ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്ടോക്ക് എന്നിവയിലൂടെയെല്ലാം ചിരപരിചിതരായ അനേകം ആളുകൾ ഇന്നുണ്ട്. പലർക്കും ഇന്ന് ഇവയെല്ലാം ഒരു വരുമാന മാർഗം കൂടിയാണ്. അതിൽ മികച്ച കണ്ടന്റുകളുണ്ട്. വെറുതെ തട്ടിക്കൂട്ടുന്നവയുണ്ട്, ആളുകളുടെ വിമർശനം കൊണ്ട് വരുമാനം നേടുന്നവയുണ്ട്, എല്ലാമുണ്ട്. എന്നാൽ, ആളുകൾക്ക് തീരെ അംഗീകരിക്കാൻ കഴിയാത്ത വിഷയത്തിൽ വീഡിയോ ചെയ്യുന്നവരും അനവധി ഉണ്ട്.
അതുപോലെ ഒരു യൂട്യൂബർ ഇപ്പോൾ...
ന്യൂഡൽഹി: ദേശീയതലത്തിൽ പൗരത്വ പട്ടിക തയാറാക്കാൻ നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്‍റിലാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി എം.പി സുശീൽ കുമാർ മോദിയുടെ പൗരത്വ പട്ടിക, പൗരത്വ നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2018ൽ അസമിൽ തയാറാക്കിയ പൗരത്വ പട്ടികയിൽ...
തിരുവനന്തപുരം: ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനുംവരെ കൂട്ട നികുതി വർദ്ധന വരുത്തുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങളടങ്ങുന്ന ധനകാര്യബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ വില വർദ്ധനയിൽ പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് കനത്ത ആഘാതമാകും.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വർദ്ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി...
കാസർകോട് : തീവണ്ടിയാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട ഫോൺ തിരിച്ചെടുക്കാൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ. കുമ്പളയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകവെയാണ് പി.ജി. വിദ്യാർഥിനിയുടെ ഫോൺ ജനൽവഴി വീണത്. കാഞ്ഞങ്ങാട്ട് ഇറങ്ങേണ്ട വിദ്യാർഥിനി സ്റ്റോപ്പെത്തും മുൻപ് തീവണ്ടി വേഗംകുറച്ചപ്പോഴാണ് സീറ്റിൽനിന്ന് എഴുന്നേറ്റത്. ആ സമയം കൈയിലുണ്ടായിരുന്ന ഫോൺ അബദ്ധത്തിൽ ജനൽവഴി പുറത്തേക്ക് വീഴുകയായിരുന്നു.
ഫോൺ നഷ്ടപ്പെട്ട വിഷമത്തോടെ...
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. രണ്ട് മിനിറ്റിന്റെ ഇടവേളയിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.6 രേഖപ്പെടുത്തി ഭയചികിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം ഉണ്ടായി.
ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി....
ഭക്ഷണസാധനങ്ങള്‍- അത് എന്തുമാകട്ടെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്നതില്‍ പലവിധത്തിലുമുള്ള മായം കലരാൻ സാധ്യതയുണ്ട്. ഓരോ ഭക്ഷണസാധനത്തിന്‍റെയും സ്വഭാവത്തിന് അനുസരിച്ചിരിക്കും എന്ത് തരത്തിലുള്ള മായമാണ് ഇതില്‍ കലര്‍ത്തുക എന്നത്.
പഴങ്ങളും പച്ചക്കറികളുമാണെങ്കില്‍ അധികവും ഇവ കേടാകാതിരിക്കാനുള്ള കെമിക്കലുകള്‍ ചേര്‍ക്കുന്നതാണ് ഏവരുടെയും ആശങ്ക. പല കച്ചവടക്കാരും ഇതെല്ലാം ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും ഇത്തരത്തില്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്നതില്‍...
മുംബൈ: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്‍റെയും ലഹരിക്കടത്തിന്‍റെയും നിരവധി വാർത്തകളാണ് രാജ്യത്ത് ദിവസവും പുറത്തുവരുന്നത്. എന്നാൽ ഇന്ന് മുംബൈയിൽ നടന്ന പരിശോധന ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശിയുടെ ബാഗ് പരിശോധനയിൽ പിടിച്ചെടുത്തത് 70 കോടി വിലമതിക്കുന്ന ലഹരിമരുന്നായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ എത്യോപ്യൻ സ്വദേശി ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ പുറത്തേക്ക്...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാൻ താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഐസിസി, എ സി സി ടൂർണമെൻ്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്.
ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ചുള്ള തർക്കത്തിലും ഇതുവരെയും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടില്ല. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ...
മലപ്പുറം: മുസ്ലിം ലീഗ് പാർട്ടിയും പ്രവർത്തകരും നൽകിയ പിന്തുണക്കും ഐക്യദാർഢ്യത്തിനും നന്ദി പറയാൻ സിദ്ദീഖ് കാപ്പനും ഭാര്യ റൈഹാനത്തും പാണക്കാട്ടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായിരുന്ന് കാപ്പനെ ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ യു.പി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിടക്കുകയായിരുന്നു....
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....