"ന്യൂഡൽഹി : 2018 ഫെബ്രുവരി 7 ന് രാജ്യസഭയിലുണ്ടായ ബഹളത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശൂർപ്പണഖയോട് ഉപമിച്ചു എന്നാണ് മുൻ കേന്ദ്ര മന്ത്രികൂടിയായ രേണുകാ ചൗധരിയുടെ ആരോപണം. അന്ന് രാജ്യസഭാ അദ്ധ്യക്ഷനായിരുന്ന വെങ്കയ്യാ നായിഡുവിൻറെ ശാസനയെ അംഗീകരിക്കാതെ ചിരിച്ചു കൊണ്ട് നിന്ന രേണുകയെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. രാമായണം സീരിയലിന് ശേഷം ആദ്യമായിട്ടാണ് ഇത്തരം...
വാഷിങ്ടൺ: യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണിയുമായ നാദിയ കഹ്ഫ്, യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്. നിയമനത്തിന് പിന്നാലെ ന്യൂ ജെഴ്സിയിൽ നാദിയ, മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനിൽ കൈവച്ച് സത്യപ്രതിജ്ഞ...
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് ഇനി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി മാത്രമായിരിക്കും. തൊഴില്‍ വിസകള്‍ ഒഴികെ ടൂറിസ്റ്റ് വിസകള്‍, റസിഡന്‍സ് വിസകള്‍, പേഴ്‍സണല്‍ വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍ തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുന്നത്. ഏപ്രില്‍ നാല് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും.
വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച്...
ബെംഗളുരു : മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന 4% സംവരണം കർണാടക സർക്കാർ റദ്ദാക്കി. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് സംവരണം നൽകുക.
മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച്...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്. പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. ഗ്രൂപ്പുകൾ വലുതാക്കുക, അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ അയച്ച സന്ദേശങ്ങൾ ഡീലിറ്റ് ചെയ്യാൻ അഡ്മിൻമാർക്ക് അനുവാദം നൽകൽ എന്നിവ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്ഡേറ്റുകൾ വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുകയാണ്. സൂറത്തിലെ കോടതി വിധിയെ തുടര്‍ന്ന് രാഹുലിനെ അയോഗ്യനാക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് വരുന്നത് മറ്റൊരു അയോഗ്യത പ്രഖ്യാപനമാണ്.
1975 ജൂണ്‍ 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ അലഹബാദ് ഹൈക്കോടതി വിധിയാണ് രാഹുലിന്റെ അയോഗ്യത ഓര്‍മ്മിപ്പിക്കുന്നത്. 1971ല്‍ റായ്ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ ജയം അസാധുവാണ് എന്നാണ് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍...
2019 പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ പരാമർശത്തെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരിക്കുകയാണ്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്നായിരുന്നു രാഹുൽ ഗാന്ധി നടത്തിയ പരാമർശം. പരാമർശത്തിന്റെ പേരിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ മോദി സമുദായത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ചകളും സജീവമാണ്.
ആരാണ് മോദിമാർ ?...
ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ പാലിക്കുന്ന കാറുകള്‍ മാത്രമേ വിപണിയിൽ വിൽക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമങ്ങൾ അനുസരിച്ച് എഞ്ചിൻ പുതുക്കാത്ത കാർ കമ്പനികൾക്ക് അത് വിൽക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്‍ചകള്‍ക്കുള്ളില്‍ വിപണിയില്‍...
തൃശൂർ : മൈസൂരിലെ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ന്യൂഡൽഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനായാണ് പോരാടുന്നതെന്നും രാജ്യത്തിനായി എന്തു വിലയും നൽകാൻ തയ്യാറാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
https://twitter.com/RahulGandhi/status/1639234957305315331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1639234957305315331%7Ctwgr%5E1f7a9ebb5220ec1ec1edb0503fe2791a9f8948d6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Frahul-gandhi-responds-to-his-disqualification-as-wayanad-mp-212667
ലോക്‌സഭാംഗത്വം റദ്ദാക്കി വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും സീതാറാം യെച്ചൂരി, മമതാ ബാനർജി...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....