ഉപ്പള ∙ കിണറ്റിൽ വീണ 9 പന്നിക്കുഞ്ഞുങ്ങളെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പ്രതാപ്നഗർ ചിമ്പരം അങ്കണവാടിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലില്ലാത്ത കാടുപിടിച്ചു കിടന്ന കിണറ്റിലാണു കൂട്ടമായെത്തിയ പന്നികുഞ്ഞുങ്ങൾ വീണത്.
കരച്ചിൽ കേട്ടു നാട്ടുകാരെത്തി നോക്കിയപ്പോഴാണു പന്നിക്കുഞ്ഞുങ്ങളെ കിണറ്റിൽ കണ്ടത്. തുടർന്നു പഞ്ചായത്ത് അംഗം സുധാ ഗണേഷ്...
കാസർകോട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ്. അപകടത്തിൽ പെട്ടത്.
കാസര്‍കോട്: ജില്ലയില്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍. കുട്ടികള്‍ സ്വന്തന പെട്ടിയില്‍ നിക്ഷേപിച്ച പണം ഉള്‍പ്പടെ മോഷ്ടിച്ചു. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയില്‍ വരെ കാസര്‍കോട്ടെ കള്ളന്മാര്‍ കൈയിട്ട് വാരുകയാണ്. കാസര്‍കോട് നഗരത്തിലെ ഗവ. യുപി സ്കൂളിലും സമീപമുള്ള ബിഇഎം ഹയര്‍സെക്കൻഡറി സ്കൂളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
ഗവ...
കർണാടകയിലെ വർഗീയ സംഘർഷങ്ങൾക്കും സദാചാര പോലീസിങിനും തടയിടാൻ സംസ്ഥാന പോലീസിൽ പ്രത്യേക വിങ് നിലവിൽ വന്നു. വർഗീയ വിരുദ്ധ വിങ് (ആന്റി കമ്മ്യുണൽ വിങ്) എന്ന് പേരിട്ടിരിക്കുന്ന വിഭാഗം മംഗളൂരു പോലീസിൽ പ്രവർത്തനം ആരംഭിച്ചു. മംഗളൂരു കമ്മീഷണറേറ്റിന്റെ അധികാര പരിധിയിൽ ഒരു എസിപിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമായാണ് വിങ് പ്രവർത്തിക്കുക, മംഗളൂരു സിറ്റി സ്പെഷ്യൽ...
കുമ്പള: കൊടിയമ്മയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് അഞ്ച് വിരലടയാളങ്ങള്‍ ലഭിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. കൊടിയമ്മ ചൂരിത്തടുക്കയിലെ ഗള്‍ഫുകാരന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാറാണ് ബദിയടുക്ക പള്ളത്തടുക്കയിലെ ഇടുങ്ങിയ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച അര്‍ധരാത്രിയാണ്...
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ആറാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതില്‍ മെല്ലപ്പോക്കെന്നാണ് പരാതി. ലിഫ്റ്റ്...
കുമ്പള: ഓട്ടോയില്‍ കടത്തിയ 2.44 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഒരു യുവാവിനെയും കൈവശം വെച്ച 25 ഗ്രാം കഞ്ചാവുമായി മറ്റൊരു യുവാവിനെയും കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൈയ്യാര്‍ സ്വദേശികളായ വിഷ്ണു കുമാര്‍ (33), സന്തോഷ് (26) എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി ഓട്ടോയില്‍ കൊണ്ടു പോകുന്നതിനിടെയാണ് ധര്‍മ്മത്തടുക്കയില്‍ വെച്ച് വിഷ്ണു...
മഞ്ചേശ്വരം ∙ സ്കൂൾ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും നികുതിയും ഇൻഷുറൻസും അടയ്ക്കാതെയും ഓടിയ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് പിടികൂടി. സ്കൂൾ തുറന്നു ദിവസങ്ങളായിട്ടും രേഖകളില്ലാതെ ഓടിയ വാഹനങ്ങളാണ് എൻഫോഴ്സ്മെന്റ് ആർടിഒ എം.ടി.ഡേവിഡിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 4 വാഹനങ്ങൾ പിടികൂടി 26000 രൂപ പിഴ ചുമത്തി. ഇതിനു പുറമേ രേഖകളില്ലാതെ കർണാടകയിൽ നിന്നെത്തിയ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...