ഹനോയ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷം അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിനു ഗുരുതര പരുക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെൽ എഫ്സിയുടെ താരം ട്രാൻ ഹോങ് ക്യെനാണ് റൊണാൾഡോയുടെ ലോക പ്രശസ്തമായ ‘സ്യൂ’ സ്റ്റൈലിൽ ഗോൾ ആഘോഷിക്കാൻ ശ്രമിച്ചത്. കാലിനു പരുക്കേറ്റ താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോൾ നേടിയതിനു ശേഷം...
ഉപ്പള : മാലിന്യസംസ്കരണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മംഗൽപ്പാടി പഞ്ചായത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന. 14 കടകളിൽ നടത്തിയ പരിശോധനയിൽ 160 കിലോഗ്രാം നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പാക്കിങ് പാലസ് ഉപ്പള എന്ന സ്ഥാപനത്തിൽനിന്ന് 100 കിലോ പ്ലാസ്റ്റിക് ഗ്ലാസ്, പോളിത്തീൻ സഞ്ചി, പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് കണ്ടെയ്നർ എന്നിവ പിടിച്ചു. റോഡരികിൽ പ്ലാസ്റ്റിക് കവറിൽ...
കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിജിത്തിന്റെ പരാതിയില്‍ കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശി അന്‍സിയക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അന്‍സിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന...
കണ്ണൂർ∙ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബി.ആർ.രാജേഷ് നൽകിയ പരാതിയില്‍ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ റിജിൽ മാക്കുറ്റി സമൂഹമാധ്യമത്തിൽ വിദ്വേഷം പരത്തുന്ന തരത്തിൽ പോസ്റ്റിട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു.
കോൺഗ്രസ് നേതാവ്...
ദോഹ: ഖത്തറില്‍ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശനിയാഴ്ച ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ (38) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ നാലായി.
അപകടത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹമാണ് ശനിയാഴ്ച തിരിച്ചറിഞ്ഞത്. മലപ്പുറം പൊന്നാനി...
നോമ്പ് തുറക്കുന്ന സമയത്ത് ദാഹശമനത്തിനായി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് ഒട്ടുമിക്ക ആളുകളുടേയും പതിവ്. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം ഏകുമെങ്കിലും അമിതോപയോഗം പാര്‍ശ്വഫലമുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലേ? എങ്കില്‍ അതാണ് സത്യം.
ഗവേഷകര്‍ പറയുന്നത് നാരങ്ങാവെള്ളം നിരന്തരമായി ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നത് പല്ലിനെ നശിപ്പിക്കും എന്നാണ്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
തൃശൂർ: അനധികൃതമായി കൂളിംഗ് ഫിലിം ഒട്ടിച്ചതിന് ബൈക്ക് യാത്രക്കാരന് കനത്ത തുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശിയായ നൗഷാദിനാണ് പിഴയടയ്ക്കണമെന്ന് കാട്ടി കത്ത് കിട്ടിയത്. 3250 രൂപയാണ് പിഴ തുകയായി കാണിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ആർ ടി ഓഫീസാണ് കത്തയച്ചിരിക്കുന്നത്. എന്നാൽ അടുത്തിടെയൊന്നും കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോയിട്ടില്ലെന്ന് നൗഷാദ് പറയുന്നു.
കൂളിംഗ് ഫിലിം...
അർബൻ മൊബിലിറ്റി ഹാപ്പിനസ് സർവേയുടെ ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യ പുറത്തിറക്കി. നീൽസൺ നടത്തിയ സർവേയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ താമസിക്കുന്ന ആളുകളുടെ മൊബിലിറ്റി പാറ്റേണുകളെക്കുറിച്ചും യാത്ര ചെയ്യുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. സർവേ ഫലങ്ങൾ നഗര ഇന്ത്യയിലെ ചലനാത്മകതയുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. എല്ലാവർക്കും...
ബാങ്കുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് അക്കൗണ്ടില്‍ നിന്നും പണം എടുക്കുന്നതൊന്നും ഇനി ചിന്തിക്കാന്‍ പോലുമാകില്ല. ആവശ്യമുള്ള പണം, ആവശ്യമുള്ള സമയത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും എടുക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു ദിവസം തന്നെ മൂന്നും നാലും തവണ എടിഎം വഴി പണം പിന്‍വലിക്കുന്നവരുമുണ്ട്. ആവശ്യമുള്ള പണം പിന്‍വലിച്ച് കഴിഞ്ഞാല്‍ ബാക്കി തുക അക്കൗണ്ടില്‍...
ബെംഗളൂരു: ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാർ സംസ്ഥാനത്തെ മുസ്‍ലിം സമുദായത്തിനുള്ള സംവരണം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധവുമായി വഖഫ് ബോർഡ്. മുസ്‍ലിംകൾക്ക് നൽകുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് ബോർഡ് രംഗത്തെത്തിയത്.
2 ബി വിഭാഗത്തിലെ സംവരണം പുനഃസ്ഥാപിക്കണമെന്ന് വഖഫ് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....