രതി; കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ചു മാധ്യമ പ്രവർത്തകൻ

കാസർകോട് ∙ പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നു കൈവിലങ്ങുമായി രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ മാധ്യമ പ്രവർത്തകൻ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപിച്ചു. വിദ്യാനഗർ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ മധുർ കോട്ടക്കണ്ണിയിലെ അബ്ദുൽ കലന്തറി(കലന്തർ ഷാഫി – 28)നെ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവർത്തകൻ സുനിൽകുമാർ ബേപ്പാണ് പിടികൂടിയത്. പോക്സോ...

മംഗളൂരു കെ.സി റോഡിൽ കാർ ഡിവൈഡറിലിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു: സുഹൃത്തിന് ഗുരുതരം

മഞ്ചേശ്വരം:കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ഉപ്പളയിൽ എംഡിഎംഎയുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ പിടിയിൽ

ഉപ്പള ∙ കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ എക്‌സൈസ് സംഘം അറസ്‌റ്റു ചെയ്‌തു. പെരിങ്കടി സ്വദേശി കുമ്പള ബംബ്രാണയിൽ താമസിക്കുന്ന അബ്ദുൽ റുമൈസ് (27), പെരിങ്കടിയിലെ എം.കെ.മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്. 5 വർഷം മുൻപ് ഉപ്പള ബേക്കൂർ ചിമ്പറത്തെ പെയിന്റിങ്‌ തൊഴിലാളി മുഹമ്മദ് അൽത്താഫിനെ ഉപ്പളയിൽ നിന്ന്...

പ്രവാസിയുടെ 108 കോടി മരുമകന്‍ തട്ടിയെടുത്തു; മഹാരാഷ്ട്ര മന്ത്രിയുടെ പേരിലും ഇടപെടല്‍; തട്ടിപ്പിന്റെ ‘കാസര്‍ഗോഡ് സുല്‍ത്താനെ’ കുടുക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി

പ്രവാസി വ്യവസായിയില്‍ നിന്നും മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണ ചുമതല ഡി.ഐ.ജിക്ക് കൈമാറി.  പരാതിക്കാരന്‍ മുഖ്യമന്തിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവ സ്വദേശിയും ദുബായില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ലാഹിര്‍ ഹസ്സനാണ് തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. തുടര്‍ന്നാണ് എറണാകുളം...

മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഉപ്പള: മംഗൽപാടി പഞ്ചായത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷാഹുൽ ഹമീദ് ബന്തിയോടിനെ പ്രസിഡണ്ടായും,അഷ്റഫ് സിറ്റിസണിനെ ജനറൽ സെക്രട്ടറി ആയും ലത്തീഫ് അറബി ഉപ്പളയെ ട്രഷറർ ആയും തെരഞ്ഞെടുത്തു. പച്ചമ്പള ഗാർഡൻ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം നിർവഹിച്ചു ഹമീദ് മച്ചമ്പാടി,യൂസുഫ് ഉളുവാർ...

കടമ്പാറില്‍ സി.ഐ അടക്കമുള്ള പൊലീസുകാരെ കൈയ്യേറ്റം ചെയ്തു; ജീപ്പ് തകര്‍ക്കാന്‍ ശ്രമം, മൂന്ന് പേര്‍ അറസ്റ്റില്‍

ഹൊസങ്കടി: കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും എസ്.ഐയും കൈയ്യേറ്റം ചെയ്തു. പൊലീസ് ജീപ്പ് തകര്‍ക്കാനും ശ്രമം. സംഭവത്തില്‍ സ്ത്രീകളടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മൂന്ന് പേര്‍ അറസ്റ്റിലായി. കടമ്പാര്‍ വലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ബഷീര്‍ (45), അഹ്്മദ് കബീര്‍ (37), അബ്ദുല്‍ ലത്തീഫ് (29)...

പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി മഖാം ഉറൂസിന് തുടക്കമായി

പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി മഖാം ഉറൂസിന് തുടക്കമായി മഞ്ചേശ്വരം.പൊസോട്ട് ഫഖീർ സ്വാഹിബ് വലിയുള്ളാഹി (റ) യുടെ നാമദേയത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് നേർച്ചക്ക് തുടക്കമായി. 26 മുതൽ ഫെബ്രുവരി 5 വരെ മതപ്രഭാഷവും വിവിധ ദിവസങ്ങളിലായി മജ്ലിസുന്നൂർ, സ്വലാത്ത് മജ്ലിസ്,ഖത്മുൽ ഖുർആൻ എന്നിവ നടക്കും. ഉറൂസിന് തുടക്കം കുറിച്ച് സിർസി അബ്ദുല്ല ഹാജി പതാക ഉയർത്തി....
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img