ദുബൈ, ആരെയും മോഹിപ്പിക്കുന്ന ഒരു നഗരത്തിന്റെ പേരാണിന്നിത്. പ്രവാസിയായോ സന്ദർശകനായോ ഒരിക്കൽ ദുബൈയിൽ എത്തിയാൽ അധികമാളുകളുടേയും പ്രിയപ്പെട്ട ഇടമായി മാറാൻ ഈ നഗരത്തിന് ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അത്രയേറെ ജീവിത സൗകര്യങ്ങളും സൗഹൃദ അന്തരീക്ഷവുമാണ് ഭരണാധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
അതിവിശാലമായ ദുബൈ നഗരത്തിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്തുകയെന്നത്...
ബെംഗളൂരു: കർണാടകയിൽ ക്രിസ്ത്യാനികളും മുസ്‍ലിങ്ങളും പോലുള്ള മതന്യൂനപക്ഷങ്ങളിൽ പെട്ട ആയിരക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കത്തോലിക്കാ നേതാക്കൾ ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് വരുന്ന മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വോട്ടർമാരെ ഇല്ലാതാക്കുന്നത് അധികാരം നിലനിർത്താനുള്ള തന്ത്രമാണെന്നാണ് നേതാക്കളുടെ സംശയം.
ഇതു സംബന്ധിച്ച് ഫെബ്രുവരി 15ന് ബെംഗളൂരു അതിരൂപതയില്‍ നിന്നുള്ള...
കാസർകോട്:കാസർകോട് ജില്ലാ മുസ്ലിം ലീഗിന് പുതിയ കമ്മിറ്റിക്ക് നിലവിൽ വന്നു. പ്രസിഡണ്ടായി കല്ലട്ര മാഹിൻ ഹാജിയേയും ജനറൽ സെക്രട്ടറിയായി എ അബ്ദുറഹിമാനേയും,ട്രഷററായി പിഎം മുനീർ ഹാജിയേയും തിരഞ്ഞെടുത്തു.
President : Kallatra Mahin Haji
Gen Secretary : A Abdul Rahman
Treasurer : PM Muneer Haji
Vice President
1. KEA Backer
2. AM Kadavath
3. Adv...
അബുദാബി: വിസ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ ഇനി മുതല്‍ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുതുക്കാന്‍ അനുമതി നല്‍കിയിരുന്നു.
ഈ മാസം മുതല്‍ നിലവില്‍...
മോഹൻലാലിനെതിരായ ആനകൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യത്തിൽ വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സമാന ആവശ്യമുന്നയിച്ച് മോഹൻലാൽ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികൾക്ക് പുനഃപരിശോധന ഹർജി...
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ്...
കോഴിക്കോട്: മൂന്നു മാസത്തിനിടെ കോഴിക്കോട്ടെ രണ്ട് സ്കൂള്‍ കുട്ടികള്‍ ലഹരിക്കടത്ത് സംഘത്തിന്‍റെ വലയിൽപ്പെട്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന്‍റെ ഞെട്ടലില്‍ കേരളം. അഴിയൂരില്‍ എട്ടാം ക്ലാസുകാരിയാണ് കെണിയില്‍ പെട്ടതെങ്കില്‍ കുറ്റിക്കാട്ടൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അനുഭവം തുറന്ന് പറഞ്ഞത്. സ്കൂള്‍ അധികൃതരുടെയും പൊലീസിന്‍റെയും വീഴ്ച രണ്ടിടത്തും ലഹരിസംഘത്തിന് നേട്ടമാവുകയും ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് വടകര...
മലപ്പുറം : ഹക്കീം ഫൈസി ആദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്തയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാത്രി ആദൃശ്ശേരിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.
ഹക്കീം ഫൈസി ആദൃശ്ശേരിയെ ബഹിഷ്ക്കരിക്കണമെന്ന് സമസ്ത യുവജന, വിദ്യാര്‍ത്ഥി വിഭാഗം യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിന്...
ബെംഗളൂരു: കർണാടകത്തിൽ ടിപ്പു സുൽത്താന്‍റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികൾ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കോ വിവാദങ്ങൾക്കോ ടിപ്പു സുൽത്താന്‍റെ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയിൽ പെട്ട സാഹേബ് സാദാ മൻസൂർ അലി പറഞ്ഞു.
കർണാടകത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുൽത്താന്‍റെ പേര് എന്നും വിവാദ വിഷയമാണ്. ഏറ്റവുമൊടുവിൽ ഇത്തവണ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ പിടിയില്‍. വടകര സ്വദേശി മുഹമ്മദ് സഫ് വാന്‍ ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച ഒരു കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്.
നേരത്തെ, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...