Thursday, July 10, 2025

Local News

ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് കാസര്‍കോടിനോട് വിടപറയുന്നു; ഇമ്പശേഖര്‍ കെ. പുതിയ കലക്ടര്‍

കാസര്‍കോട്: നിശബ്ദം, വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു ജില്ലാ കലക്ടറുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് കാസര്‍കോടിനോട് വിടപറയുന്നു. കേരള ജല അതോറിറ്റി എം.ഡിയായാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിന് മാറ്റം. രജിസ്‌ട്രേഷന്‍ ഐ.ജിയായിരുന്ന ഇമ്പശേഖര്‍ കെ. കാസര്‍കോട് ജില്ലാ കലക്ടറാവും. കൊട്ടിഘോഷമോ ബഹളങ്ങളോ ഇല്ലാതെ ഓരോ...

ദക്ഷിണ കന്നഡയിലെ എട്ട് സീറ്റും കോൺഗ്രസ് തൂത്തുവാരും – എകെഎം അഷ്‌റഫ്

ബണ്ട്വാൾ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന കർണാടക നിയമസഭാ തെരെഞ്ഞെടുപ്പ് മതേതര ചേരിയും വർഗ്ഗീയ ഫാസിസ്റ്റ് ചേരിയും തമ്മിലുള്ള നേരിട്ട ഏറ്റുമുട്ടലാണെന്നും ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് സീറ്റിലും മതേതര മുന്നണിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ബണ്ട്വാൾ നിയോജക മണ്ഡലത്തിൽ പതിറ്റാണ്ടുകളായി നിയമസഭാഅംഗവും മന്ത്രിയുമൊക്കെയായിരുന്ന ബി.രാമനാഥ റൈ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എകെഎം.അഷ്‌റഫ്...

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ നിരോധനാജ്ഞ പിന്‍വലിച്ചു

മഞ്ചേശ്വരം: പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട പ്രദേശത്ത് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രഖ്യാപിച്ച നിരോധനാജ്ഞ നീക്കി. ശനിയാഴ്ച വൈകീട്ട് ഏഴ് മുതല്‍ തിങ്കളാഴ്ച വൈകീട്ട് ഏഴ് വരെയാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ല കലക്ടറും എ.കെ.എം. അഷ്‌റഫ് എം.എല്‍.എ യും നടത്തിയ ചര്‍ച്ചയില്‍ സ്ഥലത്ത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ...

മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

ഉപ്പള: മഞ്ചേശ്വരം താലൂക്കിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണയിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാത്തതിലും ജീവനക്കാരുടെ അലംഭാവത്തിനെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ഉപ്പള ടൗൺ ചുറ്റി താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച നൂറുക്കണക്കിന് ലീഗ് പ്രവർത്തകരെ പോലീസ് തടഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച...

ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ പി ബി അഹമദ് ഹാജി അന്തരിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനും വ്യവസായിയുമായ പി ബി അഹ്‌മദ് ഹാജി (65) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായ് സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. മുസ്ലിംലീഗിന്റെയും നാഷണല്‍...

ചെർക്കളം അബ്ദുല്ലയുടെ സഹോദരി അയിഷാബി നിര്യാതയായി

കാസർകോട്: ബാവിക്കര അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യയും മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ സഹോദരിയുമായ അയിഷാബി (82) നിര്യാതയായി. മക്കൾ: ശരീഫ് (ദുബൈ), നാസിർ (കച്ചവടം), ഇമ്രാൻ (ബംഗളൂരു), സുമയ്യ, റസീന, സാജിത, ബീന. മരുമക്കൾ: പരേതനായ ഉസ്മാൻ മാസ്റ്റർ, ഹമീദ് പള്ളം(കച്ചവടം), ഖാദർ ബർക്കത്ത് (കച്ചവടം), സലീം പള്ളം (ഖത്തർ), സാഹിറ, സഫൂറ, ഷംല. മറ്റു...

വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം...

കര്‍ണാടക തിരഞ്ഞെടുപ്പ്: അതിര്‍ത്തി പ്രദേശങ്ങളില്‍ മുഴുവന്‍ സമയപരിശോധന

മഞ്ചേശ്വരം: കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബേരിപ്പദവ്, കുരുഡപ്പദവ്, പൊന്നങ്കള, പെര്‍ള, ദൗഡുഗോളി, ഗുഹദപ്പദവ് തുടങ്ങിയ പത്തോളം സ്ഥലങ്ങളിലാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഴുവന്‍ സമയവും പരിശോധന കര്‍ശനമാക്കിയത്. ബായാറിലും പൈവളിഗെയിലും...

35 കാരി കോടതിയില്‍ വെച്ച് കാമുകനായ യു.പി സ്വദേശിക്കൊപ്പം പോയി; കരഞ്ഞ് തളര്‍ന്ന് മകന്‍

മഞ്ചേശ്വരം: നീണ്ട നാളുകള്‍ക്ക് ശേഷം ഉമ്മയെ കണ്ടപ്പോള്‍ പന്ത്രണ്ടുകാരനായ മകന്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ കുഞ്ഞി ബീവി എന്ന സാഹിദ (35) കാസര്‍കോട് കോടതിയില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയായ കാമുകന്റെ കൂടെ ഇറങ്ങി പോവുകയായിരുന്നു. ഒമ്പത് മാസം മുമ്പ് കാണാതായ പാവൂര്‍ സ്വദേശിനി സാഹിദയെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം പൊലീസ് ഉത്തര്‍പ്രദേശ്...

പുന. പ്രതിഷ്ഠ കലശാഭിഷേകവും ദൈവങ്ങളുടെ നേമോത്സവവും മൂന്നിന് തുടങ്ങും

കുമ്പള. കിദൂർ കുണ്ടങ്കരടുക്ക കുപ്പെ പഞ്ചുർലി,മൊഗേര ദൈവ ഭണ്ഡാര കൊട്യ എന്നിവിടങ്ങളിൽ പുന. പ്രതിഷ്ഠ കലശാഭിഷേകവും ദൈവങ്ങളുടെ നേമോത്സവവും മെയ് 3 മുതൽ 5 വരെ വിവിധങ്ങളായ പരിപാടികളോടെ വിപുലമായി കൊണ്ടാടുമെന്ന് ജീർണോദ്ധാരണ,പുന. പ്രതിഷ്ഠ കലശാഭിഷേക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് വൈകിട്ട് 5ന് ക്ഷേത്ര തന്ത്രിയുടെ...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img