കാസര്‍കോട്: മുപ്പത്തിയെട്ട് വർഷമായി ഫർണീച്ചർ വിപണന രംഗത്ത് വിശ്വസ്തയാർജ്ജിച്ച നാലപ്പാട് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ നാലപ്പാട് ഇന്റീരിയർസിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഇന്റീരിയർസ് ഡിസൈനിങ് രംഗത്ത് പുതുമയാർന്ന പുതിയ കളക്ഷനുകളും വൈവിധ്യങ്ങളും സംനയിപ്പിച്ച് കൊണ്ട് നാലപ്പാട് ഗ്രൂപ്പ് കാസർകോട് നുള്ളിപ്പാടിയില്‍ ഒരുക്കുന്ന പുതിയ ഷോറൂമാണ് നാലപ്പാട് ഇന്റീരിയർസ്.
ഷോറൂം ഉടനെ...
മഞ്ചേശ്വരം: ഓട്ടോയില്‍ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കുഞ്ചത്തൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ കെ.ജെ.എം. റോഡിലെ അഹമദ് സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. എന്‍. അന്‍സാറും സംഘവും കുഞ്ചത്തൂരില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ...
കുമ്പള: വയറുവേദയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയ കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ഉഡുപ്പി സ്വദേശിയായ സഹപാഠിക്കെതിരെ കുമ്പള പൊലീസ് പോക്സോ നിയമ...
ഉപ്പള: സീതാംഗോളിയിൽ നടന്ന കുടുംബശ്രീ പരിപാടിയിൽ ഉദ്ഘാടനകനായി എത്തിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ മാലിന്യ കാര്യത്തിൽ വിമർശിച്ചപ്പോൾ മന്ത്രിയുടെ മൂക്കിന് താഴെ പരിപാടി സംഘടിപ്പിച്ച കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്തിൽ മാലിന്യം കുന്ന് കൂടി ജനരോഷത്തിനടയാക്കിയ സംഭവ വികാസങ്ങൾ അറിഞ്ഞില്ലെന്ന് നടിച്ചെത് മന്ത്രിയുടെ...
കാസർഗോഡ് : കാസർഗോഡ് മാർക്കറ്റിൽ വച്ച് ഒരാളെ കുത്തിയയാൾ ഓടി കയറിയത് ജനറൽ ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തിയ ഇയാൾ ഇവിടെ വച്ചും കുത്തേറ്റയാൾക്ക് നേരെയും കയ്യേറ്റ ശ്രമം നടത്തി. പരാക്രമം നടത്തിയ പ്രതി പൊവ്വൽ സ്വദേശി ഫറൂഖിനെ (30) പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു....
മംഗളൂരു: കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ബുധനാഴ്ച മംഗളൂരു മൂടുഷെഡ്ഡേ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം നടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിഥുന് റായി വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷം രൂക്ഷമായതോടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തിനിടെ ഒരു പൊലീസ് വാഹനവും തകര്‍ക്കപ്പെട്ടു. അക്രമത്തില്‍...
മംഗൽപാടി: ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാർ വർധിപ്പിച്ച അധിക നികുതി വരുമാനം വേണ്ടന്ന് മംഗൽപാടി ഗ്രാമ ഭരണ സമിതി. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, ലെഔട്ട് അപ്രൂവൽ ഫീസ്, കെട്ടിട നികുതി എന്നിവ വൻതോതിൽ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി യോഗത്തിൽ തീരുമാനം.
കെട്ടിട നിർമ്മാണ വസ്തുക്കൾ ക്ക് ഉൾപ്പടെ വില...
ഉപ്പള: അക്രമ സംഭവങ്ങള്‍ തടയാന്‍ ബേക്കൂരിലും കണ്ണാടി പ്പാറയിലും പൊലീസും സന്നദ്ധ സംഘടനകളും കൈകോര്‍ത്ത് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. ബേക്കൂര്‍ സ്പോട്സ് ക്ലബ്, അജ്വ കണ്ണാടിപ്പാറ, അയോധ്യ ഫ്രണ്ട്സ്, ശിവഭാരതി, എസ്.വൈ.എസ്. ബേക്കൂര്‍ യൂണിറ്റ്, ബേക്കൂര്‍ സ്കൂള്‍ പി.ടി.എ., ബേക്കൂരിലെ വ്യാപാരികള്‍ എന്നിവയും കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ്...
കാസര്‍കോട്: നിശബ്ദം, വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് ഒരു ജില്ലാ കലക്ടറുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഭണ്ഡാരി സ്വാഗത് റണ്വീര് ചന്ദ് കാസര്‍കോടിനോട് വിടപറയുന്നു. കേരള ജല അതോറിറ്റി എം.ഡിയായാണ് ഭണ്ഡാരി സ്വാഗത് റണ്വീര് ചന്ദിന് മാറ്റം. രജിസ്ട്രേഷന് ഐ.ജിയായിരുന്ന ഇമ്പശേഖര്‍ കെ. കാസര്‍കോട് ജില്ലാ കലക്ടറാവും.
കൊട്ടിഘോഷമോ ബഹളങ്ങളോ ഇല്ലാതെ ഓരോ...
ബണ്ട്വാൾ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് മതേതര ചേരിയും വർഗ്ഗീയ ഫാസിസ്റ്റ് ചേരിയും തമ്മിലുള്ള നേരിട്ട ഏറ്റുമുട്ടലാണെന്നും ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് സീറ്റിലും മതേതര മുന്നണിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ബണ്ട്വാൾ നിയോജക മണ്ഡലത്തിൽ പതിറ്റാണ്ടുകളായി നിയമസഭാഅംഗവും മന്ത്രിയുമൊക്കെയായിരുന്ന ബി.രാമനാഥ റൈ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എകെഎം.അഷ്റഫ്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...