കാഞ്ഞങ്ങാട്: റാണിപുരം ഇക്കോ ടൂറിസം ഏരിയയില്‍ ജല ലഭ്യത കുറവായതിനാല്‍ മാര്‍ച്ച് 8 മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
ബെംഗളൂരു ∙ കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ സെക്രട്ടറിയായ എം.എച്ച്. തുഫയ്ൽ എന്നയാളെ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ‘സർവീസ് ടീമി’ൽ അംഗമാണ് തുഫയ്ലെന്ന് എൻഐഎ...
കാസർകോട് ∙ വേനൽച്ചൂടിൽ ജില്ല വെന്തുരുകുന്നു. പകൽച്ചൂടിൽ വലിയ വർധനയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ ഇന്നലെ പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ബയാർ(38.4), വെള്ളരിക്കുണ്ട്(38.1), പിലിക്കോട്(37.3), മടിക്കൈ(37.2) എന്നിവിടങ്ങളിലാണു ജില്ലയിലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. പകൽ ഇത്ര ഉയർന്ന താപനില രേഖപ്പെടുത്തുന്ന മലയോരങ്ങളിൽ അർധരാത്രിയും രാവിലെയും ശക്തമായ തണുപ്പും അനുഭവപ്പെടുന്നത്...
ഉപ്പള ∙ പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. പൈവളികെ പള്ളക്കൂടൽ വീട്ടിൽ പി.എം.അബ്ദുൽ ജലീലിനെ (ജല്ലു, 35) ആണ് വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്.
കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, മഞ്ചേശ്വരം സിഐ കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ്...
പൈവളിഗെ: ഒന്നര വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ ഏഴ് പേരുടെ ജീവന് പൊലിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു. പൈവളിഗെ മാണിപ്പാടി ബീടുബയലിലെ ഡോ.എം. നാരായണ ഭട്ടിന്റെ ഭാര്യ വെങ്കിടേശ്വരി (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൈവളിഗെ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് പ്രഭാത സവാരിക്കിടെ...
കുമ്പള : അധ്യാപകൻ ലൈംഗി േകാദ്ദേശ്യത്തോടെ പെരുമാറുന്നുവെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകർക്കിടയിൽ അഭിപ്രായഭിന്നത. ആരോപണവിധേയനായ അധ്യാപകൻ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്നുമാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. എന്നാൽ, പി.ടി.എ.യും കുറച്ച് അധ്യാപകരും ചേർന്ന് ആരോപണവിധേയനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് മറുവിഭാഗവും പറയുന്നു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാത്തതിനാൽ കേസെടുക്കാൻ പോക്സോനിയമപ്രകാരം കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.
സ്കൂൾ...
കുമ്പള. മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് മൂന്ന് ഉച്ചയ്ക്ക് 2...
കാസർകോട് :തലപ്പാടി–ചെങ്കള റീച്ചിൽ ദേശീയപാത 66 വികസനം 35 ശതമാനം പൂർത്തിയായി. രണ്ടുമാസത്തിനകം 50 ശതമാനം ലക്ഷ്യമിട്ടാണ് നിർമാണം. അടുത്തവർഷം മേയിൽ പണിതീർക്കാനാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ –ഓപ്പറേറ്റീവ് സൊസൈറ്റി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യം പൂർത്തിയാകുന്ന ദേശീയപാത റീച്ചായിരിക്കും ഇത്. ആറുവരിപ്പാതയിൽ 17 കിലോമീറ്ററിൽ മൂന്നുവരി ടാറിങ് കഴിഞ്ഞു. വാഹനങ്ങൾ ഓടിതുടങ്ങി.
ഗതാഗതതടസ്സമില്ലാതാക്കാൻ...
കുമ്പള : അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. എട്ട് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതിയുന്നയിച്ചത്. ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയും ചെയ്തെന്നാണ് പരാതി.
സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽനിന്നാണ് അധ്യാപകനെതിരെ ആദ്യമായി പരാതി ലഭിച്ചത്. സ്കൂൾ കൗൺസലർക്ക് പിന്നീട് എട്ട് വിദ്യാർഥിനികളുടെ പരാതി ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ...
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...