കാസര്‍കോട്: സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് സഹോദരന്‍ അബൂബക്കര്‍ പറഞ്ഞു. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം വ്യക്തമല്ലെന്നും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍....
മംഗളൂരു: മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58)യും മകൻ സീതാറാമിൻ്റെ മൂന്നും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയായിരുന്നു മംഗളൂരു മോണ്ടെപദാവയിൽ മണ്ണിടിച്ചലുണ്ടായത്. സംഭവത്തില്‍ കാന്തപ്പ പൂജാരിയുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി...
മംഗളൂരു: ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരാണ് പ്രതികൾ.
ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയിൽ നിന്നാണ് മൂന്ന് പ്രതികളെയും...
മംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയമെന്ന് കർണാടക കോൺഗ്രസിൽ വിമർശനം. ദക്ഷിണ കന്നഡയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും നേതാക്കൾ വിമർശിച്ചു. സർക്കാറിന്റെ അവഗണനയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരവധി നേതാക്കൾ രാജിവെച്ചു.
ബോലാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നേതാക്കൾ രാജി പ്രഖ്യാപിച്ചത്....
മംഗളൂരു: തീരദേശ മേഖലയിൽ വർഗീയത അടിച്ചമർത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് ഉള്ളാൾ യൂണിറ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ രാജിവച്ചു. രണ്ട് വർഷമായി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലുണ്ടെങ്കിലും വർഗീയവാദികളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷമീർ പത്രക്കുറിപ്പിൽ പറഞ്ഞു. ബണ്ട്വാൾ താലൂക്കിലെ കോൽത്തമജലുവിൽ അബ്ദുൾ റഹ്മാന്റെ കൊലപാതകം...
കുമ്പള: ദേശീയപാതയിലെ തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുന്ന സ്ഥിതിക്ക് ഈ റീച്ചിൽപെട്ട കുമ്പളയിൽ ടോൾ ബൂത്ത് ആരംഭിക്കാനുള്ള എൻഎച്ച്ഐഎയുടെ ശ്രമത്തിന് തിരിച്ചടി. കുമ്പളയിലെ ടോൾ ഗേറ്റിന്റെ നിർമ്മാണം പൂർണ്ണമായും തടയുകയും നിലവിലുള്ള സാഹചര്യം തുടരാനും കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി എകെഎം അഷ്‌റഫ് എംഎൽഎ.
ടോൾ ഗേറ്റ് നിർമ്മാണത്തിനെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ചെയർമാൻ...
മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോൾട്ട്മജലു ജുമാ മസ്ജിദ് സെക്രട്ടറിയും മണൽത്തൊഴിലാളിയും പിക്കപ്പ് ലോറി ഡ്രൈവറുമായ അബ്ദുൽ റഹിമാനെ (38) കൊലപ്പെടുത്തിയ കേസിൽ 15 പേർക്കെതിരെ കേസ്. കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇംതിയാസ് എന്ന കലന്തർ ഷാഫി, ദൃക്സാക്ഷി മുഹമ്മദ് നിസാർ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തതെന്ന്...
കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 29, 30 തീയതികളിൽ കാസറഗോഡ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 29 2025...
മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു.
കോൾട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൽ റഹ്മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംതിയാസിനെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമികൾ ഇരുവരെയും...
കാസര്‍കോട്: ദേശീയപാതയില്‍ ടാറിങ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു.
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം...