ഉപ്പള: ഹജ്ജ് കര്മ്മത്തിന് യാത്ര തിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം പരിധി യിലെ ഹാജിമാര്ക്കുള്ള യാത്രയയപ്പും ഹജ്ജാജി സംഗമവും പഠന ക്ലാസ്സും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് 30-ന് (ബുധന്) രാവിലെ 9:30ന് ബേക്കൂര് ബോളാര് കോംപൗണ്ടില് നടക്കും. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിന് ഹാജി ഉത്ഘാടനം...
മഞ്ചേശ്വരം: മംഗൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആസ്പത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനം നിർത്തലാക്കി. ശനിയാഴ്ച ചേർന്ന ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ വെള്ളിയാഴ്ചമുതൽ രാത്രിസേവനം നിർത്തലാക്കാൻ ആലോചിച്ചിരുന്നുവെങ്കിലും നിലവിലുള്ള ഡോക്ടർമാർ അധികസമയം ജോലി ചെയ്തുവരികയായിരുന്നു.
ആകെ ഒൻപത് ഡോക്ടർമാരുടെ തസ്തികയാണിവിടെ അനുവദിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ഡോക്ടർമാർ മാത്രമാണുള്ളത്. നാല് സിഎംഒമാരിൽ രണ്ടുപേരും മൂന്ന് അസി. സർജൻമാരിൽ...
മഞ്ചേശ്വരം: മഞ്ചേശ്വരം ബാക്രബയലിൽ യുവാവിന് വെടിയേറ്റു. കേരള – കർണാടക അതിർത്തിയായ ബാക്രബയലിലാണ് സംഭവം. ബാക്രബയൽ സ്വദേശി സവാദ് എന്നയാൾക്കാണ് വെടിയേറ്റത്. ഞാറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. വെടിവച്ചയാളെ കണ്ടെത്തിയിട്ടില്ല. തുടയിൽ സവാദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടുമൂടിയ കുന്നിൻപ്രദേശത്ത് പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന്...
കാസർകോട് ∙ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിനെക്കാണാൻ 150 രൂപയുമായി പത്തനംതിട്ടയിൽ നിന്നെത്തിയ 13 വയസ്സുകാരിയെ രക്ഷിച്ച് കാസർകോട് റെയിൽവേ പൊലീസ്. കാസർകോട് പൊയ്നാച്ചി സ്വദേശിയായ സുഹൃത്തിനെത്തേടി ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണ് പെൺകുട്ടി എത്തിയത്. സ്റ്റേഷനു പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കുട്ടിയെ കണ്ടെത്തി. കൊണ്ടുപോകാൻ എത്തിയ ‘സുഹൃത്തിനെ’ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് താക്കീത് നൽകി...
കാസർകോട്: ദേശീയപാതയിൽ കുമ്പള പാലത്തിനു സമീപം ടോൾ പ്ലാസ നിർമ്മാണ പ്രവൃത്തി യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. അസീസ് കളത്തൂർ, എംപി ഖാലിദ്, ഇർഷാദ് മൊഗ്രാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വെള്ളിയാഴ്ച രാത്രി 9 മണിയോടെ എത്തിയാണ് പ്രവൃത്തി തടഞ്ഞത്. ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ ദൂരപരിധി വേണമെന്ന നിബന്ധനകൾ മറികടന്നാണ് കുമ്പളയിൽ...
ഉപ്പള: മഞ്ചേശ്വരത്തെ ബാഡ്മിന്റണ് പ്രേമികള്ക്ക് ആവേശം പകര്ന്ന് അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലേ ഓഫ് മൾട്ടി യൂട്ടിലിറ്റി ബാഡ്മിന്റൺ കോർട്ട് പ്രവർത്തനം ആരംഭിച്ചു. ആധുനിക സജ്ജീകരണങ്ങളോടെ നാല് കോര്ട്ടുകള് ആണ് ഒരുക്കിയിട്ടുള്ളത്. അന്തര്ദേശീയ നിലവാരത്തിലുള്ള, പരിക്കുകള് ഏല്ക്കാന് സാധ്യതയില്ലാത്ത പ്രതലമാണ് കോര്ട്ടിന് ഉള്ളത്. ഒരുപാട് നല്ല പദ്ധതികൾ ആരംഭിച്ച പ്ലേയ് ഓഫ് തന്നെയാണ്...
ഉപ്പള.. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുമ്പളയിൽ ടോൾഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ആവശ്യപ്പെട്ടു.
നിലവിൽ കേരള കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ടോൾ ഉണ്ടായിരിക്കെ ഇരുപത് കി.മീ മാത്രം ദൂരത്തിൽ വീണ്ടും ഒരു ടോൾ പിരിവ് നടത്തുന്നത് പ്രതിഷേധാർഹവും ജനങ്ങൾക്ക് ദുരിതമേൽപിക്കുന്ന നടപടിയുമാണ്. 60 കി.മീറ്റർ ഇടവിട്ടാണ്...
കാസര്കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഉപ്പള, മണിമുണ്ടയില് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനു കുത്തേറ്റു. ഷമീമബാനു എന്ന സ്ത്രീക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച പുലര്ച്ചെയാണ് സംഭവം. മുഖത്ത് സാരമായി പരിക്കേറ്റ ഷമീമ ബാനുവിനെ ആദ്യം കാസര്കോട് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. പിന്നീട് പരിയാരത്തേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മകനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും...
തിരുവനന്തപുരം: ഉത്തര കേരളത്തില് ഇന്ന് രാത്രി മുതല് ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പുമായി വൈദ്യുതി വകുപ്പ്. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്സ്റ്റോക്കില് ലീക്കേജ് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് സുരക്ഷ മുന്നിര്ത്തി വ്യാഴാഴ്ച രാവിലെ മുതല് വൈദ്യുതോത്പാദനം നിര്ത്തിവച്ചിരിക്കുകയാണ്.
ഉത്പാദനത്തില് 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില് ഇന്ന് (24.04.2025) മുതല് ശനിയാഴ്ച (26.04.2025)...
ദുബായ്: വാഹന നമ്പര്പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന തുക നേടി ദുബായ്റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്ടിഎ). ഗ്രാന്ഡ് ഹയാത്ത് ദുബായില് ശനിയാഴ്ച നടന്ന...