Latest news

രാജ്യാന്തര എണ്ണവില 70 ഡോളറിലേക്ക്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയില്ല; കാരണം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ പാദത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ഇതുമൂലം ഉണ്ടായ നഷ്ടം നികത്താന്‍ എണ്ണ വിതരണ കമ്പനികള്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്ത് ഉടന്‍ പെട്രോള്‍, ഡീസല്‍ വില കുറയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2022 മെയ് മാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍...

ഏഴുമണിക്കൂറായി യാത്ര ചെയ്യുന്നു, ഭർത്താവിന്റെ വീടെത്തിയില്ല, കരഞ്ഞുപറഞ്ഞ് നവവധു; പൊലീസെത്തി മടക്കി അയച്ചു

ലക്‌നൗ: ഭർത്താവിന്റെ വീട്ടിലെത്താൻ ദൂരം കൂടുതലാണെന്ന് മനസിലാക്കിയ വധു വിവാഹം ഉപേക്ഷിച്ച് തിരികെ സ്വന്തം വീട്ടിലേയ്ക്ക് പോയി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജാണ് സ്വന്തം സ്ഥലമെന്നായിരുന്നു യുവാവ് വധുവിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രയാഗ്‌രാജല്ല, മറിച്ച് രാജസ്ഥാനാണ് യുവാവിന്റെ നാടെന്ന് വധു മനസിലാക്കുന്നത്. പിന്നീട് നാടകീയ സംഭവങ്ങൾ...

കടം നൽകിയ 500 രൂപ തിരിച്ചു തന്നില്ല; അയൽവാസിയെ തല്ലിക്കൊന്നു

കടം നൽകിയ അഞ്ഞൂറ് രൂപ തിരിച്ചു നൽകാത്തതിന്റെ പേരിൽ അയൽവാസി നാൽപ്പതുകാരനെ അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ഗംഗാപ്രസാദ് കോളനിയിലാണ് സംഭവം. ബൻമലി പ്രമാണിക്(40) ആണ് മരിച്ചത്. അയൽവാസിയായ പ്രഫുല്ല റോയിയിൽ നിന്നും ബൻമലി അഞ്ഞൂറ് രൂപ കടമായി വാങ്ങിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികേ നൽകാൻ ബൻമലിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ...

അവസാന പന്തിലൊരു ‘സിംഗിൾ’: ബംഗ്ലാദേശിനായി അതിവേഗ സെഞ്ച്വറിയുമായി മുഷ്ഫിഖുർ റഹീം

ധാക്ക: ബംഗ്ലാദേശിനായി ഏകദിനത്തിൽ അതിവേഗ സെഞ്ച്വറി കരസ്ഥമാക്കി വിക്കറ്റ്കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീം. അയർലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് മുഷ്ഫിഖുർ റഹീമിന്റെ സെഞ്ച്വറി. 60 പന്തിൽ നിന്നാണ് താരം സെഞ്ച്വറി തികച്ചത് നേരത്തെ 63 പന്തിൽ സെഞ്ച്വറി തികച്ച ഷാക്കിബുൽ ഹസന്റെ പേരിലായിരുന്നു ബംഗ്ലാദേശിന്റെ അതിവേഗ ഏകദിന സെഞ്ച്വറി. ഇന്നത്തെ സെഞ്ച്വറിയോടെ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ ഏകദിന...

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ ബിജെപി ഭരിക്കുന്ന കർണാടകയിലേത്: രാഹുൽ ഗാന്ധി

ബംഗ്ലൂരു : രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി. തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കർണാടകയിൽ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ...

ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന ദിനം റമദാൻ 10

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ 10ന് മുമ്പായി അപേക്ഷിക്കണമെന്ന് സൌദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷസമർപ്പണമാണ് റമദാൻ 10 വരെ. അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും റമദാൻ പത്തിന് ശേഷം അപേക്ഷിക്കാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി...

നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോ?.. അറിയാം ഒറ്റ ക്ലിക്കില്‍

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോ? ആധാര്‍ ഉള്‍പ്പെടെയുള്ള ഡാറ്റ ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എളുപ്പം കണ്ടുപിടിക്കാം. അങ്ങനയെങ്കില്‍ അത് നമുക്ക് അനായാസം ബ്ലോക്ക് ചെയ്യാം. അതിനായി taf-cop consumer portal എന്ന സൈറ്റ് വിസിറ്റ് ചെയ്യുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ശേഷം വരുന്ന സ്‌ക്രീനില്‍ നിങ്ങളുടേതല്ലാത്ത മൊബൈല്‍...

സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി നേടിയത് രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയിക്ക്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ബമ്പർ നേടിയത് അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ്. സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടിയാണ് ഒന്നാം സമ്മാനം നേടിയത്. വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി...

ഉപ്പളയിൽ ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: ഓട്ടോറിക്ഷ കവര്‍ന്ന കേസില്‍ നിരവധി കേസുകളിലെ പ്രതിയടക്കം രണ്ട് പേരെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ നിഖിലിലും സംഘവും അറസ്റ്റ് ചെയ്തു. വില്‍ക്കാന്‍ വേണ്ടി കൊണ്ടു പോയ ഓട്ടോറിക്ഷ മംഗളൂരു കുദ്രോളിയില്‍ കണ്ടെത്തി. ഉപ്പള പത്വാടിയിലെ സമദ് (30), സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഉപ്പളയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ട്രി അബ്ദുല്ലയുടെ ഓട്ടോ ഫ്‌ളാറ്റിന്...

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയിലേക്ക്

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയെ സമീപിക്കും, പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ദേവികുളം മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ എ രാജക്ക് അര്‍ഹതയില്ലന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിധിക്കെതിരെ സുപ്രിം കോടതിയ സമീപിക്കാന്‍...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img