ലക്നൗ: പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് പത്തുവസ്സുള്ള ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവർ പറഞ്ഞു.
പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേകിനെ വ്യാഴാഴ്ച്ച രാത്രി മുതൽ കാണാനില്ലായിരുന്നു. എന്നാൽ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കഴുത്ത് മുറിച്ചുമാറ്റിയ...
ദോഹ: ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ നാല് മലയാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.
ശനിയാഴ്ച രാത്രി വൈകിയാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പൊന്നാനി...
കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി...
കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇറാഖിൽ നിന്ന് സൗദി അതിർത്തിയിലേക്ക്. ഫേസ്ബുക്കിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് നിലവിൽ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്ന് നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി തെളിഞ്ഞതായി അറിയിച്ചത്.
ഇറാഖിൽ നിന്ന് കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സൗദി...
യൂട്യൂബർമാർ ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നതും വീഡിയോ എടുക്കുന്നതും എന്ന് പറയാൻ സാധിക്കില്ല. എന്നാൽ, ലക്ഷങ്ങളുടെ ചെക്ക് അപരിചിതരുടെ പോക്കറ്റിലിടുന്ന പരീക്ഷണം ഒക്കെ നടത്തുമോ? അങ്ങനെ നടത്തുന്നവരും ഉണ്ട്. ഇവിടെ ചില യൂട്യൂബർമാർ നടത്തിയ പരീക്ഷണമാണ് ഇത്.
ഏകദേശം 82 ലക്ഷം രൂപ അപരിചിതരുടെ പോക്കറ്റിൽ ഇട്ട ശേഷം അവരുടെ പ്രതികരണം ചിത്രീകരിക്കുകയായിരുന്നു യൂട്യൂബർമാർ....
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്‌ലിംലീഗ് കേരളത്തിലെ വിമാനത്താവളങ്ങൾക്ക് മുന്നിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ മൂന്നിന് രാവിലെ 10 മണിക്ക് കോഴിക്കോട് എയർപോർട്ടിനു മുന്നിൽ പ്രതിഷേധ സംഗമം നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക് മുന്നിൽ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടെ...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ കേരളം ഒന്നാമതാണ്. 1500 പേർക്കാണ് ശനിയാഴ്ച കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ...
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പപ്പായയിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിനെ ദോഷകരമായ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് അത്യാവശ്യമാണ്.
മാംസ ഉൽപന്നങ്ങളിൽ കാണപ്പെടുന്ന അമിനോ ആസിഡായ ഹോമോസിസ്റ്റീന്റെ ഉയർന്ന...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസും പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് സ്വര്‍ണ്ണം പിടികൂടിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിലെ സിഎഫ്എല്‍ ബള്‍ബിലും വീട്ടുപകരണങ്ങളിലും...
ദില്ലി: കൈയ്യിൽ കിട്ടുന്ന ഫോൺ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോൺ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോൺ നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ്...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....