Latest news

‘പൊലീസ് മാമ’നെ ഞെട്ടിച്ച് നേഹക്കുട്ടി; വീഡിയോ പങ്കിട്ട് കേരളാ പൊലീസ്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ നമ്മെ സ്പര്‍ശിക്കണമെന്നില്ല. താല്‍ക്കാലികമായി വലിയ ശ്രദ്ധ കിട്ടുന്നതിനോ കാഴ്ചക്കാരെ കിട്ടുന്നതിനോ എല്ലാം ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കമായിരിക്കും അധികവും വൈറല്‍ വീഡിയോകളില്‍ വരുന്നത്. എന്നാല്‍ ചില വീഡിയോകള്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കാതെ കടന്നുപോവുകയേ ഇല്ല. കുഞ്ഞുങ്ങളുടെ വീഡിയോകളെല്ലാം ഇത്തരത്തിലുള്ളവയാണ്. കുഞ്ഞുങ്ങളുടെ കളിചിരികളും...

“പെങ്ങളെ കാമുകന്‍റെ കൂടെ വിട്ട് നടന്നകലുന്നു” : വീഡിയോയുമായി ജിഷിൻ

കൊച്ചി: മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. വില്ലനായാണ് പരമ്പരകളിൽ താരം എത്തുന്നതെങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് ജിഷിൻ. സോഷ്യൽ മീഡിയയിലും സജീവമാണ്. ജിഷിന്‍റെ പോസ്റ്റുകളും അവയ്ക്ക് നൽകുന്ന ക്യാപഷനുകളും പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. അത്തരത്തിൽ നടൻ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയിയുമാണ് ഇത്തവണ റീലിൽ ജിഷിനൊപ്പമുള്ളത്....

സുഹൃത്ത് ബാക്കിവച്ച ചിക്കൻ നൂഡിൽസ് കഴിച്ചു; വിദ്യാർത്ഥിക്ക് പത്തു വിരലുകളും നഷ്ടമായി

ന്യൂയോർക്ക്: സുഹൃത്ത് കഴിച്ചു ബാക്കിവച്ച ചിക്കൻ നൂഡിൽസ് കഴിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് ശരീരാവയവങ്ങൾ മുറിച്ചുമാറ്റി. 19കാരനാണ് പത്തു വിരലുകൾ അടക്കം മുറിച്ചുമാറ്റേണ്ടി വന്നത്. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലാണ് ചികിത്സ നടന്നത്. 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ' ആണ് ഈ അപൂർവരോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തലേദിവസം രാത്രി ഒരു റെസ്റ്റോറന്റിൽനിന്ന് സുഹൃത്ത് വരുത്തിച്ച...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ട്രിബ്യൂണല്‍ ശരിവച്ചു

ദില്ലി: പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും...

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെ ഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി...

7 ഓവര്‍, 7 വിക്കറ്റ്, 7 മെയ്ഡന്‍!! നരെയ്ന്‍ ഞെട്ടിച്ചു!!

ഐപിഎല്‍ 16ാം സീസണിനായി തയ്യാറെടുക്കുന്ന കെകെആറിന് അതിയായ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ മുഖ്യ സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ മാസ്മരിക ബോളിംഗ് പ്രകടനമാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. ട്രിനിഡാഡ് ടുബാഗോയിലെ ഒരു ക്ലബ് മല്‍സരത്തിലാണ് നരെയ്ന്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തില്‍ 7 ഓവര്‍ പന്തെറിഞ്ഞ താരം 7 വിക്കറ്റ്...

ഇന്ത്യയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; രോഗികളില്‍ 235 ശതമാനം വര്‍ദ്ധനവ്; കേരളത്തിലും കുതിച്ച് ഉയര്‍ന്ന് കൊറോണ

രാജ്യത്ത് കൊറേണ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 235 ശതമാനം വര്‍ദ്ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച്ച മാത്രം 1071 പേരെ കോവിഡ് ബാധിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഞായറാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5915 ആയി. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത്...

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദൽ മാര്‍ഗം വേണോ? വിശദമായ പരിശോധനയ്ക്ക് സുപ്രീംകോടതി

ദില്ലി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദര്‍ മാര്‍ഗം വേണമോ എന്നതിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച പഠിക്കാൻ സമിതിയെന്ന...

ക്ഷേത്രത്തിൽ പച്ച പെയിന്റ് അടിച്ചതിൽ വർഗീയ പ്രചാരണവുമായി ശശികല, നിറം മാറ്റിയടിപ്പിച്ചു

പെരിന്തൽമണ്ണ- തിരുമാന്ധാംകുന്ന് അമ്പലത്തിൽ ക്ഷേത്രഭാരവാഹികൾ പച്ച പെയിന്റ് അടിച്ചതിൽ പ്രതിഷേധവുമായി കേരളത്തിൽ വർഗീയ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറും സംഘവും. തിരുമാന്ധാംകുന്ന് പൂരത്തിനായി ഒരുങ്ങുന്ന ക്ഷേത്രത്തിൻ പച്ച പെയിന്റ് അടിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് ശശികലയും സംഘവും...

ലഹരി വിൽപനക്കേസിൽ നടി പിടിയിൽ; കൂടെ താമസി കാസര്‍ഗോഡ് സ്വദേശി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു

എറണാകുളം: വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയ നാടക നടി പിടിയില്‍. 56 ഗ്രാം എംഡിഎംഎയുമായി കഴക്കൂട്ടം സ്വദേശി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ദമ്പതികളെന്ന വ്യാജേനയാണ് യുവാവും യുവതിയും വീട് വാടകയ്‌ക്കെടുത്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img