ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

0
269

ഉപ്പള: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുക്കാറിലെ കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ മുഹമ്മദ് കട തുറക്കാനെത്തിയപ്പോഴാണ് ഷെട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ ശ്രദ്ധയില്‍പെട്ടത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here