ദില്ലി: 5 ജി സേവനം 500 നഗരങ്ങളിൽക്കൂടി വ്യാപിപ്പിച്ച് ഭാരതി എയർടെൽ. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളിക്കൊണ്ടുളള എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച്, കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുന്ന ടെലികോം കമ്പനിയെന്ന നേട്ടം എയർടെല്ലിനാണ്.
ദിനം പ്രതി 30 മുതൽ 40 വരെ...
കാസർകോട്: കേന്ദ്രമന്ത്രി വി മുരളീധരനെ കൂവിവിളിച്ച് വിദ്യാർഥികൾ. കാസർകോട് കേന്ദ്ര സർവകലാശാലയിലായിരുന്നു സംഭവം. മോദി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാർഥികൾ മന്ത്രിയെ കൂവിയത്. സർവകലാശാലയിലെ ആറാമത് ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു മുരളീധരൻ. പിഎച്ച്‌ഡി നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നായിരുന്നു മുരളീധരന്റെ...
കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും.
2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സി പി എമ്മും തെരുവിൽ പ്രതിഷേധിക്കും. യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്.ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.കേരളത്തിലെ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാമുണുള്ളത്. രാഹുലിനെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചില്ല എന്ന നിരീക്ഷണത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വയനാട്...
ദില്ലി: മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റും വൈറലാവുന്നു. രാഹുലിന്റെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. 'എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ...
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ്...
മുഗൾ ചക്രവർത്തി ഔറംഗസേബിനെ പിന്തുണച്ച് വാട്‍സ്ആപ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ നാടുവിടാൻ നിർബന്ധിതരായി മുസ്‌ലിം കുടുംബങ്ങൾ. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഹത്കനംഗലെ തഹ്‌സിലിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളാണ് ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ സമ്മർദ്ദം മൂലം വീടുപേക്ഷിച്ച് പോകാൻ നിർബന്ധിതരായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഹിന്ദുത്വവാദികളിൽ നിന്ന് തുടർച്ചയായി ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് കുടുംബം.
ഹിന്ദു വികാരം വ്രണപ്പെട്ടുവെന്ന പരാതിയെ...
ദില്ലി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.
കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....