റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തിൽ പെട്ടത്. തീപിടിച്ച് കത്തിയമരുകയായിരുന്നു. ബസിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാർ...
മുംബൈ: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഇത്തവണ ഐപിഎല്ലില്‍ കളിക്കുമോ?. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സ്മിത്ത് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്മിത്ത് ട്വീറ്റ് ചെയ്ത വീഡിയോ ആണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 'നമസ്തേ ഇന്ത്യ', എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍, താന്‍ ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ പോകുകയാണെന്നും വളരെ ശക്തവും ആരാധക...
മൊബൈല്‍ അലാറം കേട്ട് ഉറക്കമുണരുന്നതാണ് എവരുടെയും ഇപ്പോഴത്തെ ശൈലി. റമദാൻ നോമ്പ് കാലത്തും മലയാളികളെ വിളിച്ചുണർത്തുക മൊബൈൽ അലാറം തന്നെയാകും. എന്നാൽ ഇക്കാലത്ത് ഇസ്ലാം വിശ്വാസികളെ നോമ്പിന് വിളിച്ചുണര്‍ത്തുക കൊട്ടും പാട്ടും ദഫ് മേളവുമാണെങ്കിലോ. അങ്ങനെയും ചില സ്ഥലങ്ങളുണ്ട് ഈ ദുനിയാവിൽ. സെഹ്‌രി ഖാന്‍ സമ്പ്രദായം തുടരുന്ന സ്ഥലങ്ങളിലാണ് അത്തരമൊരു കാഴ്ച കാണാനാകുക. സെഹ്‌രി...
മംഗളുരുവില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിനെതിരെ ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ആഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ. വേദിയിലേക്ക് ഇരച്ചുകയറിയ ബജറംഗദള്‍ പ്രവര്‍ത്തകര്‍ അലങ്കാരങ്ങള്‍ അടിച്ചുതകര്‍ക്കുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.
മംഗളുരു നഗരത്തിലെ മറോളിയിലെ ഗ്രൗണ്ടിലാണു ഹോളി ആഘോഷം നടന്നിരുന്നത്. രംഗദേ ബര്‍സയെന്ന പേരില്‍ രാവിലെ മുതല്‍ ഡി.ജെ. പാര്‍ട്ടി തുടങ്ങി. വിദേശീയരും...
ജനിച്ചയുടനെയും നടക്കാൻ പോലും പാകമായിട്ടില്ലാത്ത പ്രായത്തിലുമെല്ലാം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കടന്നുകളയുന്നവരുണ്ട്. നിയമപരമായി ഏത് രാജ്യത്തും ഇത് കുറ്റകരം തന്നെയാണ്. പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്. അമ്മത്തൊട്ടില്‍ പോലുള്ള ആശയങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത് പോലും ഇങ്ങനെ അപകടകരമായ അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടുകൂട എന്ന കരുതലിലാണ്.
ഇപ്പോഴിതാ ഒരു വയസ് പോലും പ്രായമായിട്ടില്ലാത്ത കുഞ്ഞിനെ കുത്തിയൊഴുകുന്ന പുഴയുടെ...
സീതാംഗോളി: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡിഷണല്‍ എസ്.ഐ വി. രാമകൃഷണനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സീതാംഗോളി മുഖാരിക്കണ്ടത്തെ താഹിറയുടെ വീട് കോമ്പൗണ്ടിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന്...
കുവൈത്ത് സിറ്റി: നാട്ടില്‍ നിന്ന് മടങ്ങിവരികയായിരുന്ന പ്രവാസി കഞ്ചാവുമായി വിമാനത്താവളത്തില്‍ അറസ്റ്റിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം ടെര്‍മിനലിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്‍തുക്കളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ പ്രവാസിയെ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ശംസി പറഞ്ഞു....
പുതുച്ചേരി: പുതുച്ചേരിയില്‍ ബി.ജെ.പി. നേതാവിനെ വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബി.ജെ.പി. നേതാവുമായ സെന്തില്‍കുമാര(45)നെയാണ് ഏഴംഗസംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘമാണ് ആക്രമിച്ചത്. സെന്തിലിന് നേരേ ആദ്യം പെട്രോള്‍ബോംബെറിഞ്ഞ സംഘം, പിന്നാലെ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സെന്തിലിന്...
ന്യൂഡൽഹി: അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പിന്നാലെ രാഹുൽഗാന്ധി ലോക്സഭയിൽ അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെ.
സോണിയാ ഗാന്ധിയെയും അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും നിരന്തരം വിമർശിക്കുന്ന മോദിക്ക് എന്തുകൊണ്ടാണ് ഇത്തരം നടപടികൾ നേരിടേണ്ടി വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ ശബ്ദമായി നിന്നതിനാണ് രാഹുൽ...
ന്യൂഡല്‍ഹി: അദാനി കമ്പനികളുടെ സാമ്പത്തിക ഇടാപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങൾ പരസ്യപ്പെടുത്താതെന്നാണ് കേന്ദ്രസർക്കാർ രേഖാമുലം ലോക്‌സഭയെ അറിയിച്ചത്.
അദാനി കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കേന്ദ്രസർക്കാർ നടത്തിയ സൂക്ഷ്മ പരിശോധനാ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയാണ് ലോക്‌സഭയിൽ ചോദ്യമുന്നയിച്ചത്. സെബി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....