Latest news

ആറ് മാസത്തില്‍ ടോള്‍ പ്ലാസയും ഇല്ലാതാകും, വാഹനം നിര്‍ത്താതെ തന്നെ ടോള്‍ നല്‍കാം

വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനം ടോള്‍ പ്ലാസയിലെ കാത്തിരിപ്പ് വലിയ തോതില്‍ കുറച്ച ഒന്നായിരുന്നു. 2019-ല്‍ നടപ്പാക്കിയ ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, ടോള്‍ പിരിക്കുന്നത് വീണ്ടും ഹൈടെക്ക് ആക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു....

സഞ്ജുവിനോട് ബിസിസിഐയുടെ കരുണ! ഭാവി പദ്ധതികളുടെ ഭാഗം; വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തി. 2022 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കരാര്‍ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് സഞ്ജുവിനെ ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്തുന്നത്. ഒരു കോടിയാണ് സി കാറ്റഗറിയിലുള്ളവര്‍ക്ക് ലഭിക്കുക. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്...

‘മോദാനി’, പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിന്? ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ദില്ലി : മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും...

ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് കോടതി; മഅ്ദനിയുടെ ഹരജി ഏപ്രിൽ പതിമൂന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമർപ്പിച്ച ഹരജി സുപ്രിംകോടതി ഏപ്രിൽ 13ലേക്ക് മാറ്റി. അന്തിമ വാദം മാത്രം ബാക്കി നിൽക്കെ മഅ്ദനി ജയിലിൽ തുടരണോയെന്ന് കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കർണാടക സർക്കാർ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് അജയ്...

സവർക്കർ ഞങ്ങളുടെ ദൈവം, അപമാനിക്കുന്നത്​ സഹിക്കില്ലെന്ന്​​ രാഹുലിനോട്​ ഉദ്ദവ്​ താക്കറെ

മാപ്പ്​ പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ്​ ഉദ്ദവ്​ താക്കറെ രംഗത്ത്​. സവർക്കർ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന്​ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളിൽനിന്ന്​ രാഹുൽ പിൻമാറണമെന്നും ഉദ്ദവ്​ ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയത്തിന്‍റെ മുഖ്യശിൽപി വി.ഡി സവർക്കർ ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതിൽനിന്നും രാഹുൽ വിട്ടുനിൽക്കണമെന്നും ഉദ്ദവ്​ ആവശ്യപ്പെട്ടു. "ആൻഡമാൻ സെല്ലുലാർ...

ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ്: മൂന്ന് പേര്‍ കുറ്റക്കാര്‍, പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ്കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീര്‍, 99ാം പ്രതി ബിജു പമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. ഇവര്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. ദീപകിന് മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും മറ്റ് രണ്ട് പ്രതികള്‍ക്ക്...

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്.  ഇതോടെ ലോക് സഭ നാല്...

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതി, ഡി. രൂപ ഐപിഎസിനെതിരെ അപകീര്‍ത്തിക്കേസ്

ബെംഗളൂരു: കർണാടകത്തിലെ ഐ.പി.എസ്. ഓഫീസർ ഡി. രൂപയുടെ പേരിൽ ക്രിമിനൽ അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഐഎഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഐ.എ.എസ്. ഓഫീസർ രോഹിണി സിന്ദൂരി നൽകിയ സ്വകാര്യ ഹർജിയിലാണ് നടപടി. ഐഎഎസ്...

വാഹനങ്ങള്‍ക്ക് തീ പിടിക്കുന്നതില്‍ വില്ലന്‍ ‘വണ്ട്’; ഷോര്‍ട്ട് സര്‍ക്യൂട്ടും കൂടുന്നു; റിപ്പോര്‍ട്ട്

വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളില്‍ വണ്ട് വില്ലനാകുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഇന്ധന പൈപ്പ് തുരന്ന് ഇന്ധന ചോര്‍ച്ച വരുത്തുന്നതാണ് അപകടകാരണം. ഓടിക്കോണ്ടേയിരിക്കെയുള്ള വാഹന തീപിടുത്തത്തിന്റെ മുഖ്യകാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നും കണ്ടെത്തലുണ്ട്. ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി കണ്ണൂരിലെ ദമ്പതികള്‍ കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കണ്ടത്. ഇത്തരം അപകടങ്ങള്‍ കൂടിയതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്....

ടി20യിൽ റെക്കോർഡ് ചേസിങ്; തട്ടുതകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക, അമ്പരന്ന് ക്രിക്കറ്റ് ലോകം

സെഞ്ചൂറിയൻ: സ്വന്തം മണ്ണിൽ ആര് റെക്കോർഡ് സ്‌കോർ കുറിച്ചാലും അതുപൊളിച്ചെ ദക്ഷിണാഫ്രിക്കയ്ക്ക് ശീലമുള്ളൂ. ഏത് ഫോർമാറ്റിലായാലും കഥ അങ്ങനെതന്നെ. ടി20യിലും റെക്കോർഡ് ചേസിങ് പിറന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ്....
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img