Latest news

102 വർഷമായി താമസിക്കുന്ന വീട് വിൽക്കാൻ ഒരുങ്ങി ഒരു മുത്തശ്ശി; കാരണം ഇതാണ്

സ്വന്തം വീട് അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇനി എത്ര വലിയ കൊട്ടാരത്തിൽ താമസിക്കാൻ സൗകര്യം നൽകിയാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന സുഖം കിട്ടാറില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ സ്വന്തം വീട്ടിൽ ദീർഘകാലം താമസിക്കാൻ സൗഭാഗ്യം ലഭിച്ചവർ വളരെ കുറവായിരിക്കും. പത്തോ ഇരുപതോ മുപ്പതോ നാൽപതോ വർഷം വരെയൊക്കെ മാത്രമേ കൂടിപ്പോയാൽ ജനിച്ചു വളർന്ന വീട്ടിൽ...

ഹൊസങ്കടി ശരിക്കും പുതിയങ്ങാടിയാകും

കാസർകോട്‌ :കാസർകോട്‌ ആദ്യ റീച്ചിൽ ദേശീയപാതക്ക്‌ മുകളിലൂടെയുള്ള ആദ്യത്തെ മേൽപ്പാതയുടെ നിർമാണം ഹൊസങ്കടിയിൽ തുടങ്ങി. മിയാപദവ്‌ മൊർത്തണ റോഡിനേയും മഞ്ചേശ്വരം പൊലീസ്‌ സ്‌റ്റേഷൻ റോഡിനെയും ബന്ധിപ്പിക്കുന്നതാണ്‌ മേൽപാത.  25 മീറ്റർ വീതിയുണ്ടാകും. ആറുവരി പാതയുടെ മുകളിൽ മുഴുവനായും മേൽപാതയുണ്ടാകും. ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ തോൾ പോലെ അനുബന്ധ റോഡുണ്ടാകും. ഹൊസങ്കടി ടൗണിലെ നിലവിലുള്ള ഗതാഗതം...

ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം പശ്ചിമ ദില്ലി

ദില്ലി: ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് വ്യക്തമായി. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല.  

ട്രോളന്മാരേ, ഇതിലേ.. ഇതിലേ.. നിങ്ങളെ കാത്തിരിക്കുന്നു, ലക്ഷം മാസശമ്പളമുള്ള ജോലി

ബംഗളൂരു: നല്ലൊരു ട്രോൾ കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്! എന്നാൽ, ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാൻ പുലിയാണോ നിങ്ങൾ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴിലവസരം. മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലിയിലേക്ക് ട്രോളന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു കമ്പനി. ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ 'സ്റ്റോക്‌ഗ്രോ' ആണ് കൗതുകമുണർത്തുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 'ചീഫ്...

ഭൂകമ്പത്തിനിടയിലും ഒരു കുലുക്കവുമില്ല! ന്യൂസ് റൂമടക്കം കുലുങ്ങിയിട്ടും കൂസലില്ലാതെ വാർത്ത വായിക്കുന്ന അവതാരകൻ, വീഡിയോ

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 12 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭൂചലനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡ‌ിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്ത റിപ്പോർട്ട് ചെയ്യുന്ന പാകിസ്ഥാനിലെ പ്രദേശിക ടിവി ചാനലായ മഷ്രിഖ് ടിവിയുടെ വാർത്താ അവതാരകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ന്യൂസ് റൂമടക്കം...

‘മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി ഞാനല്ല’; വ്യക്തമാക്കി അഞ്ജു കൃഷ്ണ അശോക്

എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ നടി താനല്ലെന്ന വിശദീകരണവുമായി നടി അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചതെന്നും കാര്യമറിയാതെ മാധ്യമസ്ഥാപനങ്ങൾ അടക്കം തന്നെ ടാഗ് ചെയ്യുകയാണ് എന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് അഞ്ജു കൃഷ്ണ വിശീദകരണക്കുറിപ്പിറക്കിയത്. തന്നെ ടാഗ് ചെയ്തത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

കോവിഡ് കേസുകളില്‍ നേരിയ വര്‍ധന; ജാഗ്രതാ നിര്‍ദേശം; കുട്ടികളും പ്രായമായവരും ഗർഭിണികളും മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം...

തേങ്ങ താഴേക്കിടുന്നതിനിടെ ടെറസിൽനിന്ന് വീണ് യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് നരിപ്പറ്റ മീത്തൽവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ്  മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഭാര്യ: അസ്മ. മക്കൾ: അഫ്ലഹ്, അയി സമഹ്റിൻ. പിതാവ്: പരേതനായ തെറ്റത്ത്...

എത്തി ദിവസങ്ങള്‍ മാത്രം, ഈ കാറിനായി ഷോറൂമുകളില്‍ കൂട്ടയിടി!

പുതിയ തലമുറ ഹ്യുണ്ടായ് വെർണ അടുത്തിടെയാണ് വിൽപ്പനയ്‌ക്ക് എത്തിയത്. വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെഡാൻ ലോഞ്ചിന് മുമ്പുതന്നെ 8,000 പ്രീ-ബുക്കിംഗുകൾ നേടിയതായി കമ്പനി അറിയിച്ചു. നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളോടെ പുതിയ വെർണയ്ക്ക് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് പൂർണ്ണമായ പരിഷ്‌ക്കരണം ലഭിക്കുന്നു. കൂടാതെ രണ്ട് മടങ്ങ് വളർച്ചയും ഹ്യൂണ്ടായി പ്രതീക്ഷിക്കുന്നു. 2023 എക്സ്-ഷോറൂം വെർണയുടെ...

ഖത്തറിൽ ബഹുനില കെട്ടിടം തകർന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ദോഹ: ഖത്തറിൽ ബഹുനില കെട്ടിടം ഭാഗികമായി തകർന്നു. ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള ഏഴ്​ നില കെട്ടിടമാണ്​ ബുധനാഴ്​ച രാവിലെ തകർന്നു വീണത്​. ഖത്തർ സിവിൽ ഡിഫൻസ്​, ആംബുലൻസ്​, പൊലീസ്​ ഉൾപ്പെടെ രക്ഷാ പ്രവർത്തനം തുടരുന്നു. ബുധനാഴ്​ച രാവിലെ 8.18ഓടെയാണ്​ മൻസൂറ ബി റിങ്ങ്​ റോഡിൽ ലുലു എക്​സ്​പ്രസിന്​ പിറകിലുള്ള ​ബഹുനില ​കെട്ടിടം തകർന്നത്​. സമീപത്തെ...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img