ദുബൈ: ലോക മുസ്ലിം ജനത റമദാനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ 1025 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് 1,025 തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. മാപ്പുനല്‍കിയ തടവുകാര്‍ പലതരം കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
യു.എ.ഇ.യില്‍ ഇത്തരം പ്രധാനപ്പെട്ട കാലയളവുകളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കുന്നത് സാധാരണമാണ്. മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്...
ഒരു രാഷ്ട്രീയപ്പാർട്ടിയിലും ഇപ്പോൾ അംഗമല്ലെന്നും പിടിക്കുന്നെങ്കിൽ പച്ചക്കൊടി മാത്രമേ പിടിക്കൂവെന്നും സംവിധായകൻ ഒമർ ലുലു. കോളജ് കാലഘട്ടം മുതൽ ലീഗ് അനുഭാവി ആയിരുന്നെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള ആളുകളുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നോമ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം. തനിക്ക് സംഘിപ്പട്ടം ചാർത്തി നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ...
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍ത ബെംഗളൂരു-മൈസൂരു എക്സ്‍പ്രസ് ഹൈവേ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‍ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ സംഭവം വൻ ചര്‍ച്ചയായിരുന്നു. ഇതോടെ പുത്തൻ ദേശീയപാതയുടെ ശോചനീയാവസ്ഥയുടെ കാരണം സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.
വെള്ളക്കെട്ടിന് കാരണം രാമനഗര സ്‌ട്രെച്ചിന് സമീപമുള്ള ഡ്രെയിൻ...
ദില്ലി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
കേരളത്തിലേക്ക്...
റിയാദ്: മക്കയില്‍ കഅ്ബയെ അണിയിച്ച പുടവ (കിസ്‍വ)യുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റമദാന് മുന്നോടിയായാണ് ഇത്. കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയത്തിൽനിന്നുള്ള ജോലിക്കാരാണ് കിസ്‍വയുടെ കോടുപാടുകൾ തീർത്ത് അതിന്റെ ഭംഗിയും രൂപവും ഏറ്റവും മികച്ച രൂപത്തിൽ സംരക്ഷിക്കുന്നതിനുള്ള ജോലികൾ പുർത്തിയാക്കിയത്.
കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ്...
തൃശൂർ: വേനൽ കടുക്കുമ്പോൾ, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. ജ്യൂസ് പാർലറുകളിൽ തിരക്കേറിയതോടെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന വ്യാപകമാക്കണമെന്ന ആവശ്യവും ഉയർന്നു. നാലുമാസം മുൻപ് ചില്ലറ വിപണിയിൽ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ, 150 രൂപയോളം ഉയർന്ന് മൂന്നിരട്ടി വിലയായി.
വേനൽക്കാലത്ത് ഏറെ ആവശ്യക്കാരുള്ള തണ്ണിമത്തനും ഒരാഴ്ചയ്ക്കിടയിൽ വില ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചുരൂപ വരെ...
തിരുവനന്തപുരം : നിയമസഭയിൽ കൂടുതൽ കടുപ്പിച്ച് പ്രതിപക്ഷം. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുക്കളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്ന് മുതൽ സത്യഗ്രഹമിരിക്കുന്നത്. ഇന്നും പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം പ്രശ്ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന്...
വയറിന്‍റെ ആരോഗ്യം മോശമാകുന്നത് വ്യക്തികളെ വലിയ രീതിയിലാണ് ആകെയും ബാധിക്കാറ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ തുടങ്ങിയ പല പ്രശ്നങ്ങളും വയറിന്‍റെ ആരോഗ്യം അവതാളത്തിലായാല്‍ പതിവാകും.
ചില ഭക്ഷണശീലങ്ങളും ഇത്തരം പ്രശ്നങ്ങള്‍ പതിവാക്കാം. ഇത് മനസിലാക്കി പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കണം. അതുപോലെ തന്നെ വയറിന് ഗുണകരമായി വരുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍...
ദോഹ: വീശുദ്ധ റമദാനിൽ ഒരു ലക്ഷം പേർക്ക് ദിനംപ്രതി ഇഫ്താർ ഒരുക്കാൻ സൗകര്യമൊരുക്കി ഖത്തർ. ഒരു ദിവസം 10,000 നോമ്പുകാർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന 10 ഇഫ്താർ ടെന്റുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. പ്രവാസികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്.
രാജ്യത്തുടനീളം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ടെന്റുകൾ സ്ഥാപിക്കുകയെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....