ഹൈദരാബാദ്: മുതിർന്ന രാഷ്ട്രീയ നേതാവും ടി.ആർ.എസ് മുൻ രാജ്യസഭാ എം.പിയുമായ ഡി.ശ്രീനിവാസ് വീണ്ടും കോൺഗ്രസിൽ ചേർന്നു. 2004ൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ഡി.ശ്രീനിവാസ്. അദ്ദേഹത്തിന്റെ മകൻ ഡി.അരവിന്ദ് നിസാമാബാദിൽനിന്നുള്ള ബി.ജെ.പി എം.പിയാണ്.
കോൺഗ്രസിൽ ചേർന്നുകഴിഞ്ഞാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡൽഹിയിൽ നടക്കുന്ന സത്യഗ്രഹ സമരത്തിൽ ശ്രീനിവാസ് പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
''രാഹുൽ ഗാന്ധി എന്റെ...
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ടുതന്നെ അത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ദിനം ആക്കി മാറ്റാൻ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട്. വിവാഹദിനത്തിലെ ഓർമ്മകൾ ഒന്നും നഷ്ടപ്പെട്ടു പോകാതിരിക്കാൻ വീഡിയോ എടുത്തും ഫോട്ടോയെടുത്തും ഒക്കെ സൂക്ഷിക്കുകയും ക്ഷണിക്കപ്പെട്ട അതിഥികളെ നല്ല വിഭവങ്ങൾ നൽകി സൽക്കരിക്കുകയും ഒക്കെ...
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അഹങ്കാരിയും ഭീരുവുമാണെന്നും അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക പറഞ്ഞു.
അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്? അദാനിയുടെ...
തിരുവനന്തപുരം: സെന്‍റ് ഓഫിനിടെയുണ്ടാവാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളുടെ കുറുമ്പുകളേക്കുറിച്ച് മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മധ്യവേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിശദമാക്കുന്നു. എന്നാല്‍ ഉത്തരവ് പല വിധ...
ഒരു വൃക്ഷത്തെ പരിപാലിക്കാൻ ഇതുവരെ ചെലവാക്കിയത് 64 ലക്ഷം രൂപയോ ? അതെ മദ്ധ്യപ്രദേശിലാണ് ഈ അപൂർവ വൃക്ഷമുള്ളത്. 24മണിക്കൂറും ആയുധമേന്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്ന വൃക്ഷം ശ്രീലങ്കയിൽ നിന്നുമാണ് കൊണ്ടുവന്നത്. ബുദ്ധമത കേന്ദ്രമായ സാഞ്ചി സ്തൂപത്തിന് സമീപം നട്ടുപിടിപ്പിച്ച വൃക്ഷത്തെ ബോധിമരമെന്നാണ് അധികാരികൾ വിശേഷിപ്പിക്കുന്നത്.
2500 വർഷങ്ങൾക്ക് മുമ്പ് മരത്തിന്റെ ചുവട്ടിൽ ധ്യാനിക്കുമ്പോഴാണ്...
പ്രയാഗ്‌രാജ്: സുപ്രിംകോടതിക്ക് എതിരായ പരാമർശത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരായ നിയമനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. ഏപ്രിൽ 24 വരെ കർശന നടപടികളൊന്നും ഉണ്ടാവരുതെന്ന് അലഹബാദ് ഹൈക്കോടതി യു.പി സർക്കാരിന് നിർദേശം നൽകി.
2019ൽ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി വിധി പറഞ്ഞതിന് പിന്നാലെ ഉവൈസി നടത്തിയ പരാമർശമാണ് വിവാദമായത്. സുപ്രിംകോടതി പരമോന്നത കോടതിയാണെങ്കിലും...
കാസര്‍കോച അശരണർക്ക് അഭയമൊരുക്കുകയാണ് കാസർകോട്ടെ ഒരു കൂട്ടം വനിതകൾ. അവേക് എന്ന വനിതാ കൂട്ടായ്മയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നത്.
റമദാൻ മാസം ശേഖരിക്കുന്ന സകാത്തും സംഭവനകളും ഉപയോഗിച്ചാണ് അവേകിന്റെ ജീവകാരുണ്യ പ്രവർത്തനം. കാസർകോടിന്റെ സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയിൽ അവേക് സജീവമായിട്ട് 5 വർഷം കഴിഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണമാണ് അവേക്കിന്റെ ലക്ഷ്യം.
രോഗം...
സാമൂഹികമാധ്യമങ്ങളില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ജനശ്രദ്ധ കിട്ടുന്നതും പതിവാണ്. പുതിയ പാചക പരീക്ഷണങ്ങളും ഭക്ഷണങ്ങളുടെ വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം ഇതില്‍ വിഷയമാകാറുണ്ട്.
സാമൂഹികമാധ്യമങ്ങളില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ജനശ്രദ്ധ കിട്ടുന്നതും പതിവാണ്. പുതിയ പാചക പരീക്ഷണങ്ങളും ഭക്ഷണങ്ങളുടെ വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം...
ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തന്നെ സ്നേഹിക്കുന്നുവെന്ന് മതപ്രഭാഷകൻ സക്കീർ നായിക്. ഒമാനിൽ ‘ഖുറാൻ ഒരു ആഗോള ആവശ്യമാണ്’ എന്ന തന്റെ ആദ്യ പ്രഭാഷണത്തിലാണ് സക്കീർ നായിക്കിന്റെ അവകാശ വാദം.
ഇസ്ലാമിക പുണ്യമാസമായ റമദാന്റെ തുടക്കം കുറിക്കുന്ന വ്യാഴാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കണോമിക് ടൈംസ്, ഇന്ത്യ ടുഡേ...
റമദാന്റെ ആരംഭത്തിലാണ് ബോളിവുഡ് നടി കുടുംബസമേതം ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയത്. ഉംറയ്ക്കിടയിലെ ചിത്രങ്ങളും നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ആദ്യത്തെ ഉംറയാണിതെന്നും താരം പറഞ്ഞിരുന്നു.
എന്നാൽ, നിരവധി പേരാണ് നടിക്കെതിരെ വിമർശനുവമായി എത്തിയത്. ഉംറ കർമത്തിന് എത്തിയ നടി അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെതിരെയായിരുന്നു പലരും വിമർശിച്ചത്. പുണ്യഭൂമിയിൽ 'ഫോട്ടോഷൂട്ട്' നടത്തുന്നു എന്നായിരുന്നു ചിലരുടെ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....