അൽനസ്റിനൊപ്പം ഗോളടിച്ചും അസിസ്റ്റ് നൽകിയും സൗദി ലീഗിൽ ടീമിലെ അതുല്യ സാന്നിധ്യമായി മാറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ വേഷപ്പകർച്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്ത. സൗദി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പാരമ്പര്യ ദേശീയ വേഷത്തിൽ, കൈയിൽ വാളേന്തി മൈതാനമധ്യത്തിൽ നിൽക്കുന്ന ചിത്രവും വിഡിയോയും താരം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്ന താരം ഖത്തർ...
മംഗളൂരു: ഉംറ നിർവഹിച്ച് മദീനയിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ബസ് ലോറിയുമായി ഇടിച്ച് നാലംഗ കുടുംബം ഉൾപ്പെടെ ആറ് കർണാടക സ്വദേശികൾ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കലബുറഗിയിലെ സാമൂഹിക പ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് സൈനുദ്ദീൻ സാഹിബും കൊല്ലപ്പെട്ടവരിൽ പെടും.
സേഡം സ്വദേശി ബീഗം മുഹമ്മദ് അലി, കർണാടക റെയ്ചൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ ശാഫിദ് ഹുസൈൻ...
പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ ആണ് മരിച്ചത്. 42 വയസായിരുന്നു. മതിലകം പുന്നക്കബസാർ ആക്ട്സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക്ക് ഓൺ വീൽസ്' ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം....
കാസർകോട്: പൊലീസ് ജീപ്പ് കത്തി നശിച്ചു. കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് പോസ്റ്റിൽ ഇടിച്ച് കത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ജീപ്പ് പൂർണ്ണമായും കത്തി...
ഒരു എളമരം കരീമിന്റെ കേസിനും പൊലീസിന്റെ നടപടിക്കും പിണറായി വിജയന്റെ താക്കീതിനും കീഴടങ്ങുന്നതല്ല ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ഉയര്‍ത്തിപിടിക്കുന്ന നിലപാടുകളെന്ന് അവതാരകന്‍ വിനു വി. ജോണ്‍. സിഐടിയു നേതാവ് എളമരം കരീം എംപിയുടെ പരാതിയില്‍ നാളെ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പുള്ള മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
ബിബിസിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി...
മലപ്പുറം: ഹകീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സി.ഐ.സിയിൽ കൂട്ടരാജി. അധ്യാപകരടക്കം 118 പേർ രാജിവെക്കുമെന്ന് ഹകീം ഫൈസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ വാഫി കോഴ്‌സ് ചെയ്യുന്ന വിദ്യാർഥികളെ അനാഥമാക്കുന്ന രീതിയുണ്ടാവില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവർക്കുണ്ടാവുന്ന പ്രതിസന്ധിയെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിൽ അടിമുടി തട്ടിപ്പെന്നു വിജിലൻസ്. ക്രമ വിരുദ്ധമായി എറണാകുളത്തെ സമ്പന്നനായ വിദേശമലയാളി മൂന്നു ലക്ഷം രൂപയും, മറ്റൊരു വിദേശ മലയാളി നാൽപത്തിയ യ്യായിരം രൂപയും കൈപ്പറ്റിയതു മുതൽ വ്യാജരേഖ സമർപ്പിച്ചു വരെ പണം തട്ടിയെടുത്തു. സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് നൽകുന്ന ചികിത്സാ...
കോഴിക്കോട് : സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാൻ മാർച്ച് ഒന്നിന് സംഗമം നടത്തുമെന്ന് എസ്കെഎസ്എസ്എഫ് - എസ്‍വൈഎസ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് എസ് വൈ എസ് സ്റ്റേറ്റ് വർക്കിങ്ങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഹക്കീം ഫൈസി ആദൃശ്ശേരി നാദാപുരത്തെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പിച്ച...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലധികം വരുന്ന സ്വർണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി സൈഷാദിൽ നിന്നാണ് സ്വർണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.
ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരനെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്....
റായ്പൂർ: വിവാഹ റിസപ്ഷന് തൊട്ടുമുമ്പ് വധുവിനെയും വരനെയും വീട്ടിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും വരൻ വധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അസ്ലം (24) കങ്കാഷ ബാനു (22) എന്നിവരുടെ വിവാഹം ഞായറാഴ്ചയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ്...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...