തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സർക്കാറിന്റെ ടാര്‍ഗറ്റ്. എന്നാല്‍ സ്വന്തം വാഹനം പോലും നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് എം.വി.ഡി. ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നൽകി.
ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മോട്ടോര്‍ വാഹന വകുപ്പിനെ...
കോഴിക്കോട്: മുസ്‌ലിം ലീഗിൽ വനിതകൾക്ക് ഭാവിയിൽ ഭാരവാഹിത്വം കൊടുത്തുകൂടായ്കയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ലീഗിൽ സാദിഖലി പക്ഷം മാത്രമാണുള്ളത്. മുനീർ- ഷാജി പക്ഷം ലീഗിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ 100 സീറ്റുകളോടെ യു.ഡി.എഫ് അധികാരത്തിൽ വരും. ഭരണം കിട്ടാൻ...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സാധിക്കും. ആ പരാതിയിൻമേൽ എടുത്ത നടപടികളും ഇതിലൂടെ അറിയാൻ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാനും സാധിക്കും.
എങ്ങനെ പരാതിപ്പെടണം?
ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റിപ്പോർട്ട്...
വിര്‍ജീനിയ: ജയില്‍ തുരന്ന് രക്ഷപ്പെടാനായി രണ്ട് തടവുകാര്‍ ഉപയോഗിച്ച ആയുധം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ആ മാരകായുധം ടൂത്ത് ബ്രഷായിരുന്നു. വിര്‍ജീനിയയിലാണ് സംഭവം. തിങ്കളാഴ്ച തടവുകാരുടെ എണ്ണമെടുക്കുന്നതിനിടയിലാണ് രണ്ട് പേരെ കാണാനില്ലെന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. 37 കാരനായജോണ്‍ എം ഗാര്‍സ എന്നയാളും സഹ തടവുകാരനും 43കാരനായ ആര്‍ലി...
അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്പനിയുടെ സിഇഒ മാർക്ക് സക്കൻബെർഗാണ് ഇൻസ്റ്റാഗ്രാം ബ്രൊഡ്‌കാസ്റ്റ് ചാനലിലൂടെ വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്.
അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും. വാട്സ്ആപ്പ് എന്ന ഇൻസ്റ്റന്റ് മെസ്സേജിന് പ്ലാറ്റ്ഫോമിൽ ഗ്രൂപ്പുകൾ എന്നത്...
മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ വ്യാഴാഴ്ച ആരംഭിക്കുകയാണ്. ഇത്തവണ റമദാൻ 12 മുതൽ 18 മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതായിരിക്കും. ലോകത്ത് ഓരോ ഇടത്തും റമദാൻ വൃതത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. ലോകത്ത് ഒരു വ്യക്തി എവിടെയാണോ അതിന് അനിസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കാൻ.
1,400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ...
2022-ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത് 23-ാം സ്ഥാനത്തേക്കാണ്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്. ഹുറൂൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടപ്പെട്ടു.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടി. ഇന്ന് 210 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നും തൃശ്ശൂരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ്...
കോഴിക്കോട്: ആകാശത്ത് ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ വ്രതാരംഭം. ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്.
പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമദാൻ അറിയപ്പെടുന്നത്. പകൽ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയിൽ സമൂഹ നമസ്‌കാരവും പ്രാർഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. പലയിടങ്ങളിൽ മാസപ്പിറ...
മുതലകളുടെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ആളുകളെ ആക്രമിക്കുന്ന മുതലകളും പൊതുവഴിയിലേക്കിറങ്ങി വരുന്ന മുതലകളും ഒക്കെ പെടുന്നു. അതുപോലെ ഒരു മുതല വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
Beautiful Sightings എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. ഒരു കൂട്ടം ആളുകൾ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....